twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സത്യന്‍ ചിത്രങ്ങള്‍: ഒരു ചിന്താവിഷയം

    By Staff
    |

    മാറ്റങ്ങള്‍ക്കോ പരീക്ഷണങ്ങള്‍ക്കോ തയ്യാറാകാത്ത സംവിധായകനാണ് സത്യന്‍ അന്തിക്കാടെന്ന് ഒരിക്കല്‍ നടന്‍ സലിംകുമാര്‍ പറഞ്ഞു. അതു തന്നെയാണ് സത്യന്‍ അന്തിക്കാടിന്റെ വിജയവും. മാറ്റങ്ങളോ പരീക്ഷണങ്ങളോ ഇല്ല. എല്ലാം ഒരേ അച്ചില്‍ വാര്‍ത്ത ചിത്രങ്ങള്‍. ലക്ഷ്യം കുടുംബ പ്രേക്ഷകരുടെ തിയേറ്ററിലേക്കുള്ള ഒഴുക്ക്.

    രസതന്ത്രത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് തിരക്കഥാകൃത്ത് കൂടിയാവുന്നത്. സത്യന്‍ സംവിധാനം ചെയ്ത പല ചിത്രങ്ങളുടെയും തിരക്കഥകള്‍ക്കുള്ള നിലവാരമില്ലാതിരുന്നിട്ടും രസതന്ത്രം വന്‍വിജയമായി. അതോടെ സത്യന്‍ അന്തിക്കാട് തിരക്കഥാകൃത്ത് എന്ന സ്ഥാനലബ്ധി പൂര്‍ണമായുമങ്ങുറപ്പിച്ചു.

    രസതന്ത്രത്തിനു പിന്നാലെ വിനോദയാത്രയും സൂപ്പര്‍ഹിറ്റായി. അതിനും തിരക്കഥ സത്യന്റേതായിരുന്നു. ആ തിരക്കഥക്ക് സംസ്ഥാന അവാര്‍ഡ് കൂടി ലഭിച്ചതോടെ ഇനി സത്യന്‍ സിനിമകള്‍ക്കെല്ലാം അദ്ദേഹത്തിന്റെ തിരക്കഥ തന്നെയെന്നുറപ്പിക്കാം. എന്നുവച്ചാല്‍ ആദ്യകാല സത്യന്‍ ചിത്രങ്ങളുടെ നിലവാരമുള്ള ഒരു ചിത്രവും ഇനി അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിക്കേണ്ടെന്നര്‍ത്ഥം.

    ചിത്രം സൂപ്പര്‍ഹിറ്റോ ബമ്പര്‍ ഹിറ്റോ ആവട്ടെ, രസതന്ത്രവും വിനോദയാത്രയും മുന്‍കാല സത്യന്‍ ചിത്രങ്ങളില്‍ നിന്നും ബഹുദൂരം പിന്നിലാണെന്നു പറയാതിരിക്കാനാവില്ല. ഇപ്പോള്‍ വിഷുവിനെത്തിയ ഇന്നത്തെ ചിന്താവിഷയവും അങ്ങനെ തന്നെ. സീരിയലുകള്‍ക്ക് മുന്നില്‍ ഇളകാതെയിരിക്കുന്ന സ്ത്രീകളെ തിയേറ്ററുകളിലെത്തിക്കാന്‍ സത്യനു കഴി‍ഞ്ഞേക്കാം. പക്ഷേ ഇന്നത്തെ ചിന്താവിഷയത്തെ ഇന്നിനോട് ചേര്‍ന്നുനില്‍ക്കുന്ന വ്യത്യസ്തതയുടെ തുടിപ്പുള്ള ഒരു ചിത്രമാക്കുന്നതിന് പകരം പലയിടത്തും പ്രത്യേകിച്ച് ഇടവേളക്കു ശേഷം സീരിയലുകളെ ഓര്‍മിപ്പിക്കുന്ന ദൃശ്യപരമ്പര ഒരുക്കാനാണ് സത്യന്‍ ശ്രമിച്ചത്.

    അടുത്ത പേജ്-

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    ഇന്നത്തെ ചിന്താവിഷയം: ചിത്രങ്ങള്‍





    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X