ശിവരാമന്റെ ജീവിതത്തില്‍ പിന്നീടെന്തു സംഭവിച്ചു?

By Staff

ഒരു ദിവസം ശിവരാമന്റെ മൊബൈല്‍ ഫോണില്‍ വന്ന കോള്‍ അയാളുടെ ജീവിതത്തെ തന്നെ മാറ്റിതീര്‍ത്തു. തന്റെ ജീവന്‍ രക്ഷിക്കണമെന്ന ഒരു പെണ്‍കുട്ടിയുടെ യാചനയാണ് ഫോണിലൂടെ അയാളിലേക്കെത്തിയത്.

ഒരു സമ്പന്ന മാര്‍വാഡി കുടുംബത്തിലെ അംഗമായ പാര്‍വതി (പാര്‍വതി മില്‍ട്ടന്‍) യെ അവളുടെ പണം മോഹിച്ച് കുടുംബത്തിലെ തന്നെ ചിലര്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നു. അവളുടെ അച്ഛന്‍ ബഡാ ഭായിയും (മധു) സഹോദരങ്ങളും ബന്ധുക്കളും ചേര്‍ന്ന ബാങ്കിംഗ് ബിസിനസ് നടത്തുകയാണ്. ഒരു പ്രത്യേകസാഹചര്യത്തില്‍ പാര്‍വതിയെ ശിവരാമന് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടിവരേണ്ടിവന്നു. തന്റെ ഭാര്യയാണെന്നു പറഞ്ഞാണ് ശിവരാമന്‍ പാര്‍വതിയെ വീട്ടിലേക്കു കൊണ്ടുവരുന്നത്.

അളവറ്റ സമ്പാദ്യത്തിന് അവകാശിയായ പാര്‍വതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ബന്ധുക്കളില്‍ നിന്ന് അവളെ രക്ഷിക്കുക എന്ന ചുമതല ശിവരാമന്റേതാവുന്നു. ഇതിനിടയില്‍ പാര്‍വതിയുടെ മനസില്‍ ശിവരാമനോടുള്ള പ്രണയം ജനിക്കുന്നു. തന്റെ ബുദ്ധിയും തന്ത്രവും ഉപയോഗിച്ച് പാര്‍വതിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശിവരാമന്‍ നടത്തുന്ന നീക്കങ്ങളാണ് തുടര്‍ന്ന് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്.

മോഹന്‍ലാലിനും ജഗതിക്കും കൂട്ടായി തമാശ രംഗങ്ങള്‍ കൊഴുപ്പിച്ചെടുക്കാന്‍ സലിം കുമാറും സുരാജ് വെ‍ഞ്ഞാറമ്മൂടുമുണ്ട്. നാല് പേരും ചേര്‍ന്ന് രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നുണ്ട്. സിനിമയിലെ ചില ഭാഗങ്ങള്‍ റാഫി മെക്കാര്‍ട്ടിന്റെ പഞ്ചാബി ഹൗസ് പോലുള്ള സിനിമകളെ ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും ആദ്യന്തം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വിധം ചിത്രമൊരുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പുതുമുഖ നായിക പാര്‍വതി മില്‍ട്ടന്‍ ശിവരാമന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന മാര്‍വാഡി പെണ്‍കുട്ടിയുടെ വേഷം ഭംഗിയാക്കി. അലക്സ് പോള്‍ സംഗീതമൊരുക്കിയ ഗാനങ്ങള്‍ പഴയ ചില ഗാനങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X