»   »  സരോജ് കുമാര്‍ ഉന്നം വയ്ക്കുന്നത് ലാലിനെ?

സരോജ് കുമാര്‍ ഉന്നം വയ്ക്കുന്നത് ലാലിനെ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/17-padmasree-bharat-dr-saroj-kumar-movie-review-2-aid0167.html">Next »</a></li></ul>
Mohanlal
നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ കാണികളെ പാടെ നിരാശപ്പെടുത്തിയ ചിത്രം മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വ്യക്തിഹത്യ നടത്തുന്ന രീതിയിലായിപ്പോയി എന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു.

ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരെല്ലാം സരോജായി വന്ന് ശ്രീനിവാസന്‍ കളിയാക്കുന്നത് ആരെയാണെന്ന് ചിന്തിച്ചു പോവും. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളത്തിലെ രണ്ടു സൂപ്പര്‍സ്റ്റാറുകളുടെ പേരാവും പ്രേക്ഷകമനസ്സില്‍ ഓടിയെത്തുക.

എന്നാല്‍ ചിത്രത്തിലെ പല രംഗങ്ങളും കാണുമ്പോള്‍ സരോജ് ഉന്നം വയ്ക്കുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തന്നെയല്ലേ എന്ന് പ്രേക്ഷകര്‍ ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാനാവില്ല.

ലഫ്റ്റണന്റ് കേണല്‍ പദവി ലഭിയ്ക്കാനായി സരോജ് നടത്തുന്ന അഭ്യാസങ്ങളും നടന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്ന രംഗങ്ങളുമെല്ലാം പ്രേക്ഷകരില്‍ ഈ സംശയം ഉണര്‍ത്താന്‍ പര്യാപ്തമാണ്.

ആദായ നികുതി റെയ്ഡിന് ശേഷം സരോജിന്റെ വീട്ടില്‍ നിന്ന് കാളക്കൊമ്പ് പിടിച്ചെടുക്കുന്നു. അപ്പോള്‍ അത് ആനക്കൊമ്പാണെന്നേ പറയാവൂ അല്ലെങ്കില്‍ എന്റെ മാനം പോവും എന്നാണ് സരോജ് പറയുന്നത്.

ചിത്രത്തിലൂടെ ഗുണപരമായ ഒരു വിമര്‍ശനമാണ് ശ്രീനിവാസന്‍ ഉദ്ദേശിച്ചതെങ്കില്‍ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നില്ലേ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

ഉദയനാണ് താരം എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. വീണ്ടും തെങ്ങുമ്മൂട്ടില്‍ രാജപ്പനെന്ന സരോജ് കുമാറിനെ കാണാനായി അവര്‍ ഓടിയെത്തിയത് ഇതുകൊണ്ടു തന്നെയാണ്. എന്നാല്‍ ചിത്രം നിരാശപ്പെടുത്തുന്നതായിരുന്നു.

അടുത്ത പേജില്‍
ശ്രീനിവാസന്‍ ചിത്രം പൊളിഞ്ഞതെന്തു കൊണ്ട്?

<ul id="pagination-digg"><li class="next"><a href="/reviews/17-padmasree-bharat-dr-saroj-kumar-movie-review-2-aid0167.html">Next »</a></li></ul>
English summary
Sreenivasan has time and again made it clear that Padmasree Bharat Dr Saroj Kumar is not a sequel to Mohanlal-Sreenivasan starrer, Udayananu Thaaram. However, the audience expected Dr Saroj Kumar to be an extension of the original in spite of the absence of superstar Mohanlal in the film.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam