രസിപ്പിക്കുന്ന സൈക്കിള്‍ സവാരി
മലയാളത്തിലെ വാണിജ്യ സിനിമ ലഘുവായിട്ടാണെങ്കിലും പരീക്ഷണങ്ങള്‍ തുടരുകയാണ്. തങ്ങളുടേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ പൃഥ്വിരാജിനെ പോലുള്ള യുവതാരങ്ങളില്ലാതെയും ഒരു സൂപ്പര്‍താരേതര ചിത്രം വിജയകരമായി ഒരുക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ജോണി ആന്റണി-ജെയിംസ് ആല്‍ബര്‍ട്ട് ടീം.
സൈക്കിളിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നവര്‍ അഭിനയരംഗത്ത് നവാഗതരാണ്. ഗായകനായ വിനീത് ശ്രീനിവാസന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം. വിനു മോഹന്റെ രണ്ടാമത്തെ ചിത്രം. നായികമാരും ഇതിനു മുമ്പ് ഒന്നോ രണ്ടോ മലയാള സിനിമകളില്‍ മാത്രമേ വേഷമിട്ടിട്ടുള്ളൂ.
നവാഗതരായ ഈ അഭിനേതാക്കളെ അണിനിരത്തി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു ചിത്രമൊരുക്കുകയെന്നത് തീര്‍ച്ചയായും ഒരു വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുകയാണ് ഇതിനു മുമ്പ് സൂപ്പര്‍താര സിനിമകള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ള ജോണി ആന്റണി.
ക്ലാസ് മേറ്റ്സിനും ചോക്ലേറ്റിനും ശേഷം യുവാക്കളുടെ ആഘോഷമായ ഒരു സിനിമ കൂടി മലയാളത്തിലെത്തിയിരിക്കുകയാണ്. പുതിയ കാലഘട്ടത്തിലെ യുവാക്കളുടെ മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും കഥ പറയുന്ന ഈ ചിത്രം രണ്ടര മണിക്കൂര്‍ നേരത്തെ ആഘോഷം തന്നെയാണ്.
അടുത്ത പേജുകള്‍-


Click it and Unblock the Notifications