നിരൂപണം 10 എന്‍ട്രതുക്കുള്ളെ: അപ്പോഴേക്കും തീരക്കഥ വീണു!

By Aswini

ഐ എന്ന ചിത്രത്തിന് ശേഷം വിക്രമിന്റെ ഒരു സിനിമ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. വിജയ് മില്‍ട്ടന്‍ സംവിധാനം ചെയ്ത പത്ത് എന്‍ട്രതുക്കുള്ളെ എന്ന ചിത്രത്തിലെ വിക്രമിന്റെ ലുക്കും സ്‌റ്റൈായിലായിരുന്നു. എന്നാല്‍ ചിത്രത്തിന് അത്ര സ്റ്റൈല്‍ പോരെന്നതാണ് വാസ്തവം.

ഒരു കാര്‍ഡ്രൈവറായിട്ടാണ് വിക്രം ചിത്രത്തിലെത്തുന്നത്. ജെയിംസ് ബോണ്ട് എന്നാണ് കഥാപാത്രത്തിന്റെ പേര്‍. കാര്‍ ഡ്രൈവിങിലെ ജെയിംസിന്റെ പ്രാവിണ്യവും വേഗതയും ചെന്നൈയില്‍ പ്രസിദ്ധമാണ്. ഇദ്ദേഹത്തിന്റെ ജീവിതത്തിലൂടെ സഞ്ചരിച്ച് ഒരു റോഡ് മൂവി ആയി മാറുകയാണ് 10 എന്‍ട്രതുക്കുള്ളെ എന്ന ചിത്രം.

കാര്‍ഡ്രൈവിങിനെ കുറിച്ച് ഒന്നും അറിയാത്ത ഷക്കീല (സമാന്ത)യെ കണ്ടുമുട്ടുന്നതോടെയാണ് ട്രാക്ക് മാറുന്നത്. ദ ട്രാന്‍സ്‌പോര്‍ട്ട് എന്ന ഹോളിവുഡ് ചിത്രമാണോ എന്ന് പ്രേക്ഷകര്‍ക്ക് തോന്നിയില്‍ തെറ്റ് പറയാന്‍ കഴിയില്ല

അഭിനയത്തെ കുറിച്ച് പറയുകയാണെങ്കില്‍, സിനിമയെ താങ്ങി നിര്‍ത്തുന്ന അഭിനയമാണ് വിക്രമിന്റേത്. ജോലിയോടുള്ള നടന്റെ ആത്മാര്‍ത്ഥത ഈ സിനിമയിലും കാണാം. പക്ഷെ നായിക സമാന്തയില്‍ എത്തുമ്പോള്‍ നിരാശയാണ്. എന്താണോ നടിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് അത് വന്നില്ല. ഇമോഷണല്‍ രംഗങ്ങളൊക്കെ പലയിടത്തും സമാന്തയ്ക്ക് കൈവിട്ടു പോയി.

പശുപതിയുടെ അഭിനയമാണ് പിന്നെ എടുത്തു പറയേണ്ടത്. മറ്റ് സഹതാരങ്ങളും അവരവരുടെ റോളിനോട് നീതി പുലര്‍ത്തിയെങ്കിലും തിരക്കഥയിലെ വീഴ്ച സിനിമയിക്ക് തിരിച്ചടിയായി.

ഭാസ്‌കര്‍ കെ എമ്മിന്റെ ഛായാഗ്രഹണ മികവും ദൃശ്യവത്കരണവുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി. സംഘട്ടന രംഗങ്ങളാണ് മറ്റൊരു പ്ലസ് പോയിന്റ്. കാറിനകത്തുള്ള സംഘട്ടനങ്ങളൊക്കെ വളരെ മികച്ചതായിരുന്നു.

തീര്‍ക്കാന്‍ വേണ്ടിയുള്ള ഓട്ടപ്പാച്ചിലായിരുന്നു രണ്ടാം പകുതി. അത് പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. സന്ദര്‍ഭിജിതമല്ലാത്ത പാട്ടും കല്ലുകടിയുണ്ടാക്കി. അനൂപ് സീലിന്റെ പശ്ചാത്തല സംഗീതത്തിലും പുതുമയൊന്നുമില്ല. വിക്രം ആരാധകരെ ലക്ഷ്യമിട്ടുള്ള ഒരു കൊമേര്‍ഷ്യല്‍ എന്റര്‍ടൈന്‍മെന്റ് എന്നതിനപ്പുറം ചിത്രത്തെ കുറിച്ച് കാര്യമായൊന്നും പറയാനില്ല. അഞ്ചില്‍ ഒരു രണ്ടര കൊടുക്കാം.

നിര്‍മാതാക്കള്‍

നിരൂപണം 10 എന്‍ട്രതുക്കുള്ളെ: അപ്പോഴേക്കും തീരക്കഥ വീണു!

ഫോക്‌സ്റ്റാര്‍ സ്റ്റുഡിയോസിനൊപ്പം ചേര്‍ന്ന് എ ആര്‍ മുരുഗദോസാണ് ചിത്രം നിര്‍മിച്ചത്. ഫോക്‌സ്റ്റാര്‍സ് തന്നെയാണ് വിതരണക്കാരും

ലൊക്കേഷന്‍സ്

നിരൂപണം 10 എന്‍ട്രതുക്കുള്ളെ: അപ്പോഴേക്കും തീരക്കഥ വീണു!

ചെന്നൈയ്ക്ക് പുറമെ ഹൈദരബാദ്, ലഡാക്ക്, സിക്കിം എന്നിവിടങ്ങളിലും ചിത്രത്തിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. നോര്‍ത്ത് ഇന്ത്യയിലെ പ്രധാന സിറ്റികളും സിനിമ കവര്‍ ചെയ്തു

ക്ലൈമാക്‌സ് ടര്‍ക്കിയില്‍

നിരൂപണം 10 എന്‍ട്രതുക്കുള്ളെ: അപ്പോഴേക്കും തീരക്കഥ വീണു!

ടര്‍ക്കിടയില്‍ കപ്പടോഷ്യയിലാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്തത്ര.

ചാര്‍മി

നിരൂപണം 10 എന്‍ട്രതുക്കുള്ളെ: അപ്പോഴേക്കും തീരക്കഥ വീണു!

ചാര്‍മി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് എത്തുന്നുണ്ട്. തമിഴില്‍ ആകെ നാല് സിനിമകളില്‍ മാത്രമേ ചാര്‍മി അഭിനയിച്ചിട്ടുള്ളൂ

സംഘട്ടന രംഗങ്ങള്‍

നിരൂപണം 10 എന്‍ട്രതുക്കുള്ളെ: അപ്പോഴേക്കും തീരക്കഥ വീണു!

ലീ വൈറ്റാക്കറാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തത്. പ്രഫഷണല്‍ റെയിസര്‍ നരേന്‍ കാര്‍ത്തികേയന്റെ സഹായത്തോടെയാണ് ചില പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്തത്

 സമാന്ത

നിരൂപണം 10 എന്‍ട്രതുക്കുള്ളെ: അപ്പോഴേക്കും തീരക്കഥ വീണു!

കത്തി എന്ന ചിത്രത്തിലൂടെ തമിഴകത്ത് നല്ലൊരു പേര് സമാന്തയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ഇമോഷണല്‍ രംഗങ്ങളിലുള്‍പ്പടെ പലയിടത്തും സമാന്തയ്ക്ക് പിടിവിട്ടു

ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി

നിരൂപണം 10 എന്‍ട്രതുക്കുള്ളെ: അപ്പോഴേക്കും തീരക്കഥ വീണു!

വിക്രമും സമാന്തയും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി മികച്ചതായിരുന്നു. അതിനൊരു ഫ്രഷ്‌നസ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടും

വിക്രം

നിരൂപണം 10 എന്‍ട്രതുക്കുള്ളെ: അപ്പോഴേക്കും തീരക്കഥ വീണു!

സിനിമയെ താങ്ങി നിര്‍ത്തുന്ന അഭിനയമാണ് വിക്രമിന്റേത്. ജോലിയോടുള്ള നടന്റെ ആത്മാര്‍ത്ഥത ഈ സിനിമയിലും കാണാം.

 പാട്ടുകള്‍

നിരൂപണം 10 എന്‍ട്രതുക്കുള്ളെ: അപ്പോഴേക്കും തീരക്കഥ വീണു!

രണ്ട് കരോകെ ഉള്‍പ്പടെ എട്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്

ബോക്‌സോഫീസില്‍ വിജയിക്കുമോ?

നിരൂപണം 10 എന്‍ട്രതുക്കുള്ളെ: അപ്പോഴേക്കും തീരക്കഥ വീണു!

വിജയ് സേതുപതിയും നയന്‍താരയും താരജോഡികളായെത്തിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിനൊപ്പമാണ് വിക്രമിന്റെ 10 എന്‍ട്രതുക്കുള്ളെ എത്തിയത്. മത്സരിച്ചു നില്‍ക്കുമ്പോള്‍ ബോക്‌സോഫീസില്‍ 10 എന്‍ട്രതുക്കുള്ളെ എന്ത് സംഭവിയ്ക്കും എന്ന് നോക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X