വേലായുധം നമ്മെ രസിപ്പിയ്ക്കും

സമീപ കാലത്ത് ഇറങ്ങിയ 'വിജയ്' നായകനായ പല ചിത്രങ്ങളും പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഒരു വിജയം അനിവാര്യമായിരുന്ന 'വിജയി'യെ കരകയറ്റിയത് മലയാളിയായ സംവിധായകന്‍ 'സിദ്ദിഖി'ന്റെ 'കാവലന്‍' ആയിരുന്നു, അക്കാര്യം വിജയ് സൂചിപ്പിച്ചിട്ടുമുണ്ട്.. ആ വിജയം കാത്തു സൂക്ഷിക്കാന്‍ 'വിജയി'യുടെ ഈ ദീപാവലി ചിത്രത്തിനായി.
കോപ്പിയടി ഒരു കലയാണ് എന്നു പറഞ്ഞ 'പ്രിയദര്‍ശ'നെ മികച്ച സംവിധായകനാക്കിയത് മലയാളികളാണ്. ഹോളിവുഡിലെ ചിത്രങ്ങള്‍ മലയാളത്തിലേക്ക് കോപ്പിയടിച്ചാണ് 'പ്രിയന്‍' സംവിധായകനായി മാറിയത്. മലയാളത്തിലെ ഹിറ്റായ പല ചിത്രങ്ങളും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് 'പ്രിയന്‍' ഹിന്ദിയിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു.
'വേലായുധം' സംവിധാനം ചെയ്ത 'എം രാജ' അറിയപ്പെടുന്നത് 'സിറോക്‌സ് രാജ' അഥവാ 'കോപ്പിയടി രാജ' എന്ന പേരിലാണ്, കാരണം മറ്റൊന്നുമല്ല അദ്ദേഹം സംവിധാനം ചെയ്ത കഴിഞ്ഞ ആറു ചിത്രങ്ങളും റീമേക്കുകളായിരുന്നു.
മലയാളത്തിലെ ഹിറ്റായ 'തെങ്കാശിപ്പട്ടണം' തെലുങ്കില്‍ റീമേക്ക് ചെയ്താണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിന്റെ സഹോദരന്‍ 'രവി'യെ 'ജയം രവി' ആക്കിമാറ്റിയത് 'എം രാജ'യുടെ 'ജയം' എന്ന ചിത്രത്തിന്റെ വിജയമായിരുന്നു. പിന്നീടു വന്ന 'രാജ രവി' കൂട്ടു കെട്ടിലെ 'എം കുമരന്‍ സണ് ഓഫ് മഹാലക്ഷ്മി' മലയാളിയായ 'അസിന്' തമിഴകത്ത് ശക്തമായ വേരുകള്‍ നല്കിയ ചലച്ചിത്രമാണ്.
'സന്തോഷ് സുബ്രമണ്യ'ത്തിലൂടെ വിജയം ആവര്‍ത്തിച്ച 'രാജ രവി' കൂട്ടുകെട്ടിന് 'തില്ലാല്ലങ്കിടി'യില്‍ കാലിടറി. അവസാന പരാജയ ചിത്രത്തിന് ശേഷം 'രാജ'യ്ക്കും വിജയം അനിവാര്യമായിരുന്നു. 'രാജ'യുടെ എല്ലാ ചിത്രങ്ങളും മറ്റു ഭാഷകളില്‍ ഹിറ്റായ ചിത്രങ്ങളുടെ റീമേക്കുകള്‍ ആയിരുന്നു. എന്നാല്‍ തന്റെ പുതിയ ചിത്രമായ 'വേലായുധം' മറ്റൊരു ചിത്രത്തിന്റേയും റീമേക്ക് അല്ല എന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി. കരിയറിലെ ചിത്രങ്ങളെല്ലാം റീമേക്കുകള്‍ ആയിരുന്നെങ്കിലും മികച്ച സംവിധാന പാടവം അദ്ദേഹത്തിനെ മികച്ച സംവിധായകനാക്കി മാറ്റി.
അടുത്തപേജില്‍


Click it and Unblock the Notifications