വെള്ളരിപ്രാവിന്റെ മത്സരം സൂപ്പറുകളോട്

മാണിക്കുഞ്ഞിന്റെ ജെമിനിനിയോഗം ലക്ഷ്യംകണ്ടത് നല്ല ഒരുസൂചനയാണ്. നമ്മള്‍ മറന്നു പോയ വെളിച്ചം കാണാത്ത സിനിമ കളെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. ദിലീപിന്റെ താരപരിവേഷത്തിലപ്പുറം കഥാപാത്രസാന്നിദ്ധ്യമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്.
ചമയത്തിലെ ചില പ്രശ്‌നങ്ങള്‍ പഴയ നായകനേക്കാള്‍ പ്രായക്കുറവു തോന്നു. നരച്ച താടിയും മുടിയുമുള്ള ഷാജഹാനെ (ദിലീപ്) കണ്ടപ്പോള്‍.മേരിവര്‍ഗ്ഗീസിന്റെ (കാവ്യാമാധവന്‍) പ്രായം ചെന്നരൂപവും വേണ്ടത്ര പക്വതയാര്‍ജ്ജിച്ചില്ല.
മാമുക്കോയയുടെ പുതിയ അവതാരം ആവശ്യമുണ്ടെന്നും തോന്നിയില്ല. വെള്ളരിപ്രാവിന്റെ ചങ്ങാതി പഴയ കാലഘട്ടത്തിലൂടെ വന്ന് പുതിയ കാലത്തിന്റെ കയ്യടി വാങ്ങിയിരിക്കുന്നു എന്നുള്ളതാണ് എല്ലാറ്റിലും
മുന്‍പില്‍ നില്‍ക്കുന്നത്. തരക്കേടില്ലെന്ന റിപ്പോര്‍ട്ടും വെക്കേഷനുമൊക്കെയായിട്ടും തിയറ്ററുകള്‍ നിറയുന്നില്ല എന്നത് ഒരു പ്രശ്‌നമാണ്.
സൂപ്പറുകളോട് മത്സരിച്ച് ഈചിത്രം പിടിച്ചുനിന്നാല്‍ അത് നല്ല സൂചനയാണ് പുതുവര്‍ഷത്തേക്ക് രണ്ടായിരത്തി പതിനൊന്നിന്റെ ഏറ്റവും ഒടുവിലത്തെ നീക്കിയിരിപ്പ് ..അതുതന്നെയാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി.
ആദ്യപേജില്‍
വെള്ളരിപ്രാവിന്റ ചങ്ങാതി-നിരൂപണം


Click it and Unblock the Notifications











