ഒരിളക്കവുമുണ്ടാക്കാത്ത റോക്ക് എന്‍ റോള്‍
പഴയ സൂപ്പര്‍ഹിറ്റുകളുടെ ഹാങോവറില്‍ കഴിയുന്ന ഒരു സംവിധായകനെ തീര്‍ച്ചയായും സിനിമാവ്യവസായം തൊഴിലാക്കിയിരിക്കുന്ന നിര്‍മാതാക്കള്‍ സൂക്ഷിക്കണം. ആറിയ പഴങ്കഞ്ഞി പിന്നെയും പുതിയ പുതിയ ബ്രാന്റുകളുടെ ലേബലില്‍ പല തരം പാക്കറ്റുകളില്‍ കൊടുത്തു കൊണ്ടിരുന്നാല്‍ അത് പ്രേക്ഷകര്‍ തിരക്കു കൂട്ടി ക്യൂ നിന്ന് വാങ്ങി കുടിച്ചുരസിക്കുമെന്ന് വിശ്വസിച്ചുതുടങ്ങുന്നിടത്ത് കഴിവുള്ളയാളായാല്‍ പോലും അയാളുടെ ദുരന്തം ആരംഭിക്കുന്നു. അയാളുടെ പ്രതിഭ വറ്റിത്തുടങ്ങിയിരിക്കുന്നുവെന്ന് തിരിച്ചറിയാനാവാതെ പോവുന്ന ഒരു നിര്‍മാതാവ് സ്വന്തം കൈ പൊള്ളിക്കുകയായിരിക്കും ഫലം.
ഇത്രയും പറഞ്ഞത് രാവണപ്രഭു, നന്ദനം എന്നി സൂപ്പര്‍ഹിറ്റുകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത രഞ്ജിത്തിന്റെ റോക്ക് ആന‍് റോള്‍ പുതിയ വികൃതിക്ക് ഒരു ആമുഖം എന്ന നിലയിലാണ്. രണ്ടു വര്‍ഷം മുമ്പാണ് മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ചന്ദ്രോത്സവം എന്ന സിനിമ പുറത്തിറക്കിയത്. ആ പടം എട്ടുനിലയില്‍ പൊട്ടി. മോഹന്‍ലാലിനെ നായകനാക്കി മുമ്പു ചെയ്തിട്ടുള്ള സിനിമകളുടെ ഹാങോവറില്‍ പടച്ചുവിട്ട ആ ചിത്രം എങ്ങുമെത്താതെ പോവുന്ന രംഗങ്ങളും ഉള്‍ക്കാമ്പില്ലാത്ത ഡയലോഗുകളുമായി പ്രേക്ഷകരെ ബോറടിപ്പിച്ചുകൊണ്ടേയിരുന്നു. ആ കലാപരിപാടി തന്നെ അടുത്ത വര്‍ഷം മമ്മൂട്ടിയെ നായകനാക്കി പടച്ചുവിട്ട പ്രജാപതി എന്ന ചിത്രത്തിലും രഞ്ജിത്ത് ആവര്‍ത്തിച്ചു. രണ്ട് ചിത്രങ്ങളും സൂപ്പര്‍പരാജയങ്ങളുമായി.
പ്രജാപതിയുടെയും ചന്ദ്രോത്സവത്തിന്റെയും പരാജയങ്ങളില്‍ നിന്ന് രഞ്ജിത്ത് ഒന്നും മനസിലാക്കിയിട്ടില്ലെന്ന് റോക്ക് എന്‍ റോള്‍ കാണുമ്പോള്‍ വ്യക്തമാവും. മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ഡേറ്റ് കിട്ടിയാല്‍ പണ്ടു ചെയ്ത സിനിമകളില്‍ നിന്നും പലതുമെടുത്ത് പശ്ചാത്തലമൊന്നു മാറ്റി സെറ്റിലിരുന്ന് സംഭാഷണ ഗീര്‍വാണങ്ങള്‍ എഴുതിപ്പിടിപ്പിക്കുക എന്നതായിരിക്കുന്നു സൂപ്പര്‍താര സിനിമാ സാക്ഷാത്കാരത്തിന്റെ രഞ്ജിത്ത് ശൈലി. ഇത് പ്രജാപതിയിലും ചന്ദ്രോത്സവത്തിലും പരാജയമാവുന്നത് കണ്ടിട്ടും രഞ്ജിത്തിന് മതിയായില്ല. പുതുമയുള്ള കഥയും വ്യത്യസ്തമായ പരിചരണരീതിയും കണ്ടെത്താനാവാത്ത ഒരു സംവിധായകന് പഴയകാല സൂപ്പര്‍ഹിറ്റുകളുടെ ഹാങോവറില്‍ ഈ കലാപരിപാടി തുടര്‍ന്നേ പറ്റൂവെന്നാണോ?
അടുത്ത പേജുകള്‍-


Click it and Unblock the Notifications