twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിത്രം ലാലിന്റെ തോളില്‍

    By Staff
    |

    മൂന്ന് കുടുംബങ്ങളിലെയും വില്ലന്‍മാര്‍ പുരുഷന്മാരാണ്. അവരുടെ തെറ്റായ മനോഭാവങ്ങളുടെ ഇരകളാണ് ഭാര്യമാര്‍. ഇതിലൂടെ താനൊരു തികഞ്ഞ സ്ത്രീപക്ഷപാതിയാണെന്ന് തെളിയിക്കാനായ സത്യന് ഫെമിനിസ്റ്റുകളുടെ എല്ലാ അനുഗ്രഹങ്ങളും ഭാവിയിലുമുണ്ടാവുന്നതാണ്. മൂന്ന് കുടുംബങ്ങളിലെയും ഹിന്ദു, മുസ്ലിം, ക്രൈസ്ത പ്രാതിനിധ്യത്തിലൂടെ മതനിരപേക്ഷത ഉറപ്പുവരുത്താനും സത്യന് കഴി‍ഞ്ഞിട്ടുണ്ട്.

    വിവാഹമോചനങ്ങള്‍ പെരുകുന്ന കേരളക്കരയില്‍ കുടുംബങ്ങളുടെ കെട്ടുറപ്പ് നിലനിര്‍ത്തുക എന്ന സന്ദേശവുമായാണ് സത്യന്‍ തന്റെ ചിന്താവിഷയം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബപ്രേക്ഷകരുടെ സ്വന്തം സംവിധായകന്‍ ഈ സന്ദേശത്തിന്റെ പ്ലക്കാര്‍‍ഡും പിടിച്ചു നില്‍ക്കുകയാണ് ചിത്രത്തിലെ പല രംഗങ്ങളിലും. കേരളത്തിലെ എല്ലാ വിവാഹമോചനങ്ങള്‍ക്കും കാരണക്കാര്‍ ഭര്‍ത്താക്കന്മാരാണെന്ന് തോന്നിപ്പിക്കുന്ന മട്ടിലാണ് മൂന്ന് കുടുംബങ്ങളിലെയും പുരുഷന്മാരെ വില്ലന്മാരായി ചിത്രീകരിച്ചിരിക്കുന്നത്.

    രസതന്ത്രത്തിലേതു പോലെ ചിന്താവിഷയത്തിലെ നായകനും അങ്ങേയറ്റം പരോപകാരിയും കരുണാമയനും വിശാലഹൃദയനുമാണ്. നായികക്ക് രസതന്ത്രത്തിലും വിനോദയാത്രയിലുമെന്ന പോലെ ദുരനുഭവങ്ങളുടെ ഒരു ഭൂതകാലമുണ്ട്.

    ആദ്യപകുതി തരക്കേടില്ലാതെ മുന്നോട്ടുകൊണ്ടു പോയ സത്യന്‍ അന്തിക്കാട് രണ്ടാം പകുതിയില്‍ പ്രേക്ഷകന്റെ ക്ഷമയെ പരിശോധിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സെന്തെന്ന് ഊഹിക്കാവുന്ന പ്രേക്ഷകര്‍ക്ക് രണ്ടാം പകുതിയാവുമ്പോഴേക്കും കഥയിലുള്ള താത്പര്യം നശിക്കുന്നു.

    ഈ ചിത്രത്തില്‍ മോഹന്‍ലാലിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. തന്റെ സ്ഥിരം ശൈലിയിലുള്ള അഭിനയം മാത്രമേ ഗോപകുമാര്‍ എന്ന ജി.കെ മോഹന്‍ലാലില്‍ നിന്നും ആവശ്യപ്പെടുന്നുള്ളൂ. അതേ സമയം സത്യന്‍ അന്തിക്കാടിന്റെ കഥയിലോ തിരക്കഥയിലോ അല്ല മോഹന്‍ലാലിന്റെ തോളിലാണ് ഈ ചിത്രം ബോക്സോഫീസില്‍ മുന്നോട്ടുപോകുന്നത്.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    ഇന്നത്തെ ചിന്താവിഷയം: ചിത്രങ്ങള്‍





    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X