twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനി വിജയിക്കും കായികചിത്രങ്ങള്‍

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/movies/review/1983-movie-review-2-117491.html">« Previous</a>

    മലയാളത്തില്‍ കായിക സിനിമകള്‍ വിജയിക്കില്ല എന്ന ആക്ഷേപത്തിനു മറുപടിയാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രം. ക്രിക്കറ്റിനെ കുറിച്ച് വിവിധ ഭാഷകളില്‍ ചിത്രങ്ങള്‍ വന്നെങ്കിലും 1983 ക്രിക്കറ്റും ജീവതവും ടോസിന്റെ രണ്ടുപുറം പോലെ ചേര്‍ത്തുനിര്‍ത്തിയാണ് അവതരിപ്പിക്കുന്നത്. ലഗാന്‍ എന്ന ചിത്രത്തില്‍ ആമിര്‍ഖാന്‍ ക്രിക്കറ്റും സ്വാതന്ത്ര്യസമരവും തമ്മില്‍ ചേര്‍ത്തുനിര്‍ത്തുകയാണെങ്കില്‍ നിവിന്‍പോളി നായകനായ ചിത്രം പരാജയപ്പെട്ട ഒരു താരം തന്റെ മകനിലൂടെ വിജയത്തിലേക്കു കടക്കുന്നതിനെക്കുറിച്ചാണു പറയുന്നത്.

    അടുത്തിടെ നിരവധി കായിക പശ്ചാത്തല ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ അവയ്‌ക്കൊന്നും വിജയിക്കാന്‍ സാധിച്ചില്ല. സുന്ദര്‍ദാസ് സംവിധാനം ചെയ്ത റബേക്ക ഉതുപ്പ് കിഴക്കേമല എന്നചിത്രമായിരുന്നു അവസാനമായി റിലീസ് ചെയ്തത്. ആന്‍ അഗസ്റ്റിന്‍, സിദ്ദാര്‍ഥ് ഭരതന്‍, ജിഷ്ണു എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ചിത്രം അത്‌ലറ്റിന്റെ ജീവിതകഥയായിരുന്നു പറഞ്ഞിരുന്നത്. മലയോരത്തെ റബേക്ക എന്ന താരം ഒളിമ്പിക്‌സിലെത്തുന്നതായിരുന്നു പ്രമേയം. പക്ഷേ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പറ്റിയ മുഹൂര്‍ത്തമൊന്നും ചിത്രത്തിലുണ്ടായിരുന്നില്ല.

     movie 1983

    ജോഷി സംവിധാനം ചെയ്ത സെവന്‍സ് ആയിരുന്നു അതിനു മുന്‍പ് കായികപശ്ചാത്തലമായി വന്ന ചിത്രം. മലബാറിലെ സെവന്‍സ് ഫുട്‌ബോളായിരുന്നു പ്രമേയം. എന്നാല്‍ ഫുട്‌ബോള്‍ വിട്ട് കൊലപാതകവും സസ്‌പെന്‍സുമൊക്കെയായി ചിത്രം കൈവിട്ടുപോയി. കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയുമൊക്കെയായിരുന്നു ചിത്രത്തിലെ താരങ്ങള്‍.

    ദിലീപ് നായകനായ സ്പീഡ് ട്രാക്കും തിയറ്ററില്‍ വന്‍ പരാജയമായിരുന്നു. അത്‌ലറ്റിന്റെ ജീവിതമായിരുന്നു ജയസൂര്യ സംവിധാനം ചെയ്ത ചിത്രം പറഞ്ഞിരുന്നത്. എന്നാല്‍ ട്രാക്കിലെ ആവേശത്തിലുപരി സംഘട്ടനമായിരുന്നു ജയസൂര്യ എന്ന സംവിധായകന്‍ പറയാന്‍ ശ്രമിച്ചത്.

    കലാഭവന്‍ മണി നായകനായ ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ എന്നചി്ത്രത്തില്‍ ഫുട്‌ബോളായിരുന്നു പ്രമേയമെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.അതേപോലെ മണിയും മുകേഷും നായരായ കബഡി കബഡി എന്ന ചിത്രവും പരാജയപ്പെട്ടിരുന്നു.

    എല്ലാ പരാജയപ്പെട്ട കായിക ചിത്രങ്ങള്‍ക്കും ഉണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ മറക്കാന്‍ പറ്റുന്നതാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെ യ്ത 1983 എന്ന ചിത്രം.

    വിജയിച്ച സച്ചിനും പരാജയപ്പെട്ട രമേശനും

    <ul id="pagination-digg"><li class="previous"><a href="/movies/review/1983-movie-review-2-117491.html">« Previous</a>

    English summary
    Abrid Shine's directorial venture 1983, with Nivin Pauly in the lead, is the first movie in Malayalam to talk about cricket, a passion for Indians more than just being a game
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X