ഫുട്‌ബോളില്‍ പോയത് ക്രിക്കറ്റില്‍ നേടി

By Nirmal Balakrishnan

Next »

« Previous

2014 ല്‍ ആദ്യ വിജയം ആര്‍ക്കെന്ന ചോദ്യത്തിനു ഉത്തരമായി. കഴിഞ്ഞ വര്‍ഷം നേരം എന്ന ചിത്രത്തിലൂടെ വന്‍ വിജയം നേടിയ നിവിന്‍ പോളിക്ക് 2014 തുടക്കം തന്നെ ആശ്വാസം പകരുന്നതാണ്. ദുല്‍ക്കര്‍ സല്‍മാനായിരിക്കും 2014ലെ ആദ്യ വിജയിക്കുന്ന താരമെന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും സലാലാ മൊബൈല്‍സ് പരാജയപ്പെട്ടതോടെ ദുല്‍ക്കറിനു പിന്‍മാറേണ്ടി വന്നു.

2012ല്‍ വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തിലൂടെയാണ് നിവിന്‍ പോളി മലയാളത്തിലെ യുവതാരങ്ങളുടെ മുന്‍നിരയില്‍ സ്ഥാനം പിടിക്കുന്നത്. അതിനു ശേഷം കാര്യമായ വിജയമൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും കഴിഞ്ഞ വര്‍ഷം അല്‍ഫോണ്‍സ് പുത്രന്റെ നേരം വന്‍ വിജയം നേടികൊടുത്തു. തമിഴിലും മലയാളത്തിലും സൂപ്പര്‍ഹിറ്റായ ചിത്രത്തില്‍ നസ്‌റിയയായിരുന്നു നായിക. തുടര്‍ന്ന് റിലീസ്‌ചെയ്ത അരികില്‍ ഒരാള്‍ എന്ന ചിത്രം വേണ്ടത്ര വിജയിച്ചിരുന്നില്ല.

movie 1983

ഇപ്പോള്‍ എബ്രിഡ് ഷൈന്റെ 1983ല്‍ രമേശന്‍ എന്ന പരാജയപ്പെട്ട ക്രിക്കറ്റ് താരമായി നിവിന്‍ ശരിക്കും കസറിയിരിക്കുകയാണ്. ഒട്ടും ഗഌമറില്ലാതെ ഒരു നാട്ടിന്‍പുറത്തുകാരനായിട്ടാണ് നിവിന്‍ ഇതില്‍ അഭിനയിച്ചിരിക്കുന്നത്.

ഓം ശാന്തി ഓശാന എന്ന ചിത്രമാണ് നിവിന്റെതായി ഇനി റിലീസ് ചെയ്യാനുള്ളത്. നേരത്തിനുശേഷം നസ്‌റിയയും നിവിനും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ടീസറിനു വന്‍ സ്വീകരണമാണു ലഭിച്ചിരിക്കുന്നത്. ഉടന്‍ തന്നെ ഈ ചിത്രവും തിയറ്ററിലെത്തും. അങ്ങനെ 2014ന്റെ തുടക്കത്തില്‍ തന്നെ മുന്‍തൂക്കം നേടി വന്‍ കുതിപ്പു നേടാന്‍ നിവിനു സാധിക്കും.

മുന്‍പ് ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ വന്ന സെവന്‍സ് എന്ന ചിത്രത്തില്‍ നിവിന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ആ ചിത്രം വന്‍ പരാജയമായി. ഫുട്‌ബോളില്‍ ഉണ്ടായ പരാജയം ക്രിക്കറ്റിലൂടെ നേടാന്‍ നിവിന്‍ പോളിക്കു സാധിച്ചു.

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X