സൂസന്നയുടെ പാപങ്ങള്‍ ; ടി.വി.ചന്ദ്രന്റെയും
സൂസന്നയുടെ പാപങ്ങള്‍ ; ടി.വി.ചന്ദ്രന്റെയും
സംവിധാനം: ടി.വി. ചന്ദ്രന്‍
രംഗത്ത്: വാണി വിശ്വനാഥ്, നെടുമുടിവേണു, മധുപാല്‍ തുടങ്ങിയവര്‍
സംഗീതം: ജോണ്‍സണ്‍
മികച്ച കഥയും കഥാപാത്രങ്ങളുമുണ്ടെങ്കിലും ദുര്‍ബലമായ തിരക്കഥ ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത സൂസന്നയുടെ പോരായ്മയാണ്.
ദരിദ്രകുടുംബത്തില്‍ ജനിച്ച സൂസന്നയെ ആദ്യം സ്നേഹിച്ചത് പ്ലാന്റര്‍ വര്‍ക്കിയുടെ മകനാണ്. സ്നേഹിക്കുക എന്നാല്‍ കാമിക്കുക എന്നാണ് സംവിധായകന്റെ വിവക്ഷ. പ്ലാന്റര്‍ വര്‍ക്കിയുടെ മകന്‍ എന്നെ പിന്നെയും പിന്നെയും സ്നേഹിച്ചു. അങ്ങനെ ഞാനൊരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. എന്നാണ് സൂസന്നയെക്കൊണ്ട് സംവിധായകന്‍ പറയിക്കുന്നത്.
പ്ലാന്റര്‍ വര്‍ക്കിയുടെ മകന്‍ സൂസന്നയെ വിവാഹം കഴിക്കുന്നില്ല. പകരം അയാളെ സൂസന്ന നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിക്കുന്നു.സൂസന്ന പ്ലാന്റര്‍ വര്‍ക്കിയുടെയും അയാളുടെ സുഹൃത്തുക്കളുടെയും വെപ്പാട്ടിയാകുന്നു.
നെടുമുടി അവതരിപ്പിക്കുന്ന കേണലും ഗോപിയുടെ ഗോവര്‍ധനന്‍ പിള്ളയും ചാരുഹാസന്റെ സ്വാമിയും നരേന്ദ്രപ്രസാദ് അവതരിപ്പിക്കുന്ന പ്രൊഫസര്‍ നൂര്‍മുഹമ്മദുമാണ് വെപ്പാട്ടിയായ സൂസന്നയ്കക്കായി സൂസന്ന അസോസിയേറ്റ്സ് ആരംഭിക്കുന്നത്.
എല്ലാ പുരുഷന്മാര്‍ക്കും സൂസന്നയെ കണ്ടാല്‍ കാമം ജനിക്കുമത്രെ. അതുകൊണ്ടാണ് തന്റെ അമ്മയുടെ പ്രായമുണ്ടായിട്ടും കേണലിന്റെ മകന്‍ രമേശന് (മധുപാല്‍) സൂസന്നയോട് പ്രേമം തോന്നുന്നത്. രമേശന്റെ സുഹൃത്ത് ജോസഫിനും സൂസന്നയോട് ആരാധന തന്നെ.മരുമകനും(ഗണേശന്‍) നോട്ടം സൂസന്നയുടെ ശരീരമാണ്. എന്തിനേറെ പള്ളി വികാരി (ഗോപകുമാര്‍) പോലും സൂസന്നയുടെ മുന്നില്‍ ഒരു നിമിഷം പതറുന്നു.
പിഴച്ചവളായ സൂസന്നയുടെ നേര്‍ക്ക് പാപം ചെയ്ത സമൂഹം കല്ലെറിയുന്നു. സ്വാമിയുടെ മകനും കൂട്ടരുമാണ് ആര്‍ഷഭാരത സംസ്കാരത്തിന്റെ കാവലാളുകളായി വന്ന് സൂസന്നയെ നാട്ടില്‍ നിന്നും ഓടിക്കുന്നത്.
ഒടുവില്‍ വിശുദ്ധ സൂസന്നയും വൃദ്ധസംരക്ഷകരും ചേര്‍ന്ന് ഒരു വൃദ്ധമന്ദിരം ആരംഭിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
വാണിവിശ്വനാഥിന്റെ കൈയിലൊതുങ്ങാത്ത കഥാപാത്രമായി പോയി സൂസന്ന. സ്വന്തം ശബ്ദം കൂടിയായപ്പോള്‍ തകര്‍ച്ച പൂര്‍ണ്ണം.


Click it and Unblock the Notifications