സത്യം, ഷേക്‍സ്പിയര്‍ ചിരിപ്പിക്കുന്നു.......
നിര്‍ദ്ദോഷമായ പൊട്ടിച്ചിരിയാണ് സിനിമയില്‍ നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഷേക്‍സ്പിയര്‍ എംഎ മലയാളം കാണുക. നോണ്‍ സ്റ്റോപ്പായി ചിരിക്കാനുളള വിഭവങ്ങള്‍ ഏറെയുണ്ട് ഈ ചിത്രത്തില്‍.
ചിരിയുടെ തമ്പുരാക്കന്മാര്‍ അണി നിരക്കുന്ന ഈ ചിത്രം ഒട്ടും നമ്മെ നിരാശപ്പെടുത്തുന്നില്ല. ജയസൂര്യയും കലാഭവന്‍ മണിയും സലിം കുമാറും ജഗതി ശ്രീകുമാറും സുരാജ് വെഞ്ഞാറമൂടും അനൂപ് ചന്ദ്രനുമൊക്കെയുളള ഒരു ചിത്രം എന്തുദ്ദേശിച്ചാണോ നാം കാണാന്‍ പോകുന്നത്, ആ ലക്ഷ്യം പലിശ സഹിതം സാധിച്ചു തരുന്നു ഷേക്‍സ്പിയര്‍ എം എ മലയാളം.
ഷേക്‍സ്പിയര്‍ പവിത്രന്‍ അറിയപ്പെടുന്ന നാടകകൃത്താണ്. ലോകം ഒരു നാടകവേദിയാണ്. നാമൊക്കെ അതിലെ നടീനടന്മാരും എന്ന ഷേക്‍സ്പിയര്‍ വാചകം അതേപടി ഉള്‍ക്കൊളളുന്ന രചയിതാവാണ് പവിത്രന്‍. പവിത്രന്റെ ഓരോ കഥാപാത്രങ്ങളും സമൂഹത്തില്‍ അയാള്‍ക്ക് പരിചയമുളളവര്‍ തന്നെയാണ്. ഈ സ്വഭാവം നിമിത്തം നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്തതാണ് ഷേക്‍സ്പിയര്‍ പവിത്രന്‍ എന്ന പേര്.
ജയഭാരതി തീയേറ്റേഴ്സിന്റെ പൊന്മുട്ടയിടുന്ന താറാവാണ് ഈ നാടകകൃത്ത്. നാടകക്കമ്പനി ഉടമയും പ്രധാന നടനും സംവിധായകനുമായ കോട്ടയം ഗോപാലന്‍ പെട്ടെന്നൊരു നാടകം തട്ടിക്കൂട്ടണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പവിത്രന്‍ ആ ഞെട്ടിക്കുന്ന സത്യമറിഞ്ഞത്. തന്റെ പ്രതിഭ ഒരു പ്രതിസന്ധിയിലാണ്. എല്ലാവരും പറയുന്ന ആ രോഗത്തിന് താനും ഇരയായിരിക്കുന്നെന്ന് അയാള്‍ ഞെട്ടലോടെ തിരിച്ചറിയുന്നു. കഥയില്ലെന്നതാണ് പവിത്രന്റെ പ്രശ്നം.
പ്രതിവിധി കോട്ടയം ഗോപാലന്‍ തന്നെ ഉപദേശിച്ചു. ഗോപാലന്റെ ആവശ്യപ്രകാരം കഥ തേടി കാക്കത്തുരുത്ത് എന്ന ഗ്രാമത്തിലേയ്ക്ക് വെച്ചു പിടിക്കുകയാണ് പവിത്രന്‍.
സുഗുണന്‍, സരസന്‍ എന്നീ രണ്ടു നടന്മാരുടെ അകമ്പടിയോടെയാണ് പുളളിക്കാരന്റെ യാത്ര. കാക്കത്തുരുത്തില്‍ ചെന്നിട്ടും ഒരു കഥയുമില്ലെന്ന അവസ്ഥയില്‍ തൂങ്ങിപ്പിടിച്ച മനസുമായി പവിത്രനിരിക്കുമ്പോഴാണ് അവളെ പരിചയപ്പെട്ടത്. അവള്‍ അല്ലി.
അടുത്ത പേജില്‍
ഷേക്‍സ്പിയര്‍ എം എ മലയാളം ചിത്രങ്ങള്‍


Click it and Unblock the Notifications