വിജയിച്ച സച്ചിനും പരാജയപ്പെട്ട രമേശനും

By Nirmal Balakrishnan
<ul id="pagination-digg"><li class="next"><a href="/reviews/1983-movie-review-2-117491.html">Next »</a></li></ul>

ചെറിയൊരു കഥയെ വലിയൊരു ആവേശവുമായി കൂട്ടിചേര്‍ക്കാന്‍ പറ്റിയതാണ് എബ്രിഡ് ഷൈന്‍ എന്ന നവാഗത സംവിധായകന്റെ വിജയം. മലയാളത്തിലെ യുവതാരങ്ങളെ അണിനിരത്തി 1983 എന്ന ചിത്രമൊരുക്കുമ്പോള്‍ എബ്രിഡ് ഷൈനു മുന്‍പില്‍ ഉണ്ടായിരുന്ന വെല്ലുവിളി കായികപ്രമേയമായ സിനിമ മലയാളത്തില്‍ വിജയിക്കുമോ എന്നായിരുന്നു. എന്നാല്‍ ക്രിക്കറ്റ് എന്ന ജനപ്രിയ കളിയോടൊപ്പം തന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന വികാരത്തെയും സിനിമയിലേക്കു കൊണ്ടുവരാന്‍ സംവിധായകനു സാധിച്ചു. സിനിമയുടെ തുടക്കത്തില്‍ തന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കളിയിലേക്കുള്ള വരവും വിരമിക്കലും കൊണ്ടുവരാന്‍ സാധിച്ചതോടെ യുവ പ്രേക്ഷകരുടെ കയ്യടി നേടാന്‍ കഴിഞ്ഞു. അതുതന്നെയായിരുന്നു സംവിധായകനു ലഭിച്ച ആദ്യ കയ്യടിയും.

ബാറ്റും റബര്‍ പന്തുമെടുത്ത് കളിക്കാന്‍ ഇറങ്ങാത്ത യുവാക്കള്‍ ആരുമുണ്ടാകില്ല. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായതോടെ ഇന്ത്യയുടെ ഗ്രാമങ്ങളിലെല്ലാം ഇങ്ങനെയൊരു ആവേശം തുടങ്ങിയിരുന്നു. മട്ടല്‍ബാറ്റും റബര്‍ പന്തുമായിട്ടായിരുന്നു ഇവിടുത്തെ ചെറുപ്പക്കാര്‍ പാടത്തും സ്‌കൂള്‍ മൈതാനങ്ങളിലും കളിക്കാനിറങ്ങിയിരുന്നത്. അതുകൊണ്ടു തന്നെ മുപ്പതു പിന്നിട്ട ചെറുപ്പക്കാര്‍ക്കെല്ലാം കുറേ മധുരിക്കുന്ന ഓര്‍മകള്‍ സമ്മാനിക്കാന്‍ ഈ ചിത്രത്തിനു സാധിച്ചു.

movie 1983

ക്രിക്കറ്റ് എന്ന കളിയുടെ പിച്ചില്‍ മാത്രം നില്‍ക്കാതെ കുടുംബ ബന്ധങ്ങളിലേക്ക് ചിത്രത്തെ കൊണ്ടുപോകാന്‍ സാധിച്ചതാണ് സംവിധായനു സാധിച്ച മറ്റൊരു നേട്ടം. എല്ലാവരും കളിയില്‍ ജയിച്ചവരുടെ കാര്യം പറയുമ്പോള്‍ 1983ല്‍ കളിയില്‍ പരാജയപ്പെട്ടുപോയ രമേശന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണു പറയുന്നത്. കളിയില്‍ പരാജയപ്പെട്ടതോടെ ജീവിതത്തിലും അയാള്‍ പരാജയപ്പെടുകയാണ്. എന്നാല്‍ തനിക്കു നഷ്ടമായത് മകനിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുന്നതോടെ അയാള്‍ വിജയിക്കുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മകനെ അണ്ടര്‍ 14 ജില്ലാ ടീമില്‍ അംഗമാക്കുന്നതോടെ അയാള്‍ ആദ്യജയം നേടുന്നു. ഇനി നേടേണ്ട കുറേ ജയങ്ങളിലേക്കുള്ള ചവിട്ടുപടി.

കഥാപാത്രങ്ങളെയെല്ലാം താരങ്ങള്‍ നന്നായി അവതരിപ്പിച്ചു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു നേട്ടം. നവാഗതനായ സംവിധായകനുണ്ടാകുന്ന പാളിച്ചകളൊക്കെ ഇവിടെയും കാണാമെങ്കിലും പ്രേക്ഷകരെ മടുപ്പിക്കാതെ പിടിച്ചിരുത്താന്‍ എബ്രിഡ് ഷൈനു സാധിച്ചു. സംവിധായകന്റൈ തന്നെയാണ് കഥ. തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനും ബിപിന്‍ ചന്ദ്രനുമാണ്. മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടറുടെ തിരക്കഥ രചിച്ചതും ബിപിന്‍ തന്നെയാണ്.

സച്ചിനില്‍ തുടങ്ങി സച്ചിനില്‍ അവസാനിക്കുന്നചിത്രമായി1983നെ വിലയിരുത്താം.സച്ചിന്‍ ജീവിതത്തില്‍ നേട്ടം മാത്രമുണ്ടാക്കിയപ്പോള്‍ ക്രിക്കറ്റിലും ജീവിതത്തിലും വിജയിക്കാതെ പോയ നമ്മുടെനാട്ടിന്‍ പുറത്തെ അനേകം യുവാക്കളില്‍ ഒരാളായി രമേശനും ജീവിക്കുന്നു. അതുകൊണ്ടുതന്നെ രമേശന്‍ മലയാളിയുടെ ഒരു നൊമ്പരമായി കുറച്ചുകാലം നമ്മോടൊപ്പമുണ്ടാകും.

<ul id="pagination-digg"><li class="next"><a href="/reviews/1983-movie-review-2-117491.html">Next »</a></li></ul>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X