വേലായുധം -റീമിക്സ് മൂവി

By ഷുക്കൂര്‍

Next »

« Previous

Velayudham
എന്നാല്‍ 'വേലായുധം' ഒരു ചിത്രത്തിന്റേയും റീമേക്ക് അല്ലെങ്കിലും മറ്റു പല ഹിറ്റു ചിത്രങ്ങളുടേയും ചേരുവകള്‍ ചേര്‍ത്ത പക്കാ കൊമേഷ്യല്‍ സിനിമയാണ്. 'സിംഗ് ഈസ് കിംഗ്', 'സി ഐ ഡി മൂസ', 'ബാറ്റ് മാന്‍ ബിഗിന്‌സ്', 'ഡാര്‍ക്ക് നൈറ്റ്', 'അയേണ്‍ മാന്‍' തുടങ്ങി ഒട്ടനവധി ചിത്രങ്ങളുടെ ഒരു മിശ്രിതമാണ് വേലായുധം.

പക്ഷെ സത്യം പറയാമല്ലോ 'രാജ'യുടെ മികച്ച സംവിധാനവും 'വിജയ്, ജെനീലിയ, ഹന്‍സിക, ശരണ്യാ മോഹന്‍', 'സന്താനം' എന്നിവരുടെ മികച്ച അഭിനയവും 'പ്രിയന്റെ' ക്യമറയും മികച്ച ആക്ഷന്‍ രംഗങ്ങളും 'വേലായുധ'ത്തെ മികച്ചതാക്കി. രണ്ടര മണിക്കൂര്‍ ബോറടിക്കാതെ ഇരുകാണാവുന്ന ഒരു മികച്ച ചിത്രമായി മാറുകയാണ് 'വേലായുധം'.

'ബാറ്റ് മാന്‍ ബിഗിന്‍സ്', 'അയേണ്‍ മാന്‍' തുടങ്ങിയ ചിത്രങ്ങള്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച നമ്മള്‍ ഈ ചിത്രവും ഏറ്റെടുത്തതില്‍ ഒട്ടും അതിശയോക്തിയില്ല. അമാനുഷിക കഥാപാത്രത്തെ നാച്ചുറല്‍ ആയി അവതരിപ്പിക്കുകയാണ് 'രാജ'യും 'വിജയി'യും. 'വിജയി'യുടെ ശക്തമായ തിരിച്ചുവരവാണ് 'വേലായുധം'.

ഇനി കഥയിലേക്ക് കടക്കാം. പറയാന്‍ മാത്രമുള്ള കഥയൊന്നും സിനിമയിലില്ല്. ഇന്നത്തെ കാലത്ത് ഏറ്റവും ഡിമാന്‍ഡുള്ള വിഷയമായ തീവ്രവാദമാണ് ഈ ചിത്രത്തിലേയും പ്രമേയം. തമിഴ് നാട് ഹോം മിനിസ്റ്ററുടെ സഹായത്തോടെ തമിഴ് നാട്ടില്‍ ബോംബ് വെയ്ക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നു.

ജേണലിസ്റ്റായ ഭാരതി (ജെനീലിയ) തന്റെ രണ്ട് ജേണലിസ്റ്റ് സുഹൃത്തുകളുടെ സഹായത്തോടെ തീവ്രവാദികളുടെ പദ്ധതി കണ്ടെത്തുന്നു. എന്നാല്‍ ഇതു മനസ്സിലാക്കിയ വില്ലന്മാര്‍ അവരെ കൊലപ്പെടുത്തുന്നു. പക്ഷെ വയറിന് കുത്തേറ്റ ഭാരതി മാത്രം രക്ഷപ്പെടുന്നു. ഉടന്‍ തന്നെ ഗുണ്ടകള്‍ ഓടിച്ച വാനില്‍ തീ പിടിച്ച് മൂന്നു ഗുണ്ടകളും കത്തിച്ചാമ്പലാകുന്നു. ഇതു കണ്ട 'ഭാരതി' ശത്രുക്കളെ ഇല്ലാതാക്കിയത് 'വേലായുധം' എണെന്ന് എഴുതി വെയ്ക്കുന്നു.

പിന്നീടുള്ളത് 'വേല്‍' അഥവാ 'വേലായുധം' എന്ന വിജയ്‌യുടെ കഥാപാത്രത്തിന്റെ ഇന്‍ഡ്രൊഡെക്ഷന്‍ സീനാണ്. തന്റെ സഹോദരിയായ 'കാവേരിക്ക്' വേണ്ടി എന്തും ചെയ്യുന്ന പാല്‍ കച്ചവടക്കാരനായ ഏട്ടനാണ് 'വേല്‍'. മലയാളിയായ 'ശരണ്യാ മോഹന്‍' ആണ് കവേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. വേലിന്റെ മുറപ്പെണ്ണ് 'വൈദേഹി'യായി 'ഹന്‍സിക'യും വേലിന്റെ കൂടെ എപ്പോഴും ഉണ്ട്. ചിത്രത്തിലെ തമാശ നിറഞ്ഞ ഗ്രാമത്തിലെ സീനുകള്‍ 'അക്ഷയ് കുമാറി'ന്റെ 'സിങ് ഈസ് കിങിനെ ഓര്‍മ്മിപ്പിക്കുന്നു.

പിന്നീട് 'വേലും' 'കാവേരി'യും മറ്റുള്ളവരും 'കാവേരി'യുടെ കല്യാണത്തിനായി ചെന്നൈയിലെ ചിട്ടിയില്‍ നിക്ഷേപിച്ച പണം എടുക്കാനായി ചെന്നൈയിലേക്ക് പുറപ്പെടുന്നതോടെ കഥയുടെ ഗതി മാറുന്നു. ചിട്ടിയില്‍ നിക്ഷേപിച്ച പണം എടുക്കാനുള്ള രേഖയുള്ള സഞ്ചിയുമായി കള്ളനായ 'സ്പീഡ്' ('സന്താനം' അവതരിപ്പിച്ച കഥാപാത്രം) ഓടുമ്പോള്‍ 'വേല്‍' റെയില്‍വേ സ്റ്റേഷനില്‍ നിറുത്തിയിട്ടിരിക്കുന്ന ഒരു ബൈക്ക് എടുത്ത് സ്പീഡിനെ പിന്തുടരുന്നു. പിന്നീട് ആളില്ലാത്ത സ്ഥലത്ത് 'വേല്‍' ഉപേക്ഷിച്ച ബൈക്ക് പൊട്ടിത്തെറിക്കുന്നു, തീവ്രവാദികള്‍ ബൈക്കില്‍ ബോംബ് വച്ചിരുന്ന വിവരം 'വേല്‍' അറിയുന്നില്ല. അതോടെ റെയിവേ സ്റ്റേഷനിലുള്ളവരെ രക്ഷിച്ച 'വേലായുധം' ജനങ്ങളുടെ ഹീറോ ആയി മാറി. എന്നാല്‍ 'വേലായുധം' ആരാണെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. ഈ രംഗം മലയാളത്തിലെ 'സി ഐ ഡി മൂസ'യെ ചിലപ്പോള്‍ നിങ്ങളുടെ ഓര്‍മയിലെത്തിച്ചേക്കാം.

പിന്നീട് തിരക്കുള്ള തെരുവില്‍ വച്ച ബോംബ് ഉള്ള പെട്ടി ബോംബാണെന്ന് അറിയാതെ 'വേല്‍' എടുത്തു അതിന്റെ ഉടമസ്തന്‍ കൊടുക്കാന്‍ കാവല്‍ക്കാരനെ ഏല്പിക്കുന്നു. അവിടെ വച്ച് ബോംബ് പൊട്ടി കള്ളനോട്ട് സൂക്ഷിച്ചിരുന്ന കേന്ദ്രവും ഗുണ്ടകളും കത്തിച്ചാമ്പലാകുന്നു.

അടുത്ത പേജില്‍
വേല്‍ വിജയ്‌യുടെ സൂപ്പര്‍ ഹീറോ

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X