For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രൊഫഷണല്‍ ക്യാമ്പസ് കഥയുമായ് സ്‌റ്റെപ്‌സ്

By Ravi Nath
|

Clap Board
പടവുകള്‍ കയറാനും ഇറങ്ങാനും ഉള്ളതാണ്. ജീവിതത്തില്‍ ഉയര്‍ച്ചയിലേക്കുള്ള പടവുകളാണ് പ്രൊഫഷണല്‍ വിദ്യാഭ്യാസം. തികഞ്ഞ ലക്ഷ്യബോധത്തോടെ ഏറെ സാമ്പത്തിക ബാദ്ധ്യതയില്‍ പൂര്‍ത്തീകരിക്കപ്പെടേണ്ട ഈ വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അനാരോഗ്യകരമായ പ്രവണതകളാണ് ശശിശങ്കര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സ്‌റ്റെപ്‌സ് എന്ന ചിത്രം മുന്നോട്ട് വെക്കുന്ന പ്രമേയം.

ഭൗതിക സാഹചര്യങ്ങളും യുവതയുടെ ചിന്തയിലും പ്രവൃത്തിയിലും വന്നിട്ടുള്ളമാറ്റങ്ങളുമൊന്നും കാര്യമാക്കാതെ പ്രതീക്ഷയോടെ മാതാപിതാക്കള്‍ ഉന്നതമായ ലക്ഷ്യം മാത്രം കണ്ടുകൊണ്ട് കടംവാങ്ങിയും ലോണെടുത്തും മക്കളെ ഉപരിപഠനത്തിനയക്കുമ്പോള്‍ അവരുടെ സഞ്ചാരപാത ലക്ഷ്യത്തിലേക്കുള്ളതാണോ എന്ന് പൂര്‍ണ്ണമായും ഉറപ്പുവരുത്തുന്നില്ല. അവരുടെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമായ മാറ്റങ്ങള്‍ വിലയിരുത്തപ്പെടുന്നില്ല. മദ്യം, ഡ്രഗ്‌സ്, കുത്തഴിഞ്ഞ ജീവിതം, വിഷാദം, മനോരോഗം ഇങ്ങനെ വഴിവിട്ടുനീങ്ങുന്ന ജീവിതത്തിന്റെ മൂല്യബോധത്തെ ഓര്‍മ്മപ്പെടുത്തുന്ന ചിത്രമായിരിക്കും സ്‌റ്റെപ്‌സ് എന്ന് സംവിധായകന്‍ പറയുന്നു.

ഡോക്യുമെന്ററിയുടെ പ്രവര്‍ത്തനവുമായ് ബന്ധപ്പെട്ട് ഒരു ക്യാമ്പസില്‍ ചെന്നപ്പോഴുണ്ടായ അനുഭവമാണത്രേ ഇങ്ങനെ ഒരു സിനിമയ്ക്ക് കളമൊരുക്കിയത്. അമര്‍ പ്രേം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍പ്രേം നിര്‍മ്മിക്കുന്ന ആദ്യ സംരഭമാണ് സറ്റെപ്‌സ്.

കഥ, തിരക്കഥ, സഹല്‍ മലപ്പുറം. തെലുങ്ക് തമിഴ് ചിത്രങ്ങളിലെ അഭിനയ പരിചയവുമായെത്തുന്ന ദിലീപ് കുമാറും, ട്രാക്ക്, സമ്മര്‍ ഇന്‍ബാങ്കോക്ക് ചിത്രങ്ങളിലെ നായികയായ റോസിന്‍ എന്നിവരുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത് ടി.വി. അവതാരകയായ ഐഷ, മോഡലിംഗ് രംഗത്തുനിന്നുള്ള ശ്രുതി ബാല, സിജറോസ്, കാണാക്കൊമ്പത്തിലൂടെ സിനിമയിലെത്തിയ ഫൈസല്‍ ഹംസ എന്നിവരാണ്.

വില്ലന്‍ പരിവേഷങ്ങളുമായെത്തുന്നത് സീരിയല്‍ രംഗത്ത് നിറ സാന്നിദ്ധ്യമായ അനില്‍ മോഹനും, ക്രൈം സ്റ്റോറി,

വാടാമല്ലി, ട്രാക്ക് സിനിമയിലൂടെയെത്തിയ രാഹുല്‍ മാധവ് എന്നിവരാണ്. ഛായാഗ്രഹണം ഉല്‍പല്‍ പി.നായര്‍, ജയന്‍ രാഘവന്റെ വരികള്‍ക്ക് പ്രത്യുഷ് സംഗീതം നല്‍കുന്നു.

English summary
Amar Prem Productions Banner, Shashi Shankar directing new malayalam movie is "Steps". Kalabhavan Mani, Nedumudi Venu, Innocent, Anil Mohan, Kochupreman, Kalashala Babu, Shashi Kallinga, Vinod Kovur, Kalabhavan Navaz, Manka Mahesh, Nina Kurup
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more