»   »  വെള്ളരിപ്രാവിന്റ ചങ്ങാതി-നിരൂപണം

വെള്ളരിപ്രാവിന്റ ചങ്ങാതി-നിരൂപണം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/12-31-vellaripravinte-changathi-review-2-aid0166.html">Next »</a></li></ul>
Vellaripravinte Changathi
ഒരു വര്‍ഷത്തെ ലാഭനഷ്ടങ്ങളുടേയും നന്മ തിന്മകളുടേയും കണക്കെടുപ്പുകള്‍ തീരാനിരിക്കെ പ്രേക്ഷകനെ തേടിയെത്തിയ ഈ ദിലീപ് ചിത്രം ഒരു നല്ല സിനിമയാണെന്ന് പറയാന്‍ പ്രയാസപ്പെടേണ്ട കാര്യമില്ല.

അക്കു അക്ബറിന്റെ സംവിധാനത്തില്‍ ജി.എസ് അനിലിന്റെ തിരക്കഥയില്‍ രൂപം കൊണ്ട ഈ വെള്ളരിപ്രാവ് യാതൊരു വിധ ഗിമ്മിക്കുകളുമില്ലാതെയാണ് പ്രേക്ഷകസമക്ഷം ഹാജരായിരിക്കുന്നത്. പുതുമുഖങ്ങളെ വെച്ച് പുതുമുഖ സംവിധായകന്റെ സിനിമ സ്വപ്നംകാണാന്‍ സാധിക്കാത്ത ഒരുകാലത്ത് സൃഷ്ടിക്കപ്പെട്ട സിനിമതന്നെയാണ് പ്രേക്ഷകനുമുമ്പില്‍ നാല്പതുവര്‍ഷങ്ങള്‍ക്കിപ്പുറവും സംവദിക്കുന്നത്.

സൂപ്പര്‍സ്‌റാറുകളെ വെച്ച് സൂപ്പര്‍സംവിധായകര്‍ കോടികള്‍ മുടക്കി ഒരുക്കിയിറക്കുന്ന നാലാംകിട ആവര്‍ത്തനവിരസമായ സിനിമകളേക്കാള്‍ പതിന്മടങ്ങ് സത്യസന്ധതപുലര്‍ത്തുന്ന വെള്ളരിപ്രാവ് ആ വിശുദ്ധി കാത്തുസൂക്ഷിക്കുന്നുണ്ട്.

ജെമിനി സ്‌റുഡിയോയിലെ എഡിറ്റിംഗ് സ്യൂട്ടില്‍ നടക്കുന്ന പുതിയ ട്രെന്‍ഡ് സെക്ടറുകളുടെ ചര്‍ച്ചകുറച്ച് കൂടിപോയോ എന്നുതോന്നുമെങ്കിലും തന്റെ സിനിമ പറയാനുള്ള പ്‌ളാറ്റ്‌ഫോം ഒരുക്കാനുള്ള സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും ഉദ്ദേശശുദ്ധിക്ക് അതും വിട്ടുകൊടുക്കാം.

ജോലിതേടി ജെമിനിയിലെത്തിയ മാണിക്കുഞ്ഞിനുമുന്നില്‍ ഗോസ്‌റ് ഹൗസ് (സ്റ്റോക്ക് റൂമിലെ ) സ്പൂളുകളുടെ അടക്കിപിടിച്ച നൊമ്പരങ്ങള്‍ പഴയ പാട്ടുകളായ് ഇടകലര്‍ന്ന് കേള്‍ക്കുന്നത് രസം പകരുന്നുണ്ട്. ചില യമണ്ടന്‍ ഡയലോഗുകളുംകൂടി കേറി വരുമെന്ന് പ്രതീക്ഷിച്ചു ഞങ്ങളൊക്കെ
ഇവിടെയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലോടെ.

അടുത്ത പേജില്‍
വെള്ളരിപ്രാവിന്റെ മത്സരം സൂപ്പറുകളോട്

<ul id="pagination-digg"><li class="next"><a href="/reviews/12-31-vellaripravinte-changathi-review-2-aid0166.html">Next »</a></li></ul>

English summary
Director Akku Akbar’s Vellaripravinte Changathi is about a cinema-within-cinema. There are visuals of an old film, which was shot in the 1970’s and then, the story investigates what happened to the characters later on.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X