ശ്രീനിവാസന്‍ ചിത്രം പൊളിഞ്ഞതെന്തു കൊണ്ട്?

ഒരു പക്ഷേ ശ്രീനിയുടെ ഏറ്റവും മോശപ്പെട്ട തിരക്കഥയെന്നു പോലും പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിനെ വിശേഷിപ്പിയ്ക്കാം.
കുറേയേറെ കഥാപാത്രങ്ങളെ അണിനിരത്തി ഹാസ്യത്തിന് വേണ്ടി ഹാസ്യം സൃഷ്ടിയ്ക്കാനാണ് ഈ ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചിരിയ്ക്കുന്നതെന്ന് പറയേണ്ടി വരും.
ശക്തമായ ഒരു തിരക്കഥയുടെ അഭാവം ചിത്രത്തിലുടനീളം മുഴച്ചു നില്‍ക്കുന്നു. കോമഡിയുടെ പേരില്‍ പരസ്പര ബന്ധമില്ലാത്ത പല സീനുകളും തിരുകി കേറ്റാനുള്ള ശ്രമങ്ങളും സംവിധായകന്‍ നടത്തിയിട്ടുണ്ട്.
എന്നിരുന്നാലും ചിത്രത്തിലെ ചില താരങ്ങളുടെ പ്രകടനം പ്രശംസനീയമാണ്. ഫഹദ് ഫാസില്‍ തന്റെ റോള്‍ മനോഹരമാക്കിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുത്തന്‍പ്രതീക്ഷ നല്‍കുന്ന താരമായി ഫഹദ് വളര്‍ന്നു കഴിഞ്ഞു.
വിനീത് ശ്രീനിവാസന്റെ പ്രകടനവും ശ്രദ്ധേയമാണ്. എങ്കിലും ശക്തമായ അടിത്തറയില്ലാതെ പണിതുയര്‍ത്തിയ ഈ ചിത്രം പ്രേക്ഷകര്‍ക്ക് നിരാശയല്ലാതെ മറ്റൊന്നും നല്‍കുന്നില്ല. അതേസമയം ചിത്രമെടുത്തതിനെ ന്യായീകരിയ്ക്കുകയാണ് ശ്രീനി.
അടുത്ത പേജില്‍


Click it and Unblock the Notifications