twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സര്‍ക്കാര്‍ ദാദ: ഒരു പതിവ് ജയറാം ചിത്രം

    By Staff
    |

    സര്‍ക്കാര്‍ ദാദ: ഒരു പതിവ് ജയറാം ചിത്രം

    തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് ജയറാമിന് നടുനിവര്‍ക്കാനായി റിലീസിംഗ് പ്രതിസന്ധി ഒടുവില്‍ അതിജീവിച്ച് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഡ. സൂപ്പര്‍ഹിറ്റ് ചിത്രം കുഞ്ഞിക്കൂനനു ശേഷം ശശിശങ്കര്‍ സംവിധാനം ചെയ്ത സര്‍ക്കാര്‍ ദാദഒരു പതിവ് ജയറാം ചിത്രത്തിലെ മസാല ചേരുവകളോടെയാണ് ഒരുക്കിയിരിക്കുന്നത്.

    അമൃതം, ഫിംഗര്‍പ്രിന്റ്, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, പൗരന്‍ എന്നീ നാലു ചിത്രങ്ങളുടെ തുടര്‍ച്ചയായ പരാജയത്തിനു ശേഷം ഒരു ഇടവേളക്കു ശേഷമാണ് ഒരു ജയറാം ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. നേരത്തെ തന്നെ ചിത്രീകരണവും ചിത്രീകരണാനന്തര ജോലികളും പൂര്‍ത്തിയാക്കിയിരുന്ന ഈ ചിത്രത്തിന്റെ റിലീസിംഗ് പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ജയറാമിന്റെ ഈ വര്‍ഷത്തെ വിഷുചിത്രമായിരുന്ന ആലീസ് ഇന്‍ വണ്ടര്‍ലാന്റിന് മുന്നേ പൂര്‍ത്തിയാക്കിയ ചിത്രമാണ് സര്‍ക്കാര്‍ ദാദ.

    നേരത്തെ ഓണത്തിനു റിലീസിംഗ് പ്രഖ്യാപിച്ചിരുന്നെങ്കിലും മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങളുടെ ആധിപത്യത്തിനിടയില്‍ ശ്രദ്ധിക്കാതെ പോവുമെന്ന ആശങ്കയാല്‍ പ്രദര്‍ശനം വൈകിക്കുകയായിരുന്നു. വിഷുവിന് സൂപ്പര്‍താര ചിത്രങ്ങള്‍ക്കിടയില്‍ ആലീസ് ഇന്‍ വണ്ടര്‍ലാന്റ് ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ദുരവസ്ഥ ആവര്‍ത്തിക്കരുതെന്ന് ജയറാം കരുതിയിരിക്കണം. റംസാനു രണ്ടു ചിത്രങ്ങള്‍ മാത്രം തിയേറ്ററുകളിലെത്തിയതിനു ശേഷം വലിയൊരു മത്സരം ഉണ്ടാവില്ലെന്ന പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ ദാദയെ പ്രദര്‍ശനത്തിനെത്തിച്ചത്. എന്നാല്‍ വലിയ മത്സരമില്ലെങ്കിലും ഈ ജയറാം ചിത്രത്തെയും പ്രേക്ഷകര്‍ നിരാകരിച്ചിരിക്കുന്നു. പല ജയറാം ചിത്രങ്ങളിലും കണ്ട ചേരുവകളുടെ ആവര്‍ത്തനമാണ് ഈ ചിത്രത്തില്‍ നിന്നും പ്രേക്ഷകരെ മുഖം തിരിപ്പിക്കുന്നത്.

    മുകുന്ദന്‍ മേനോന്‍ എന്ന സര്‍ക്കാര്‍ ദാദയുടെ കഥയാണ് ചിത്രം പറയുന്നത്. ധനികരായ അച്ഛനമ്മമാര്‍ ചെറുപ്പത്തിലേ മരിച്ചുപോയതിനെ തുടര്‍ന്ന് അനാഥനായ മുകുന്ദന്‍ മേനോന്‍ സര്‍ക്കാരിന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ഒരു കുറ്റവാളിയുടെ ജീവിതം തുടരുന്നതിനാല്‍ പ്രായപൂര്‍ത്തിയായതിനു ശേഷവും സര്‍ക്കാര്‍ റിസീവര്‍ നമ്പ്യാര്‍ മുകുന്ദന്‍ മേനോന് സ്വത്തുക്കള്‍ കൈമാറുന്നില്ല. മുകുന്ദന്‍ നേരായ ജീവിതം നയിച്ചുതുടങ്ങിയെന്ന് അധികൃതര്‍ക്കു ബോധ്യപ്പെട്ടാലേ സ്വത്തുക്കള്‍ അയാള്‍ക്ക് കിട്ടുകയുള്ളൂ.

    നമ്പ്യാരുടെ സ്വത്തുമേല്‍നോട്ടത്തില്‍ ക്രമക്കേടുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍ഡിഎ സന്ധ്യയെ റിസീവറായി നിയമിച്ചു. സന്ധ്യയോട് മുകുന്ദന് ആദ്യമൊക്കെ അരിശമായിരുന്നെങ്കിലും പിന്നീട് ആ മനോഭാവം മാറി. സന്ധ്യ അയാളെ നേരായ ജീവിതത്തിലേക്ക് കൊണ്ടുവന്നു.

    മുകുന്ദന്‍ മേനോന്‍ എന്ന കഥാപാത്രം പരമാവധി ഭംഗിയാക്കാന്‍ ജയറാം ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടായില്ലല്ലോ. കഴിഞ്ഞ വര്‍ഷം ഗ്രീറ്റിംഗ്സ് എന്ന മറ്റൊരു ബിഗ് ഫ്ലോപിന് തിരക്കഥ തീര്‍ത്ത മണി ഷൊര്‍ണൂരിന് വ്യത്യസ്തമായി കഥ പറഞ്ഞ് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിഞ്ഞിട്ടില്ല. സലിംകുമാര്‍, ഹരിശ്രീ അശോകന്‍, ജഗദീഷ്, കൊച്ചിന്‍ ഹനീഫ എന്നിവര്‍ നയിക്കുന്ന കോമഡി സംഘത്തിനും തറവളിപ്പുകള്‍ ആവര്‍ത്തിക്കുക എന്ന ദൗത്യം മാത്രമേയുള്ളൂ.

    ജയറാമിന്റെ നായികയായി വേഷമിട്ടിരിക്കുന്നത് ടീനേജ് താരം നവ്യാനായരാണ്. ഒട്ടും ചേര്‍ച്ചയില്ലാത്ത ജോഡി. കുഞ്ഞിക്കൂനനു ശേഷം ശശിശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകരില്‍ വലിയ ചലനങ്ങളുണ്ടാക്കാനാവാതെ പരാജയത്തിലേക്ക് നീങ്ങുകയാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X