twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതിശയം, അതിശയം!

    By Staff
    |

    സംഭവ്യമായ കഥകള് സിനിമയില് അസാധാരണമല്ല. പക്ഷേ അസംഭവ്യത ഏതറ്റം വരെ പോകാം? അസംഭവ്യമായ കഥകള് എത്രത്തോളം അരോചകമായി അവതരിപ്പിക്കാമെന്ന് നേരത്തെ തെളിയിച്ചിട്ടുള്ള സംവിധായകനാണ് വിനയന്. ഇത്തവണ അദ്ദേഹം ഒരു സയന്സ് ഫിക്ഷനുമായാണ് പ്രേക്ഷകര്ക്കു മുന്നിലെത്തിയിരിക്കുന്നത്.

    അവധിക്കാലത്ത് കുട്ടികളെ തിയേറ്ററിലേക്ക് ആകര്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏതാണ്ട് ഒരു വര്ഷത്തോളം വൈകി അതിശയന് തിയേറ്ററിലെത്തിയിരിക്കുന്നത്. സയന്സ് ഫിക്ഷന് മലയാളത്തിന് അത്ര പരിചിതമല്ല. ഹോളിവുഡിലെ സയന്സ് ഫിക്ഷനുകള് കണ്ട് അന്തം വിട്ട അനുഭവം മാത്രമേ മലയാള പ്രേക്ഷകര്ക്കുള്ളൂ. എങ്കിലെന്തുകൊണ്ട് മലയാളത്തില് ഒരു സയന്സ് ഫിക്ഷന് ഒരുക്കിക്കൂടാ എന്ന അന്തം വിട്ട ചിന്തയില് നിന്ന് ഉണ്ടായതാണ് അതിശയന് എന്ന ചിത്രം.

    ഗ്രാഫിക്സുകള് കൊണ്ട് കാട്ടുന്ന ഗിമ്മിക്കുകളിലൂടെ തട്ടിക്കൂട്ടിയിരിക്കുന്ന ഈ ചിത്രം കണ്ട് ഇനിയൊരു സയന്സ് ഫിക്ഷനും മലയാളത്തില് കാണാന് ഇടവരരുതേ എന്ന പ്രാര്ത്ഥനയോടെ തിയേറ്ററുകള് വിടാനാണ് പ്രേക്ഷകരുടെ വിധി. നിലവാരമില്ലാത്ത ഗ്രാഫിക്സുകള് ഉപയോഗിച്ച് പടച്ചുവിട്ടിരിക്കുന്ന രംഗങ്ങളാണ് ചിത്രത്തില് പലയിടത്തും. പ്രേക്ഷകന്റെ സഹന ശേഷിയെ അങ്ങേയറ്റം പരീക്ഷിക്കുന്ന കാര്യത്തില് വിനയന് ഒരിക്കല്ക്കൂടി വിജയിച്ചിരിക്കുന്നു.

    ചിത്രത്തിന്റെ കഥാഗതി ഇങ്ങനെ: ടിവി ചാനലില് മാധ്യമപ്രവര്ത്തകയായ മായ (കാവ്യാ മാധവന്) ഒന്പത് അനാഥരെ സംരക്ഷിക്കുന്നുണ്ട്. ഇവരുടെ കൂട്ടത്തില് വളരെ ബുദ്ധിമാനായ ഒരു പത്തുവയസുകാരനുണ്ട്- ദേവദാസ് (മാസ്റ്റര് ദേവദാസ്). ഇവരുടെ അയല്ക്കാരനാണ് ശാസ്ത്രജ്ഞനായ ശേഖര് (ജാക്കി ഷ്റോഫ്). ശേഖര് തന്്റെ ലാബില് ഒരു രാസസംയുക്തം ഉണ്ടാക്കുന്നു. ഇത് കഴിക്കുന്നയാള് അദൃശ്യനായി മാറും. ശേഖറിന്്റെ പരീക്ഷണങ്ങള് കൗതുകത്തോടെ നിരീക്ഷിക്കുന്ന ദേവദാസ് ഈ രാസസംയുക്തത്തിന്്റെ പ്രത്യേകതയെന്തെന്ന് മനസിലാക്കുന്നു.

    ഇതിനിടെ ഒരു മന്ത്രിയുള്പ്പെട്ട അഴിമതിക്കാരായ നാല്വര് സംഘം മായയെ തട്ടിക്കൊണ്ടുപോകുന്നു. മായയുടെ സുഹൃത്താണ് കളക്ടര് അനിത (കാര്ത്തിക). മന്ത്രി രാജന് പി. ദേവ്, ഒരു പ്രതിപക്ഷ എംഎല്എ (രാമു), പൊലീസ് കമ്മിഷണര് (ഭീമന് രഘു), ഒരു വ്യവസായി (ദേവന്) എന്നിവരാണ് ഈ സംഘത്തിലുള്ളത്. ഇവര് നടത്തുന്ന അഴിമതി പുറത്തുകൊണ്ടുവരാന് ഇവര് കണ്ടുമുട്ടുന്ന സ്ഥലത്ത് അനിത ക്യാമറ ഒളിപ്പിച്ചുവയ്ക്കുന്നു. ക്യാമറയില് പകര്ത്തിയ ദൃശ്യങ്ങള് പുറത്തുവിടാന് അനിത ഒരുങ്ങുന്നതിനിടയില് നാല്വര് സംഘം മായയെ തട്ടിക്കൊണ്ടുപോകുന്നു. മായയെ മോചിപ്പിക്കാന് വീഡിയോ റെക്കോര്ഡ് തങ്ങള്ക്ക് നല്കണമെന്നാണ് അവരുടെ ആവശ്യം.

    മായയെ തട്ടിക്കൊണ്ടുപോയതറിഞ്ഞ ദേവദാസ് മായയെ രക്ഷിക്കാനായി ശേഖറിന്്റെ ലാബിലെ മരുന്നെടുത്ത് കഴിക്കുന്നു. അദൃശ്യനായ ദേവദാസിന് ഒരു അപകടത്തില് അദൃശ്യനാവാനുള്ള സിദ്ധി നഷ്ടപ്പെടുന്നു. അതേ സമയം അവന് ഒരു ഭീമാകാരനായി മാറുന്നു. തുടര്ന്ന് വില്ലന്മാരുടെ അടുത്തെത്തി അവരെ അടിച്ചൊതുക്കി മായയെ രക്ഷിക്കുകയാണ് ദേവദാസ്.

    ദേവദാസായി അഭിനയിക്കുന്ന മാസ്റ്റര് ദേവദാസ് ഒരു ബാലപ്രതിഭയാണ്. ഒരു സംഘം കോമഡി നടന്മാരെ അണിനിരത്തി പ്രേക്ഷകരെ ചിരിപ്പിക്കാന് എന്തൊക്കെയോ സാഹസങ്ങള് വിനയന് കാട്ടിക്കൂട്ടുന്നുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X