twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിനായി രഞ്ജിത്ത് എഴുതുമ്പോള്‍

    By Staff
    |

    ഓരോ സിനിമയിലും വേഷത്തിലും രൂപത്തിലുമൊക്കെ എന്തെങ്കിലും മാറ്റമുണ്ടാവണമെന്ന് ഇപ്പോള്‍ മോഹന്‍ലാലിന് നിര്‍ബന്ധമുണ്ടെന്ന് തോന്നുന്നു. ഹലോയിലും ഛോട്ടാ മുംബൈയിലുമൊക്കെ ഈ മാറ്റം കണ്ടതാണ്. റോക്ക് എന്‍ റോളിലും വലിയ മുത്തുമാലയും കാതില്‍ കുണുക്കുമൊക്കെയായി ലാലിന്റെ രൂപമാറ്റം കാണാം. എന്നാല്‍ ഈ രൂപമാറ്റം കൊണ്ടൊന്നും മോഹന്‍ലാലിന്റെ കഥാപാത്രത്തിന് വ്യത്യസ്തതയുള്ളതായി അനുഭവപ്പെടുന്നില്ല. ഡ്രമ്മറായി മോഹന്‍ലാല്‍ ആദ്യമായി വേഷമിടുന്നുവെന്ന പശ്ചാത്തലത്തിലുള്ള മാറ്റം മാത്രം.

    മോഹന്‍ലാലിനായി ചില പ്രത്യേകതരം കഥാപാത്രങ്ങളെ പടച്ചുവിടാന്‍ മാത്രമേ രഞ്ജിത്തിന് കഴിയൂവെന്ന് ഈ ചിത്രത്തിലും വ്യക്തമാണ്. മോഹന്‍ലാലിനായി ഒരു ബിസിനസ് പാക്കേജിന്റെ അടിസ്ഥാനത്തിലാണ് താനെഴുതുന്നതെന്ന് രഞ്ജിത്ത് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ ആ പാക്കേജില്‍ വരുന്ന കഥാപാത്രങ്ങള്‍ക്കെല്ലാം ഒരേ സ്വഭാവമാണെന്നു മാത്രം. ഇതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ പ്രേക്ഷകര്‍ക്ക് മടുക്കുമെന്ന് തിരിച്ചറിയാനുള്ള കോമണ്‍ സെന്‍സില്ലാത്തതാണോ ഈ ബിസിനസ് ഇങ്ങനെ തുടരുന്നതിന് കാരണം?

    മോഹന്‍ലാലുള്‍പ്പെടെ പ്രതിഭാസമ്പന്നരായ പല അഭിനേതാക്കള്‍ക്കും തങ്ങളുടെ കഴിവിനൊത്ത് ഒന്നു ചെയ്യാനില്ലാത്തൊരു ചിത്രമാണ് റോക്ക് എന്‍ റോള്‍. ഈടുറ്റ തിരക്കഥയുടെ അഭാവത്തില്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകരെ സ്പര്‍ശിക്കുന്നതേയില്ല. ആറാം തമ്പുരാനിലും രാവണപ്രഭുവിലുമൊക്കെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഡയലോഗുകള്‍ എഴുതിയ രഞ്ജിത്തിന്റെ റോക്ക് എന് റോളിലെ പല ഡയലോഗുകളും പരമബോറാണ്. ലൊക്കേഷനിലിരുന്ന് തോന്നിയതു പോലെ എഴുതിക്കൂട്ടുന്ന ചത്ത സംഭാഷണങ്ങളാണ് സിനിമയിലെ മിക്ക രംഗങ്ങളെയും ഭരിക്കുന്നത്.

    സംഗീത പശ്ചാത്തലത്തിലുള്ള ചിത്രമാണെങ്കിലും ഇമ്പമാര്‍ന്ന ഒരു ഗാനം പോലും ഈ ചിത്രത്തിലില്ല. സിനിമയുടെ ക്ലൈമാക്സുമായി ചേര്‍ന്നുനില്‍ക്കുന്ന, നായകന്റെ കാത്തിരിപ്പിനൊടുവില്‍ കണ്ടെത്തുന്ന ഈണത്തിലൊരുക്കിയിരിക്കുന്ന ഗാനം പോലും ആകര്‍ഷകമല്ല.

    റോക്ക് എന്‍ റോള്‍ എന്ന പേരും ചിത്രത്തിന്റെ മൊത്തം സ്വഭാവവും തമ്മില്‍ വലിയ ദൂരമുണ്ട്. ശ്രോതാക്കളെ ഇളക്കി മറിക്കുന്ന റോക്ക് എന്‍ റോള് സംഗീതത്തെ തലക്കെട്ടില്‍ കുടിയിരുത്തിയിട്ടുണ്ടെങ്കിലും അവസാന വിശകലനത്തില്‍. പ്രേക്ഷകരില്‍ ഒരു ചലനവുമുണ്ടാക്കാന്‍ പ്രാപ്തമല്ലാത്ത ഒരു ചത്ത സിനിമയാവുന്നു ഈ രഞ്ജിത്ത് സൃഷ്ടി.

    മുന്‍ പേജുകള്‍-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X