twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹലോ, ഹലോ കണ്ടില്ലേ?

    By Staff
    |

    അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ മുഴുവന്‍ സമയം മദ്യപാനിയായ പൈങ്കിളി എഴുത്തുകാരനെ ഓര്‍ക്കുന്നില്ലേ? അതുപോലെ അധിപനിലെ വൈകുന്നേരമായാല്‍ മദ്യപിച്ച് ഓരോ പൊല്ലാപ്പുകളുണ്ടാക്കുന്ന അഭിഭാഷകനെ, ജീവിതം നമുക്ക് തട്ടികളിക്കാനുള്ളതാണെന്ന് പറയുന്ന, ഏതുസമയവും മദ്യലഹരിയില്‍ ആനന്ദം കണ്ടെത്തുന്ന ദശരഥത്തിലെ അവിവാഹിതനായ ചെറുപ്പക്കാരനെ.. ആ കഥാപാത്രങ്ങളെ ഇത്രയും ഭംഗിയാക്കാന്‍ മോഹന്‍ലാലിനല്ലാതെ മറ്റാര്‍ക്കുപറ്റും? ഹലോ കണ്ടിറങ്ങുമ്പോഴും ഇത് മോഹന്‍ലാലിന് മാത്രം രസകരമാക്കാവുന്ന വേഷമെന്ന വിലയിരുത്തല്‍ പ്രേക്ഷകരുടെ മനസില്‍ തെളിയും.

    കാമുകിയുടെ മരണത്തിനു ശേഷം മുഴുവന്‍ സമയ മദ്യപാനിയായി മാറിയ അഡ്വക്കറ്റ് ശിവരാമന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഹലോയില്‍ അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക സംഭവത്തിനു ശേഷം അയാളുടെ ജീവിതത്തിന്റെ താളം മറ്റൊന്നാകുന്നു. ഈ രണ്ട് ഘട്ടങ്ങളും മോഹന്‍ലാല്‍ തന്റേതായ ശൈലിയില്‍ ഭംഗിയാക്കായിട്ടുണ്ട്. ശിവരാമന്റെ സുഹൃത്തായ ചാക്കോയെ അവതരിപ്പിക്കുന്നത് ജഗതി ശ്രീകുമാറാണ്. ഇരുവരും കൂട്ടുകാരായി പ്രത്യക്ഷപ്പെടുന്ന മുന്‍കാല ചിത്രങ്ങളെ ഓര്‍മിപ്പിക്കും വിധം രസകരമായ മുഹൂര്‍ത്തങ്ങളാണ് കോമഡി ചെയ്യുന്നതില്‍ അങ്ങേയറ്റം സ്വാഭാവിക ശൈലിയുള്ള ഈ രണ്ട് നടന്‍മാരും ഓര്‍ക്കുന്നത്.

    പഞ്ചാബി ഹൗസ്, തെങ്കാശി പട്ടണം തുടങ്ങിയ നോണ്‍ സ്റ്റോപ്പ് കോമഡി ചിത്രങ്ങളുടെ സ്രഷ്ടാക്കളായ റാഫി മെക്കാര്‍ട്ടിനാണ് ഹലോ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അവസാന ഭാഗങ്ങള്‍ ഇഴച്ചിലോടെ അവതരിപ്പിച്ചിരിക്കുന്നത് ഒഴിച്ചാല്‍ റാഫി മെക്കാര്‍ട്ടിന്റെ മുന്‍കാല ഹിറ്റുകളുടെ കൂട്ടത്തില്‍ പെടുത്താവുന്ന വിധം മികച്ചൊരു എന്റര്‍ടെയ്നറാണ് ഇരുവരും ചേര്‍ന്നൊരുക്കിയിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലിന്റെ മാനറിസങ്ങള്‍ പരമാവധി ചൂഷണം ചെയ്യുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ സംവിധായക ജോഡി ഒരുക്കിയിട്ടുണ്ട്.

    കാമുകിയുടെ മരണത്തിനു ശേഷം മദ്യപാനത്തില്‍ ജീവിതം മുക്കിക്കൊല്ലുന്നവനാണ് അഡ്വ.ശിവരാമന്‍. മദ്യപാനത്തിന് സ്ഥിരം കൂട്ട് ചാക്കോയാണ്. ശിവരാമന്‍ മദ്യപിച്ചുണ്ടാക്കുന്ന പൊല്ലാപ്പുകളില്‍ നിന്ന് അയാളെ ഊരിയെടുക്കുക എന്നൊരു ജോലി കൂടിയുണ്ട് ചാക്കോയ്ക്ക്.

    ശിവരാമന്റെ അച്ഛനും (ജനാര്‍ദ്ദനനും ) പൊലീസുകാരനായ ഇളയ സഹോദരനും (ഗണേഷ് കുമാര്‍) വാടകയ്ക്കെടുത്ത കൊലയാളികളാണ് ശിവരാമന്റെ കാമുകി പ്രിയയെ (സംവൃത) കൊലപ്പെടുത്തിയത്. ആ സംഭവത്തില്‍ പശ്ചാത്തപിക്കുന്ന വീട്ടുകാരോടൊപ്പം തന്നെയാണ് ഇപ്പോഴും ശിവരാമന്‍ താമസിക്കുന്നത്. എങ്കിലും പ്രിയയെ ഒരിക്കലും അയാള്‍ക്ക് മറക്കാനായില്ല. ആ ദു:ഖം അയാളെ മദ്യത്തിന് അടിമയാക്കി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X