ചന്ദ്രോത്സവം കടഞ്ഞെടുത്ത ചന്ദ്രമൗലി

By Staff

ചന്ദ്രോത്സവത്തില്‍ ഏറെ കാലത്തിനു ശേഷം വിദേശത്തു നിന്നെത്തുന്ന വീരപുരുഷനായ നായകന്‍ വീണ്ടും തന്റെ പഴയ കൂട്ടുകാരോടും നാടിനോടും ഒത്തുചേരുന്നതാണ് പ്രമേയം. ചന്ദ്രോത്സവത്തിലെ നായകന്‍ ഏറെക്കാലം പാരീസിലായിരുന്നു. അവിടെ നിന്ന് ഒരുള്‍വിളിയുമായി അയാള്‍ നാട്ടിലെത്തി. ചില പ്രശ്നങ്ങള്‍ കാരണമാണ് അയാള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ടത്. ഇപ്പോള്‍ വീണ്ടും നാട്ടിലേക്കൊരു തിരിച്ചുവരവ്. നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം പിന്നെ നായകന്റെ പ്രധാന കലാപരിപാടി വെള്ളമടിയാണ്. അതിനിടയില്‍ നായികയുടെ കടന്നുവരവ്. അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍..

ചന്ദ്രോത്സവത്തിലെ ഈ പ്രമേയം തന്നെ റോക്ക് എന്‍ റോളിലെത്തുമ്പോള്‍ അത് വള്ളുവനാടന്‍ ഗ്രാമമെന്നതിനു പകരം ചെന്നൈ ആയി മാറുന്നു. പശ്ചാത്തലത്തില്‍ സംഗീതവും സംഗീത സംവിധായകരും ഡ്രമ്മടിയുമൊക്കെയുണ്ട്. പശ്ചാത്തലത്തിലെ ഈ മാറ്റം പഴങ്കഞ്ഞി വിളമ്പാനുള്ള പുതിയ പാക്കറ്റ് മാത്രമാണ്. അതിനുള്ളില്‍ എല്ലാം പഴയ പോലെ. ഭൂതകാലത്തിലെ ചില തിക്ത പ്രശ്നങ്ങള്‍ കാരണം ഒളിച്ചോട്ടം. പിന്നീട് തിരിച്ചുവരവ്. കൂട്ടുകാരോടൊത്ത് വെള്ളമടി. കൂട്ടുകാരുടെ ഏത് പ്രശ്നവും പരിഹരിക്കാന്‍ കഴിവുള്ള അതിമാനുഷനായ നായകന്‍. അതിനിടയില്‍ നായികയുടെ കടന്നുവരവ്....

റോക്ക് എന്‍ റോളിലെ അതിമാനുഷാവതാരം ഒരു ഡ്രമ്മറാണ്. പേര് ചന്ദ്രമൗലി (മോഹന്‍ലാല്‍). പഴയ മദിരാശി നഗരത്തില്‍ സംഗീതപ്രിയരായ കൂട്ടുകാരോടൊത്ത് അയാള്‍ വാണ ഒരു കാലമുണ്ടായിരുന്നു. പിന്നീട് പലായനം. ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നത് പഴയ സുഹൃത്തും ഇപ്പോള്‍ സംഗീത സംവിധായകനുമായ ഗുണശേഖരന്റെ (സിദ്ദിഖ്) അഭ്യര്‍ത്ഥന മാനിച്ചാണ്. സംവിധായകന്‍ ലാല്‍ ജോസി(സാക്ഷാല്‍ ലാല്‍ ജോസ്) ന്റെ പുതിയ സിനിമയ്ക്കു വേണ്ടി ഗുണശേഖരന്‍ ചിട്ടപ്പെടുത്തുന്ന ഗാനങ്ങള്‍ക്ക് ഡ്രം വായിക്കാനാണ് ചന്ദ്രമൗലിയുടെ ഈ വരവ്.

ചന്ദ്രമൗലിയുടെ പഴയ സംഗീത ട്രൂപ്പിലെ അംഗങ്ങളായിരുന്ന ഹെന്റി (റഹ്മാന്), ഐസക് (ലാല്‍), ബാലു (ഹരിശ്രീ അശോകന്‍), വിശ്വനാഥന്‍ (മുകേഷ്) എന്നിവരുമായുള്ള പുനസമാഗമമാണ് അത്. ചെന്നൈയില്‍ ഏതാനും ദിവസം ചെലവഴിച്ചതിനു ശേഷം എത്രയും പെട്ടെന്ന് മടങ്ങാനിരുന്ന ചന്ദ്രമൗലിയെ അവിടെ തന്നെ തളച്ചിടാന്‍ ഒരു കാരണമായി ദയാ ശ്രീനിവാസന്‍ (ലക്ഷ്മിറായി) എന്ന ഗായിക. ജീവിതത്തില്‍ ഇതുവരെ പ്രണയ ബന്ധങ്ങളില്‍ വിശ്വസിച്ചിട്ടില്ലാത്ത ചന്ദ്രമൗലിക്ക് ദയയോട് ആഴമേറിയ പ്രണയമാണ്.

അതിനിടെ ചന്ദ്രമൗലി പുതിയൊരു സിനിമക്കു വേണ്ടി സംഗീതം ചിട്ടപ്പെടുത്താനേല്‍ക്കുന്നു. പക്ഷേ ദയയോടുള്ള പ്രണയം മൂത്ത് ചന്ദ്രമൗലിക്ക് നല്ലയീണങ്ങളൊന്നും ചിട്ടപ്പെടുത്താനാകുന്നില്ല. അമ്മയുടെയും ധനികനായ ഒരു ബിസിനസുകാരന്റെയും സംരക്ഷണത്തിലാണ് ദയ. അവള്‍ അയാളെ വിവാഹം ചെയ്യാനിരിക്കുകയാണ്.
താന്‍ തേടുന്ന സംഗീതം ഒടുവില്‍ അയാള്‍ കണ്ടെത്തുന്നു. അത് ദയയുടെ വിവാഹദിവസമാണ്.

അടുത്ത പേജ്-

മുന്‍ പേജ്-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X