കൊലക്കു പിന്നിലാര്?

By Staff

ഐജിമാരായ റാവുത്തര്‍ (റിസബാവ), നമ്പ്യാര്‍ (രാജന്‍ പി.ദേവ്), സെബാസ്റ്റിയന്‍ (ഭീമന്‍ രഘു) എന്നിവര്‍ ഒരേ ദിവസം സര്‍വീസില്‍ നിന്നും വിരമിക്കുന്നു. ആ ദിവസം രാത്രി റാവുത്തര്‍ കൊല്ലപ്പെടുന്നു. നമ്പ്യാരുടെ മകള്‍ മീരയെ (ഹണി) കാണാതാവുന്നു.

ഹണിയുടെ മൃതദേഹം ഒരു ഹോളിഡേ ഹോമില്‍ നിന്ന് കണ്ടെത്തുന്നു. പിന്നാലെ നമ്പ്യാരും കൊല്ലപ്പെടുന്നു. ഹോളിഡേ ഹോം നടത്തുന്ന ശങ്കരനാരായണന്റെ (മുരളി) മകനാണ് രാഹുല്‍ (ബാല). രാഹുലിന്റെ കാമുകിയായിരുന്നു കൊല്ലപ്പെട്ട മീര. കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കാനെത്തുന്ന സിദ്ധാര്‍ത്ഥ് മാധവന്‍ (സുരേഷ് ഗോപി) ഒടുവില്‍ ദുരൂഹതകളുടെ കുരുക്കഴിക്കുന്നു.

അടിയന്തിരാവസ്ഥക്കാലത്ത് ശങ്കരനാരായണന്‍ താന്‍ നടത്തുന്ന പത്രത്തിലൂടെ പൊലീസിന്റെ ക്രൂരതകളെ വെളിച്ചത്തുകൊണ്ടുവന്നിരുന്നു. ഇതില്‍ കുപിതരായ റാവുത്തറും സെബാസ്റ്റിയനും നമ്പ്യാരും ശങ്കരാനാരായണനോട് വലിയ ക്രൂരതയാണ് കാട്ടിയത്. ശങ്കരനാരായണന്റെ മകളെ അവര്‍ ബലാത്സംഗം ചെയ്ത് കൊന്നു. ഭാര്യ മാനസികാഘാതത്തില്‍ നിന്നും പിന്നീടൊരിക്കലും മുക്തയായില്ല. ശങ്കരാനാരായണന്റെ മകന്‍ രാഹുല്‍ പിന്നീട് വളര്‍ന്നത് ഒരു അനാഥാലയത്തിലാണ്. വര്‍ഷങ്ങള്‍ക്കു ശേഷം അഛ്ഛനും മകനും ചേര്‍ന്ന് പ്രതികാരദാഹം തീര്‍ക്കുകയാണ്.

ഇതാണ് സൗണ്ട് ഒഫ് ബൂട്ടിന്റെ കഥ. രസനീയമായ വഴിത്തിരിവുകളോ മുഹൂര്‍ത്തങ്ങളോ ചിത്രത്തിലില്ല. അടിയന്തിരാവസ്ഥക്കാലത്തെ ക്രൂരതകളെ മലയാള സിനിമ ഗൗരവത്തോടെയും അല്ലാതെയും പലവട്ടം വിഷയമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ യാതൊരു പുതുമയും ഈ ചിത്രത്തിന് അവകാശപ്പെടാനില്ല.

മുന്‍ പേജ്-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X