സൈക്കിളിലെ സന്ദേശം
വളരെ ശക്തമായ സന്ദേശങ്ങള്‍ ഈ ചിത്രത്തിലുണ്ട്. പലതും വെട്ടിപ്പിടിക്കുക എന്ന മോഹവുമായി നടക്കുന്ന യുവത്വം യഥാര്‍ത്ഥ മൂല്യങ്ങളെ തിരിച്ചറിയുന്ന നിമിഷങ്ങളിലാണ് ഈ ചിത്രത്തിന്റെ ഊന്നല്‍.
പ്രേക്ഷകരെ വിനോദിപ്പിക്കണമെങ്കില്‍ ലോകത്തെവിടെയും നടക്കാത്ത കഥകള്‍ തമാശ എന്ന പേരിലുള്ള ആഭാസങ്ങളോടെ അവതരിപ്പിക്കണമെന്നു ധരിച്ചുവശായിരിക്കുന്നവരാണ് മലയാളത്തിലെ പല സംവിധായകരും. ജോണി ആന്റണി ഇതുവരെ ചെയ്ത സിനിമകളും അക്കൂട്ടത്തില്‍ പെടുന്നതായിരുന്നു. എന്നാല്‍ ജെയിംസ് ആല്‍ബര്‍ട്ടിന്റെ കരുത്തുറ്റ തിരക്കഥയുടെ പിന്‍ബലത്തില്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന, പ്രേക്ഷകരെ രസിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രമൊരുക്കാന്‍ സൈക്കിളില്‍ ജോണി ആന്റണിക്കു കഴിഞ്ഞു.
മാനറിസങ്ങളിലും സംഭാഷണത്തിലുമൊക്കെ അടിമുടി ശ്രീനിവാസനെ ഓര്‍മിപ്പിക്കുകയാണ് വിനീത് ശ്രീനിവാസന്‍. അത് പരിമിതിയാണെന്ന വിമര്‍ശനമുണ്ടാവാമെങ്കിലും വിനീതിന്റെ വിജയവും അവിടെതന്നെ. സിനിമയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന വിനീത് ശ്രീനിവാസന്‍ റോയിയെ വളരെ ഭംഗിയായി അവതരിപ്പിച്ചു. വിനീതിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് സഞ്ജുവും കാഴ്ച വച്ചിരിക്കുന്നത്.
സംഗീത സംവിധായകന്‍ മെജോ ജോസഫിന്റെ രണ്ടാമത്തെ ചിത്രമാണ്. ഇമ്പമാര്‍ന്ന മൂന്ന് ഗാനങ്ങളാണ് മെജോ ജോസഫ് ഒരുക്കിയിരിക്കുന്നത്. ഷാജിയുടെ ഛായാഗ്രഹണമികവ് എടുത്തുപറയേണ്ടതാണ്.
മുന്‍ പേജുകള്‍-


Click it and Unblock the Notifications