സൂപ്പര്‍താര നായികയായി നവ്യയുടെ തിരിച്ചുവരവ്
ഒന്നര വര്‍ഷത്തിനു ശേഷമാണ് നവ്യാ നായര്‍ മലയാളത്തില്‍ തിരിച്ചെത്തുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് രണ്ടു തവണ നേടിയ നടിയാണ് നവ്യ. മലയാളത്തിലെ മുന്‍നിര നിടമാര്ക്കാര്ക്കും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണ് ഇത്. എന്നിട്ടും ഒന്നര വര്‍ഷത്തോളം നവ്യയെ മലയാളത്തില്‍ കണ്ടില്ല.
ഇപ്പോഴുള്ള തിരിച്ചുവരവാവട്ടെ മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയാവാനുള്ള അവസരമാണ് നവ്യക്ക് നല്‍കിയിരിക്കുന്നത്. തിരിച്ചുവരവ് ഒരു ആഘോഷമാക്കുകയാണ് നവ്യ. സൂപ്പര്‍താര ചിത്രങ്ങളില്‍ നായികയാവാന്‍ അന്യഭാഷയില്‍ നിന്ന് നടിമാരെത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ തമിഴിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് മലയാളത്തിലെ ഒരു നടിയെ സൂപ്പര്‍താര നായികയാവാന്‍ തിരിച്ചുവിളിച്ചിരിക്കുകയാണ്.
മോഹന്‍ലാലിന്റെ അലിഭായി, സുരേഷ് ഗോപിയുടെ കിച്ചാമണി എംബിഎ എന്നീ ചിത്രങ്ങളിലാണ് നവ്യ നായികയാവുന്നത്. ദിലീപിന്റെയും പൃഥ്വിരാജിന്റെയുമൊക്കെ നായികയാവാറുള്ള നവ്യക്ക് മലയാളത്തില്‍ തിരിച്ചെത്തുമ്പോള്‍ സൂപ്പര്‍താര നായികയുടെ പട്ടമാണ് ലഭിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെ നായികയായി ചതുരംഗത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏതാനും രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായിരുന്നു ഈ ചിത്രത്തില്‍. എന്നാല്‍ അലിഭായിയില്‍ പ്രാധാന്യമുള്ള റോള്‍ തന്നെയാണ് നവ്യക്ക് ലഭിച്ചിരിക്കുന്നത്. മാര്‍ക്കറ്റിലെ പൂക്കച്ചവടക്കാരിയായ പെണ്‍കുട്ടിയുടെ വേഷത്തിലാണ് നവ്യ അലിഭായിയില്‍ പ്രത്യക്ഷപ്പെടുന്നത്.
കിച്ചാമണി എംബിഎയില്‍ ശിവാനി എന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന കിച്ചാമണി എംബിഎയുടെ സഹോദരി കല്യാണിയായി പ്രിയങ്ക വേഷമിടുമ്പോള്‍ കിച്ചാമണിയുടെ ബംഗ്ലാവിലെത്തിപ്പെടുന്ന പെണ്‍കുട്ടിയായി നവ്യ പ്രത്യക്ഷപ്പെടുന്നു. സുരേഷ് ഗോപിയുടെ നായികയാവാന്‍ നവ്യക്ക് ലഭിക്കുന്ന ആദ്യത്തെ അവസരം.
കിച്ചാമണിയും അലിഭായിയും വിജയിച്ചാല്‍ മലയാളത്തില്‍ മുമ്പത്തേതു പോലെ സജീവമാവാണെന്നാണ് നവ്യയുടെ പ്രതീക്ഷ. രണ്ട് ചിത്രങ്ങളും ഓണത്തിനാണ് തിയേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications