»   » ഭഗവാനേ ഈ ചതി വേണ്ടായിരുന്നു

ഭഗവാനേ ഈ ചതി വേണ്ടായിരുന്നു

Posted By:
Subscribe to Filmibeat Malayalam

ഭഗവാനേ, എന്നോടീ ചതി വേണ്ടായിരുന്നു... സൂപ്പര്‍ സ്‌‌റ്റാര്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഇത്‌ തന്നെയാവും പറയുക. പതിനേഴ്‌ മണിക്കൂര്‍ കൊണ്ട്‌ ചിത്രീകരിച്ച സിനിമയെന്ന വീമ്പിളക്കല്‍ കേട്ട്‌ തിയറ്ററിലെത്തിയ പ്രേക്ഷകന്‍ പാഴായി പോയ രണ്ട്‌ മണിക്കൂറിനെയും കാശിനെയും ഓര്‍ത്ത്‌ ഭഗവാനെ വിളിച്ചിട്ടുണ്ടാവും, അതുറപ്പ്‌. നവാഗതനായ പ്രശാന്ത്‌ മാമ്പുള്ളി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഭഗവാന്റെ കാര്യമാണ്‌ പറഞ്ഞുവരുന്നത്‌.

സംവിധായകന്റെ വീമ്പിളക്കലിനും സൂപ്പര്‍ സ്റ്റാറിന്റെ താരപ്രഭയിലും മയങ്ങി സിനിമ കാണുന്നവര്‍ക്ക്‌ സംഭവം തുടങ്ങി ആദ്യനിമിഷങ്ങളില്‍ തന്നെ തനിയ്‌ക്ക്‌ പറ്റിയ അബദ്ധം തിരിച്ചറിയാം. അത്രയ്‌ക്ക്‌ പരിതാപകരമാണ്‌ സിനിമയുടെ തുടക്കം.

ഉലകനായകന്‍ കമലിനൊപ്പം അഭിനയിക്കുന്നത്‌ കൊണ്ടോ എന്തോ വിശ്വനായകനെന്നാണ്‌ ഭഗവാന്റെ അണിയറക്കാര്‍ മോഹന്‍ലാലിനെ വിശേഷിപ്പിയ്‌ക്കുന്നത്‌. ബാലഗോപാലന്‍ എന്ന ഗൈനോക്കോളജിസ്‌റ്റായാണ്‌ വിശ്വനായകന്‍ അവതരിയ്‌ക്കുന്നത്‌.

ബാലഗോപാലന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു കൂട്ടം ഭീകരര്‍ അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയില്‍ കടന്നു കയറുന്നു. ചില ഗൂഢ ലക്ഷ്യങ്ങളോടെയെത്തിയ അവര്‍ ആശുപത്രി തങ്ങളുടെ നിയന്ത്രണത്തിലാക്കുകയാണ്‌. ആശുപത്രിയിലുള്ള രോഗികളും ബന്ധുക്കളും ഡോക്ടര്‍മാരും എല്ലാവരെയും ഭീകരര്‍ ബന്ദികളാക്കുന്നു. ആഭ്യന്തര മന്ത്രിയുടെ മകളും അവരുടെ കസ്‌റ്റഡിയിലുണ്ട്‌.

പോലീസിന്റെ പിടിയിലുള്ള തങ്ങളുടെ കൂട്ടാളികളെ മോചിപ്പിയ്‌ക്കണമെന്നാണ്‌ ഭീകരരുടെ ആവശ്യം. സംഭവങ്ങള്‍ക്ക് ഇത്തിരി ഭീകരത കൂട്ടാനായി അവര്‍ ആശുപത്രിയില്‍ ബോംബും വെയ്‌ക്കുന്നു. ഇതിനിടെ ഭീകരര്‍ക്കെതിരെ വിശ്വനായകനായി അവതാരമെടുത്ത ബാലഗോപാലന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ്‌ ഭഗവാന്റെ പ്രമേയം.

അടുത്ത പേജില്‍
ഭഗവാനും ഡൈ ഹാര്‍ഡും തമ്മില്‍

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam