മറ്റൊരു താണ്ഡവം

By Staff

മറ്റൊരു താണ്ഡവം

സംവിധാനം: കെ. മധു
താരങ്ങള്‍: മോഹന്‍ലാല്‍, ലാലു അലക്സ്, നഗ്മ, നവ്യാ നായര്‍
സംഗീതം: എം. ജി. ശ്രീകുമാര്‍

ഗംഭീരമായി തന്നെ ആറ്റിപ്രാക്കല്‍ ജിമ്മിയെയും മോഹന്‍ലാല്‍ അവതരിപ്പിച്ചു. കോട്ടയം ഭാഷയിലുള്ള ലാലിന്റെ ഡയലോഗുകള്‍, മാനറിസങ്ങള്‍.....പതിവ് പോലെ ലാല്‍ കസറി. എന്നാല്‍ ഒരു ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ അതുമാത്രം പോരല്ലോ.

ചതുരംഗത്തിലെ ആറ്റിപ്രാക്കല്‍ ജിമ്മി വ്യത്യസ്തതയൊന്നുമില്ലാത്ത ഒരു കഥാപാത്രം മാത്രം. പതിവ് രീതികളില്‍ നിന്ന് മാറിനില്‍ക്കാത്ത ഈ കഥാപാത്രത്തെ അവതരിപ്പിക്കാവുന്നതിന്റെ പരമാവധി മോഹന്‍ലാല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സ്ഥിരംശൈലിയില്‍ വാര്‍ത്ത ഈ കഥാപാത്രത്തിന് വ്യത്യസ്തമായൊന്നും പ്രേക്ഷകന് മുന്നില്‍ വെക്കാനില്ല.

ഗുസ്തിപിടുത്തത്തില്‍ മിടുക്കനായ ആറ്റിപ്രാക്കല്‍ ജിമ്മി രാഷ്ട്രീയരംഗത്തെത്തിയപ്പോള്‍ നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളാണ് ചിത്രം പറയുന്നത്. കഴിഞ്ഞ ഒന്നര ദശകമായി മലയാളത്തില്‍ കണ്ടുവരുന്ന ചില സ്ഥിരം രീതികളുടെ പകര്‍പ്പ് മാത്രമായി തീരുന്നു ചിത്രം.

ഒരു സംവിധായകന്റെ പാളിച്ചകള്‍ ചിത്രത്തിലുടനീളം കാണാം. ഗുസ്തിപിടുത്തക്കാരനായ ജിമ്മി നടത്തുന്ന ഗുസ്തി സിനിമയില്‍ മാത്രം കാണുന്ന ഗുസ്തിയാണ്. തെരുവ്യുദ്ധം പോലെയുണ്ട് ജിമ്മിയുടെ ഗുസ്തിപിടുത്തം. പ്രേക്ഷകരെ ആനന്ദിപ്പിക്കാന്‍ ഇതൊന്നും പോരെന്ന് സംവിധായകനായ കെ. മധു മനസിലാക്കേണ്ടതായിരുന്നു.

ചിത്രത്തില്‍ പൊലീസ് ഓഫീസറായി അഭിനയിക്കുന്നത് തമിഴില്‍ ഒരു കാലത്തെ സൂപ്പര്‍ നടിയായിരുന്ന നഗ്മയാണ്. ഐ പി എസ് കുപ്പായത്തില്‍ നഗ്മ എന്തൊക്കെയോ കാട്ടികൂട്ടുകയാണ്. ക്ഷോഭത്തോടെ സംസാരിക്കുമ്പോള്‍ പുരികം വളച്ചും ചുണ്ട് കോട്ടിയും കോപ്രായം കാണിക്കുന്ന ഈ നടിയെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തതെന്തിനെന്ന് പ്രേക്ഷകനെ കുഴക്കുന്ന ചോദ്യമാണ്. എന്തായാലും പഴയ ഗ്ലാമര്‍ റാണിയായ നഗ്മ ഈ ചിത്രത്തിലുള്ളത് ചിത്രം തിയേറ്ററിലോടാന്‍ ഒരു തരത്തിലും സഹായിക്കുമെന്ന് കരുതേണ്ട.

ചിത്രത്തിലെ ആദ്യത്തെ ഗാനം നന്നായിട്ടുണ്ട്. എന്നാല്‍ പ്രേക്ഷകന്റെ പ്രതീക്ഷകള്‍ തണുത്തുപോവാന്‍ പിന്നീട് അധിക സമയം വേണ്ട.

ജഗതി ശ്രീകുമാറും ലാലും അലക്സും ചിത്രത്തില്‍ നന്നായി. നാല്പത് കഴിഞ്ഞ മോഹന്‍ലാലിന്റെ ആറ്റിപ്രാക്കല്‍ ജിമ്മി വിവാഹം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയായി ഇരുപത് തികയാത്ത നവ്യാ നായരെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

താണ്ഡവത്തിന് പിന്നാലെ മറ്റൊരു താണ്ഡവം കൂടി കാണേണ്ടിവന്ന പ്രേക്ഷകര്‍ക്ക് ഒരു കാര്യം മാത്രമേ അറിയേണ്ടതുള്ളൂ. വീരനായക പരമ്പരയില്‍ പെടുന്ന അവസാനത്തെ ലാല്‍ ചിത്രമാണോ ഇത്?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X