»   » ഭഗവാനെ ഇങ്ങനെയും ഒരു സിനിമ!!

ഭഗവാനെ ഇങ്ങനെയും ഒരു സിനിമ!!

Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ അവതരിപ്പിച്ച ബാലഗോപാലിന്റെ മാനറിസങ്ങള്‍ തിയറ്ററുകളില്‍ കൂവല്‍ സൃഷ്ടിയ്‌ക്കാന്‍ മാത്രമേ ഉപകരിയ്‌ക്കുന്നുള്ളൂ. ഒരു ദിവസത്തിനുള്ളില്‍ ഒരു സിനിമയെന്ന സംവിധായകന്റെ വാചകമടിയില്‍
മോഹന്‍ലാലും വീണു പോയെന്ന്‌ സംശയിക്കേണ്ടിരിയ്‌ക്കുന്നു. തിരക്കഥ നേരാവണ്ണം വായിച്ചു നോക്കിയിരുന്നെങ്കില്‍ ലാല്‍ ഇങ്ങനെയൊരു സാഹസത്തിന്‌ ഇറങ്ങിപ്പുറപ്പെടില്ലെന്ന്‌ ഉറപ്പാണ്‌.

തമിഴില്‍ നേരത്തെ ലേശം വട്ടന്‍ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ച ബാലാജിയാണ്‌ ഭഗവാനിലെ വില്ലന്‍. കണ്ടുപഴകിയതിനപ്പുറമുള്ള പ്രകടനമൊന്നും ബാലാജിയ്‌ക്ക്‌ കാഴ്‌ചവെയ്‌ക്കാനാവുന്നില്ല. ഡോക്ടര്‍ ബാലഗോപാലിന്റെ ഭാര്യയെ അവതരിപ്പിയക്കുന്ന ലക്ഷ്‌മി ഗോപാലസ്വാമിയ്‌ക്ക്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ല. ലെന, സുധീഷ്‌, ഷഫ്‌ന ശ്രീലത, ഇബ്രാഹിം കുട്ടി എന്നിവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന്‌ പറയാം.

സൂപ്പര്‍ താരത്തെ വെച്ച്‌ ഇങ്ങനെയൊരു അരസികന്‍ ചിത്രം നിര്‍മ്മിയ്‌ക്കാന്‍ ധൈര്യം കാണിച്ച നിര്‍മാതാവിന്റെ തൊലിക്കട്ടി അപാരം തന്നെയാണ്‌. ശുഷ്‌ക്കമായ തിരക്കഥയ്‌ക്കൊപ്പം മോശം സംവിധാനവും ഒത്തുചേരുമ്പോള്‍ ഈ വര്‍ഷത്തെ തല്ലിപ്പൊളി ചിത്രങ്ങളുടെ പട്ടികയില്‍ ഭഗവാന്‍ ഇടംപിടിയ്‌ക്കുന്നു.

നിങ്ങള്‍ ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥിയാണെങ്കില്‍ ഈ സിനിമ തീര്‍ച്ചയായും കണ്ടിരിയ്‌ക്കണം. ഒരു സിനിമ എങ്ങനെയായിരിക്കരുത്‌ എന്ന്‌ മനസ്സിലാക്കാന്‍ ഭഗവാന്‍ നിങ്ങളെ സഹായിച്ചേക്കും. ശരിയ്‌ക്കും പറഞ്ഞാല്‍ ഒരു നിരൂപണമെഴുതാന്‍ പോലും അഹര്‍തയില്ലാത്ത ചിത്രമാണിത്. ഒരുപക്ഷേ അതിനെക്കാള്‍ എളുപ്പമായിരിക്കും 17 മണിക്കൂര്‍ കൊണ്ട്‌ ഭഗവാനെ പ്രത്യക്ഷപ്പെടുത്തല്‍.

മുന്‍ പേജില്‍
ഭഗവാനും ഡൈ ഹാര്‍ഡും തമ്മില്‍

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam