twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുര്‍ബലമായ തിരക്കഥ

    By Staff
    |

    രാജേഷ് ജയരാമന്‍ എന്ന തിരക്കഥാകൃത്തിന്റെ രചനാവൈഭവം നേരത്തെ പ്രേക്ഷകര്‍ ടൈമില്‍ കണ്ടതാണ്. ഫാസ്റ്റ് കട്ടിംഗും ക്ലോസപ്പുമായി ഷാജി കൈലാസ് എന്തൊക്കെ സാങ്കേതിക ഗിമ്മിക്കുകള്‍ കാട്ടിയാലും തിരക്കഥയുടെ ദൗര്‍ബല്യങ്ങള്‍ മറച്ചുവയ്ക്കാനാവില്ലല്ലോ. പ്രേക്ഷകരുടെ ടൈം കവരുന്ന ടൈം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിയേറ്ററുകളില്‍ നിന്ന് അപ്രത്യക്ഷമായി.

    അതേ ഗതി തന്നെയാവും കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ഷാജി കൈലാസ്- രാജേഷ് ജയരാമന്‍ ചിത്രം സൗണ്ട് ഒഫ് ബൂട്ടിനു നേരിടേണ്ടിവരിക. വ്യത്യസ്തമായൊരു ക്രൈം ത്രില്ലറാണെന്ന നാട്യത്തോടെയെത്തിയ സൗണ്ട് ഒഫ് ബൂട്ടിലും ആവുന്നത്ര ബോറടിപ്പിക്കാന‍് ഷാജി കൈലാസും രാജേഷ് ജയരാമിനും മത്സരബുദ്ധിയോടെ ശ്രമിച്ചിട്ടുണ്ട്.

    ചില കൊലപാതകങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. കൊലപാതക രഹസ്യങ്ങള്‍ ചുരുളഴിയുമ്പോള്‍ ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്ന ചിത്രമാണ് ഓര്‍മ വരുന്നത്. ഒപ്പം അടിയന്തിരാവസ്ഥയുടെ പശ്ചാത്തലവും.

    ശക്തമായ തിരക്കഥ വേണമെന്ന യാതൊരു നിര്‍ബന്ധവുമില്ലാതെ ഷാജി കൈലാസ് ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ പടച്ചുവിടുകയാണ്. പഴയകാലത്തെ പ്രാഗത്ഭ്യത്തിന്റെ നിഴലിലിരുന്ന് പ്രേക്ഷകരുടെ ക്ഷമയെ പരിശോധിക്കുന്ന സിനിമകള്‍ പടച്ചുവിടുന്ന സിബി മലയില്‍, ലോഹിതദാസ് തുടങ്ങിയ സംവിധായകരുടെ ഗണത്തിലാണ് ഇപ്പോള്‍ ഷാജി കൈലാസും. സംവിധായകന്റെ പേര് ഷാജി കൈലാസ് എന്നു കണ്ടാല്‍ പ്രേക്ഷകര്‍ തിയേറ്ററുകളുടെ അടുത്തു പോലും എത്താത്ത സ്ഥിതിവിശേഷം വിദൂരമല്ല.

    അടുത്ത പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X