സവാരിക്കാര്‍ ആരൊക്കെ?
ഒരു ഷോപ്പിംഗ് കോംപ്ലക്സിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തിക്കുന്ന കൗസ്തുഭന്‍ ഫൈനാന്‍സിംഗ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് റോയ് (വിനീത് ശ്രീനിവാസന്‍). അതേ കെട്ടിടത്തില്‍ ഒരു ഇലക്ട്രോണിക്സ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് സഞ്ജു (വിനു മോഹന്‍).
പ്രാരാബ്ധങ്ങളുടെ നടുവില്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങളില്‍ നിന്നു വരുന്ന ഇരുവരും പല മോഹങ്ങളും മനസില്‍ കൊണ്ടുനടക്കുന്നവരാണ്. ഗള്‍ഫിലേക്ക് കടക്കുകയെന്നതാണ് റോയിയുടെ ലക്ഷ്യം. ഒരു ക്രിക്കറ്റ് താരമാവുക എന്ന മോഹം മനസില്‍ കൊണ്ടുനടന്ന സഞ്ജു കഴിവുണ്ടായിട്ടും പരിഗണന കിട്ടാതെ പോയ ഒരു യുവാവാണ്.
ആ കെട്ടിടത്തിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ആനി (ഭാമ)യോട് വിനീതിന് ഉള്ള് കൊണ്ട് അടുപ്പമാണ്. സഞ്ജുവിനെ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയുണ്ട്. റോയി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ കൗസ്തുഭന്റെ (ജഗതി ശ്രീകുമാര്‍) മകള്‍ മീനാക്ഷി (സന്ധ്യ).
വീട്ടിലെ പ്രാരാബ്ധങ്ങള്‍ റോയിയെയും സഞ്ജുവിനെയും അലട്ടുന്നുണ്ട്. ഒരു പുതുവത്സര രാത്രിയില്‍ അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു സംഭവമുണ്ടായി. ആനിയുടെ സഹോദരനെ രക്ഷിക്കാനായി കൗസ്തുഭന്‍ ഫിനാന്‍സിയേഴ്സില്‍ നിന്നും രണ്ട് കോടി രൂപ ഇരുവരും കവര്‍ന്നു. തുടര്‍ന്നുള്ള പലായനത്തിനിടയില്‍ അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നത്.
അടുത്ത പേജ്-
മുന്‍ പേജ്-


Click it and Unblock the Notifications