നഷ്ടമാകുന്നത് ഷാഫിയുടെ മിനിമം ഗ്യാരണ്ടി
കുഞ്ചാക്കോ ബോബനും ബിജുമേനോനും തമ്മിലുള്ള കൂട്ടുകെട്ട് പിറക്കുന്നത് ഓര്‍ഡിനറിയിലാണ്. ചിത്രം വന്‍ വിജയമായതോടെ അവരെ ചേര്‍ത്തുകൊണ്ട് നിരവധി ചിത്രങ്ങളിറങ്ങി. മല്ലുസിങ്ങായിരുന്നു പിന്നീട് വന്നത്. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന റോമന്‍സ്, ത്രീ ഡോട്ട്‌സ് എന്നീ ചിത്രങ്ങളിലും ഇവരുടെ കൂട്ടുകെട്ടു തന്നെയാണുള്ളത്. ഒരു വിജയ ഫോര്‍മുല വന്നാല്‍ അതിനെ പിന്‍തുടരുകയെന്നത് മലയാള സിനിമയിലെ പതിവാണ്. അതുതന്നെയാണ് ഷാഫിയും ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ബിജുമേനോനും വേണ്ടിയൊരു ചിത്രം. അതില്‍ കുറച്ച് എരിവും പുളിയും ചേര്‍ക്കാന്‍ ജയസൂര്യ, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കൂടി കൊണ്ടുവന്നു എന്നു മാത്രം. നടന്‍മാരുടെ പരാജയമല്ല ഇവിടെ. കഥയും തിരക്കഥയും സംവിധാനത്തിന്റെയും പോരായ്മ തന്നെ. ഒരു റിസോര്‍ട്ടില്‍ കുറേ പേര്‍ ആളുമാറി നടക്കുന്നു.

മലയാള സിനിമയിലെ മിനിമം ഗാരന്റിയുള്ള സംവിധായകനായിരുന്നു ഷാഫി. സഹോദരന്‍ റാഫി യുടെ ക ൂടെ നിന്നാണ് സിനിമ പഠിച്ചത്. റാഫി മെക്കാര്‍ട്ടിനും മിനിമം ഗാരന്റിയുള്ളവര്‍ തന്നെയായിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുമ്പോള്‍ ഉണ്ടാകുന്ന അഹങ്കാരത്തില്‍ നിന്ന് ചില ചിത്രങ്ങള്‍ പിറക്കും. റാഫി മെക്കാര്‍ട്ടിന്‍ അങ്ങനെ എടുത്ത ചിത്രമായിരുന്നു മമ്മൂട്ടിയുടെ ലൗവ് ഇന്‍ സിങ്കപ്പോര്‍. ഇത്രയും തറയായൊരു ചിത്രം അവര്‍ തന്നെയാണോ എടുത്തതെന്നു തോന്നിപോകും.
ഷാഫിയുടെയും കഥ അതു തന്നെ. കുഞ്ഞാടും മേക്കപ്പ് മാനൊക്കെ വിജയിച്ചപ്പോള്‍ ഉണ്ടായ അഹങ്കാരത്തില്‍ നിന്നു പിറന്ന ചിത്രമാണ് വെനീസിലെ വ്യാപാരി. ഇപ്പോള്‍ 101 വെഡിംഗ്‌സും അതു തന്നെ. ഒരു സിനി മ എന്നുപോലും വിശേഷിപ്പിക്കാന്‍ അര്‍ഹതയില്ലാത്തതാണീ ചിത്രം. ദിലീപിന്റെ ചാന്തുപൊട്ട് എന്ന ചിത്രത്തോടെ ആണും പെണ്ണും കെട്ട വേഷത്തിന്റെ പകിട്ടെല്ലാം പോയി. അതിലും മുകളില്‍ നില്‍ക്കാന്‍ ഇനിയാരെ കൊണ്ടും സാധിക്കില്ല. ജയസൂര്യയുടെ പ്രകടനം കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്നു തോന്നിപ്പോകും. ഷാഫിയും റാഫിയും ചേര്‍ന്നു നിര്‍മിച്ച ചിത്രം മലയാളിയുടെ ആസ്വാദന നിലവാരത്തെ കൂടുതല്‍ താഴേയ്്ക്കു കൊണ്ടുപോയി എന്നു ധൈര്യമായി പറയാം.
ആദ്യ പേജില്‍
101 വെഡ്ഡിങ്‌സ്, ഒരു പതിവ് തട്ടിപ്പ് നാടകം


Click it and Unblock the Notifications











