സത്യം, ഷേക്‍സ്പിയര്‍ ചിരിപ്പിക്കുന്നു.......
ഒരുകൂട്ടം പ്രശ്നങ്ങളുടെ നടുവില്‍ തപിക്കുന്ന ആ ഗ്രാമീണ കന്യക പവിത്രനിലെ കഥാകാരനെ ഉണര്‍ത്തി. പ്രകാശം പരത്തുന്ന പെണ്‍കുട്ടിയെന്ന പേരില്‍ അവളുടെ പ്രശ്നങ്ങള്‍ കഥയാക്കാന്‍ നാടകകൃത്ത് തീരുമാനിക്കുന്നു. എന്നാല്‍ വലിയൊരു ഊരാക്കുടുക്കിലേയ്ക്കാണ് പേനയെടുത്ത് താന്‍ തലയിടുന്നതെന്ന് പവിത്രന്‍ അറിഞ്ഞത് പിന്നീടാണ്.
എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലാഭവന്‍ മണിയെ നിറഞ്ഞ തമാശയോടെ നാം കാണുന്നത്. ചിരിയുടെ വെടിമരുന്ന് ഒട്ടും നനയാതെ കാത്തു സൂക്ഷിക്കുകയാണ് മണിയിപ്പോഴും. കോട്ടയം ഗോപാലന്‍ പൊട്ടിക്കുന്ന ചിരിഗുണ്ടുകള്‍ തീയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ പ്രകമ്പനം തന്നെ സൃഷ്ടിക്കുന്നു.
ജഗതിയുടെ തൂത്തുക്കുടി തുളസീദാസും സുരാജ് വെഞ്ഞാറമൂടിന്റെ ജൂനിയര്‍ ഒഎന്‍വിയുമൊക്കെ ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നു. സലിം കുമാറിന്റെ സുഗുണനും അനൂപ് ചന്ദ്രന്റെ സരസനും ഒട്ടും പിന്നിലല്ല.
ജയസൂര്യ വീണ്ടും കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവനാവുകയാണ്. റോമയുടെ അല്ലിയും പ്രേക്ഷക മനസില്‍ ഇടംനേടുന്ന കഥാപാത്രം തന്നെ.
ഈ മുഴുനീള ചിരിച്ചിത്രത്തിന്റെ കഥ രാജേഷ് രാമന്റേതാണ്. ഇരട്ട സംവിധായകരായ ഷൈജുവും ഷാജിയുമാണ് തിരക്കഥയും സംഭാഷണവും. സഹായത്തിന് ജിജു അശോകുമുണ്ട്. കാമറ ജിജു ജേക്കബ്.
ഒരു സംഘം പുതുമുഖങ്ങള്‍ ചേര്‍ന്ന് ഒരുക്കിയ ഈ ചിത്രം ഏറെക്കാലത്തിനു ശേഷം മനസു നിറഞ്ഞ് ചിരിക്കാനുളള ഒരുപാട് മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട്. തീര്‍ച്ചയായും ഒരാശ്വാസം തന്നെയാണ് ഈ ചിത്രം.
മുന്‍പേജില്‍
ഷേക്‍സ്പിയര്‍ എം എ മലയാളം ചിത്രങ്ങള്‍


Click it and Unblock the Notifications