ഇരിക്കാം ഈ പച്ചമരതണലില്‍....
ചെന്നൈയില്‍ വെച്ചാണ് പരസ്യം ചിത്രീകരിക്കുന്നത്. അച്ഛനോടൊപ്പം സ്നേഹ ചെന്നൈയിലേയ്ക്ക് യാത്രയാകുന്നു. പയറ്റിത്തെളിഞ്ഞ, പരിചയ സമ്പന്നയായ ഒരു നടിയുടെ വഴക്കത്തോടെ സ്നേഹ സെറ്റില്‍ വിസ്മയമാകുന്നു. സ്നേഹയുടെ കുസൃതിത്തരങ്ങള്‍ ഹൃദയാവര്‍ജകമായി ചിത്രീകരിച്ചിരിക്കുന്ന ലിയോ തദേവൂസിനോട് ഒരു വേള നമുക്ക് അസൂയ തോന്നിപ്പോകും.
ചെന്നൈയിലെ ഷൂട്ടിംഗിനു ശേഷം സംഘം പൊളളാച്ചിയിലേയ്ക്ക് യാത്രയാകുന്നു. ഈ യാത്രയിലാണ് ആ സംഭവം നടന്നത്.
ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് ഒരു മായാജാലം പോലെ സ്നേഹ അപ്രത്യക്ഷയാകുന്നു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഒരു രൂപവുമില്ല. മകളെ കണ്ടെത്താനുളള സച്ചിയുടെ ശ്രമങ്ങളെല്ലാം പാഴാകുന്നു.
കേസന്വേഷിക്കുന്ന സിഐ വെങ്കിടാചല്‍ അയ്യര്‍ പറയുന്നത് ഞെട്ടിക്കുന്ന ഒരു സത്യമാണ്. സ്നേഹ സച്ചിയുടെ മകളല്ല. സംഭവിച്ചതെന്തെന്നും എങ്ങനെയെന്നും അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ ചിത്രം കണ്ടു നോക്കുക എന്നു മാത്രം പറയട്ടെ.
അന്ത്യരംഗങ്ങളോടടുക്കുമ്പോള്‍ സസ്പെന്‍സിന്റെ കനം നേര്‍ത്തു വരുന്നത് നമുക്ക് പൊറുക്കാവുന്നതേയുളളൂ. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവുമൊരുക്കുന്ന ഒരു നവാഗതന്റെ ആദ്യ ചിത്രം എല്ലാം തികഞ്ഞതാവണമെന്നില്ല.
സച്ചിതാനന്ദന്‍ എന്ന കാര്‍ട്ടൂണിസ്റ്റിന്റെ വേഷം ശ്രീനിവാസന്റെ കൈയില്‍ സുഭദ്രമാണ്. പത്മപ്രിയയുടെ അനുവും ഒട്ടും പിന്നിലല്ല. പുതിയ തലമുറയിലെ മിടുക്കിക്കുട്ടികളെ പ്രതിനിധീകരിക്കുന്ന ബേബി അനഹയുടെ സ്നേഹയുടെ പ്രകടനം ഉജ്വലം.
സുരാജ് വെഞ്ഞാറമൂടും ബിജുക്കുട്ടനും ചേര്‍ന്ന് സൃഷ്ടിക്കുന്ന ചിരിയുടെ മുഹൂര്‍ത്തങ്ങള്‍ക്കും സുഖമുണ്ട്. ലാലു അലക്സിന്റെ റോളും പതിവു പോലെ തന്നെ. അതിഥിതാരമായി പ്രത്യക്ഷപ്പെടുന്ന ലാലിന് കൂടുതലൊന്നും ഈ ചിത്രത്തില്‍ ചെയ്യാനില്ല.
പച്ചമരത്തണലില്‍ എന്ന പേരിനെ സാര്‍ത്ഥകമാക്കുന്ന ഷോട്ടുകളാണ് മനോജ് പിളളയുടേത്.
കാമ്പും കഴമ്പുമില്ലാതെ അണ്ണന്‍ തമ്പിമാര്‍ ആടിത്തിമര്‍ക്കുമ്പോള്‍, ഇത്തിരി ആശ്വാസത്തിന് ഈ പച്ചമരത്തണലില്‍ ധൈര്യമായി ചെന്നിരിക്കാം.
മുന്‍പേജില്‍
പച്ചമരത്തണലില്‍... ചിത്രങ്ങള്‍


Click it and Unblock the Notifications