തിയറ്ററുകളില്‍ ഇനി പ്രണയനാളുകള്‍
വില്ലനായ ബാലന്‍ കെ. നായര്‍ നായികയായ ഷീലയെ പ്രേമിച്ചാല്‍ എന്തുസംഭവിക്കും? അങ്ങനെ മലയാള സിനിമയില്‍ ആദ്യമായി നായിക വില്ലന്റെ കൂടെ ജീവിക്കാന്‍തീരുമാനിച്ചു. വില്ലനിലെ യഥാര്‍ഥ നായകനെ തിരിച്ചറിഞ്ഞ് നായികയുടെ തീരുമാനം മലയാളി യുവാക്കള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. കമല്‍ എന്ന മുതിര്‍ന്ന സംവിധായകന്റെ മകന്‍ ജുനൂസ് മുഹമ്മദ് സംവിധാനം ചെയ്ത കന്നി ചിത്രമായ 100 ഡെയ്‌സ് ലവ് മലയാളത്തില്‍ തരംഗമാകുമെന്ന് ഉറപ്പായി.
വീണ്ടും യഥാര്‍ഥ പ്രണയചിത്രങ്ങള്‍ക്ക് മലയാളത്തില്‍ വസന്തമാകുമെന്ന് ഉറപ്പിക്കുന്ന വിജയമായിരിക്കും ജുനൂസിന്റെത്. ദുല്‍ക്കര്‍ സല്‍മാന്‍-നിത്യ മേനോന്‍ കൂട്ടുകെട്ടിനെ നമ്മുടെ യുവാക്കള്‍ വീണ്ടും പ്രണയജോടികളായി അംഗീകരിച്ചിരിക്കുകയാണ്. ദുല്‍ക്കറിനു തന്നെയാണ് ഈ സിനിമയുടെ വിജയത്തിന്റെ പകുതി കയ്യടി. അത്രയ്ക്കും ഭംഗിയായി തന്റെ വേഷം ചെയ്യാന്‍ ദുല്‍ക്കറിനു സാധിച്ചു. ബാലന്‍ കെ. നായര്‍ എന്ന അപൂര്‍വ നാമത്തില്‍ എത്തുന്ന ദുല്‍ക്കര്‍ ഞാന്‍ എന്ന ചിത്രത്തില്‍ കാണിച്ച കയ്യടക്കവും ഒതുക്കവും ഈ ചിത്രത്തിലും കാണിക്കുന്നുണ്ട്.

വ്യത്യസ്തത അവകാശപ്പെടാന്‍ ഒത്തിരിയുള്ളൊരു പ്രണയകഥയാണ് സംവിധായകന്‍ എഴുതിയിരിക്കുന്നത്. ദുല്‍ക്കറിനൊപ്പം ശേഖര്‍മേനോനും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. ടാ തടിയാ എന്ന ചിത്രത്തിനു ശേഷം ശേഖര്‍ മേനോന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തില്‍. നിത്യ മേനോന്റൈ വിദേശി മലയാളിയായ ഷീലയും ബോറടിപ്പിക്കാതെ പ്രേക്ഷകരെ രസിപ്പിക്കുന്നു. അജു വര്‍ഗീസ്, വി.കെ. പ്രകാശ്, വിനീത്, പ്രവീണ, ഗ്രിഗറി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
2015 തുടങ്ങിയതില്‍ നല്ലൊരു ചിത്രം മലയാളത്തില്‍ റിലീസ് ചെയ്തിട്ടില്ലായിരുന്നു. ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും താരഭേദമില്ലാതെ പരാജയപ്പെടുമ്പോഴാണ് വെക്കേഷന്‍ തുടങ്ങുന്നതിനു മുന്‍പെത്തിയ 100 ഡെയ്‌സ് ലവ് 100 തിയറ്ററുകളിലെത്തിയത്. വരുംദിവസങ്ങളില്‍ ചിത്രം യുവാക്കള്‍ ഏറ്റുപിടിക്കുമെന്നതില്‍ സംശയമൊന്നും വേണ്ട. കഥ പറച്ചിലിനെ പുതുമ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മനസ്സില്‍ക്കൊള്ളുന്ന ഒത്തിരി മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും സമ്മാനിക്കാന്‍ സംവിധായകനു സാധിച്ചു.
ചുരുക്കം: കഥ പറച്ചിലിലെ പുതുമ തന്നെയാണ് 100 ഡെയ്‌സ് ലവ് എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. മനസ്സില്‍ക്കൊള്ളുന്ന ഒത്തിരി മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും ഈ ചിത്രം സമ്മാനിക്കുന്നു.


Click it and Unblock the Notifications