twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിന്നിയണഞ്ഞ മിന്നാമിന്നിക്കൂട്ടം

    By Super
    |

    യുവതയുടെ കഥ കമല്‍ പറയുന്നുവെന്ന് കേട്ടാല്‍ നമുക്കൊരു പ്രതീക്ഷയുണ്ടാകും. യുവാക്കളുടെ സ്വന്തം സംവിധായകനായിട്ടാണല്ലോ അദ്ദേഹത്തിന്റെ നില്‍പ്പ്.. ഗോള്‍ തുടങ്ങിയ ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയെങ്കിലും നിറം, മഴയെത്തും മുന്‍പേ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം വരച്ചിട്ട യൗവനത്തിന്റെ ചലച്ചിത്ര ഭാഷ്യം ഹൃദ്യമായിരുന്നു. തീയേറ്ററുകളില്‍ പ്രേക്ഷകരെ എത്തിക്കാന്‍ പോന്നതും..

    സ്വപ്നക്കൂട്, നമ്മള്‍ എന്നീ ചിത്രങ്ങളിലും യുവതയുടെ പ്രശ്നങ്ങള്‍ തന്നെയാണ് കമല്‍ പറഞ്ഞത്. ശരാശരിക്കും മേലെ ഈ ചിത്രങ്ങളും വിജയമായിരുന്നു. കൈനിറയെ പണവും മനസു നിറയെ സ്വപ്നങ്ങളുമുളള ഐടി യുവത്വത്തിന്റെ കഥ കമല്‍ പറയുമ്പോള്‍ നാം ഏറെ പ്രതീക്ഷിക്കും. ആ പ്രതീക്ഷകളെ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ മിന്നാമിന്നിക്കൂട്ടം നിരാശപ്പെടുത്തിയെന്ന് ഖേദത്തോടെ പറയേണ്ടിയിരിക്കുന്നു.

    ഏറെ കളര്‍ഫുളളാണ് ചിത്രം. പക്ഷേ, കാമ്പും കഴമ്പുമില്ലാത്ത കഥയും വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങളും ഭാവിയിലെ സൂപ്പറുകളുടെ അറുബോറന്‍ അഭിനയവും ഈ ചിത്രത്തെ കാണികളില്‍ നിന്നും അകറ്റുന്നു. കമല്‍ ചിത്രങ്ങളുടെ ആത്മാവായ ഗാനങ്ങളും പുലര്‍ത്തുന്നത് ശരാശരി നിലവാരം.

    ഫ്ലാഷ് ബാക്കിലാണ് കഥ തുടങ്ങുന്നത്. സിങ്കപ്പൂരില്‍ ജോലി ചെയ്യുന്ന ചാരുലതയ്ക്ക് ലഭിക്കുന്ന ഈ മെയില്‍ സന്ദേശം അവളെ നാട്ടിലേയ്ക്ക് പോകാന്‍ പ്രേരിപ്പിക്കുന്നു. അവളുടെ ഓര്‍മ്മകളിലൂടെയാണ് കഥ വികസിക്കുന്നത്. മഴയെത്തും മുന്‍പെയെന്ന ശ്രീനിവാസന്‍ ചിത്രത്തിലും കഥ പറയുന്നത് ഏതാണ്ട് ഈ രീതിയില്‍ തന്നെ. മമ്മൂട്ടിയുടെ ഓര്‍മ്മകളിലാണല്ലോ കലാലയ വര്‍ണങ്ങള്‍ വിരിയുന്നത്.

    ചാരുലതയും കാമുകന്‍ അഭിലാഷും മാണിക്കുഞ്ഞും അവന്റെ പ്രണയഭാജനം റോസ് മേരിയും സിദ്ധാര്‍ത്ഥും ഭാര്യ മുംതാസുമൊക്കെ കൊച്ചിയില്‍ അടിച്ചുപൊളിച്ചു കഴിഞ്ഞ ഭൂതകാലത്തിലേയ്ക്ക് അവളുടെ ഓര്‍മ്മകള്‍ പായുന്നു.

    അധികാരത്തിന്റെ അത്യുന്നതങ്ങളില്‍ കഴിഞ്ഞിരുന്ന ഒരു ബ്യൂറോക്രാറ്റിന്റെ മകനാണ് അഭിലാഷ്. അവന് ചാരുലതയെ ജീവനാണ്. എന്നാല്‍ വീട്ടുകാരെ ധിക്കരിച്ച് വിവാഹം കഴിക്കാനുളള ധൈര്യമില്ല. അവളുടെ അച്ഛനാകട്ടെ ഒരു സാധാരണ ബാങ്ക് ജീവനക്കാരനും.

    വിവാഹാലോചനയ്ക്കിടെ തന്റെ അച്ഛനെയും കുടുംബത്തെയും അഭിലാഷിന്റെ പിതാവ് അവഹേളിച്ചതില്‍ മനം നൊന്താണ് അവള്‍ ആരോടും പറയാതെ സിങ്കപ്പൂരിലേയ്ക്ക് പോയത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X