twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുപ്പിയും വീഞ്ഞും പഴയതു തന്നെ

    By Staff
    |

    കുപ്പിയും വീഞ്ഞും പഴയതു തന്നെ

    സംവിധാനം: കെ.ബി. മധു
    രംഗത്ത്: ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുകന്യ, മഞ്ജു തുടങ്ങിയവര്‍.
    സംഗീതം: കൈതപ്രം

    സത്യസന്ധനും ജോലിയോട് പൂര്‍ണ്ണ അര്‍പ്പണബോധവുമുള്ള ഒരു ബാങ്ക് മാനേജരായ വിദ്യാധരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കയറ്റിറക്കങ്ങളാണ് കെ.ബി.മധു സംവിധാനം ചെയ്ത വിനയപൂര്‍വം വിദ്യാധരന്‍ എന്ന ചിത്രത്തിലെ പ്രമേയം.

    ഒരു കലാകാരനും സഹൃദയനും കൂടിയാണ് ജഗതി അവതരിപ്പിക്കുന്ന ഈ കഥാപാത്രം.

    ഭാര്യ ശാലിനിയ്ക്ക് മാത്രമാണ് വിദ്യാധരനെ കുറിച്ച് പരാതിയുള്ളത്. പഴഞ്ചന്‍ സ്കൂട്ടറില്‍ സഞ്ചരിക്കുന്ന പിശുക്കനായ ഒരു പഴഞ്ചന്‍ ഭര്‍ത്താവാണ് ശാലുവിന്റെ കണ്ണില്‍ വിദ്യാധരന്‍. ഒരു കാര്‍ വാങ്ങാന്‍ സഹായിക്കാമെന്ന് ശാലിനിയുടെ അച്ഛന്‍ പറഞ്ഞിട്ടും വിദ്യാധരന്‍ അത് നിരസിക്കുന്നു.

    പക്ഷേ വിദ്യാധരന്‍ ഒരു കാറിന്റെ ഉടമയാവുന്നു. ബാങ്കിലെ ഒരു ഇടപാടുകാരന്‍ നടത്തുന്ന തട്ടിപ്പിന് പരോക്ഷമായി കൂട്ടു നില്‍ക്കുന്നതിന് വിദ്യാധരന് കിട്ടുന്ന കൈക്കൂലിയാണ് കാര്‍.

    പിന്നെ സസ്പെന്‍ഷനും അപമാനവും ഒന്നും വീട്ടിലറിയിക്കാതെ നടക്കുന്ന വിദ്യാധരന്റെ അലച്ചിലുമായി ചിത്രം മുന്നോട്ട് പോകുന്നു. അസ്ഥാനത്ത് തിരുകികയറ്റിയ യാതൊരു പുതുമയുമില്ലാത്ത പാട്ടുകള്‍ കാണികളെ കുറച്ചൊന്നുമല്ല മുഷിപ്പിക്കുന്നത്.

    തന്നെ കബളിപ്പിച്ചവരെ തേടി വിദ്യാധരനെത്തുന്ന ചേരിയിലെ ഭിക്ഷക്കാരുടെ ജീവിതം കഥയുമായി ഏച്ചുകെട്ടുമ്പോള്‍ അത് സംവിധായകന്റെ കൈയിലൊതുങ്ങാതെ മുഴച്ചുനില്‍ക്കുന്നു. ഈ ഭിക്ഷക്കാര്‍ തന്നെയാണ് കുറ്റവാളികളെ കണ്ടെത്താന്‍ വിദ്യാധരനെ സഹായിക്കുന്നത്.

    ആഡംബര വസ്തുക്കളോടുള്ള ഭാര്യയുടെ ഭ്രമവും അത് സ്വന്തമാക്കാന്‍ ശ്രമിച്ച് ജോലി തെറിക്കുന്ന ഭര്‍ത്താവിന്റെ കഥയും തലയണമന്ത്രം പറഞ്ഞതില്‍ നിന്നും കൂടുതലൊന്നും വിദ്യാധരനും പറയുന്നില്ല. വിദ്യാധരനായി എത്തുന്ന ജഗതിയുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X