twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജൂലൈക്ക് ഹരം പകരാന്‍ ജൂലൈ നാല്

    By Staff
    |

    ജോഷിയോടൊപ്പം ദിലീപ് ചെയ്ത റണ്‍വേ, ലയേണ്‍ എന്നീ രണ്ടു ചിത്രങ്ങളും ആക്ഷനും കോമഡിയും ചേര്‍ത്ത പരീക്ഷണങ്ങളായിരുന്നു. ദിലീപിന് ചെയ്യാനാവുന്ന ഒരു പൊടി ആക്ഷനും (ദീലിപ് തന്നെ പറഞ്ഞതു പോലെ) ഡയലോഗുകളും സമാന്തരമായി കോമഡിയും ചേര്‍ത്തൊരുക്കിയ ചിത്രങ്ങളായിരുന്നു റണ്‍വേയും ലയേണും. എന്നാല്‍ ജൂലൈ നാലിലെത്തുമ്പോള്‍ ആ ശൈലി മാറ്റിവച്ചാണ് ജോഷി ദിലീപിനായി ചിത്രമൊരുക്കിയിരിക്കുന്നത്.

    ആദ്യന്തം ട്വിസ്റ്റുകള്‍ നിറഞ്ഞൊരു ത്രില്ലറാണ് ഈ ചിത്രം. കോമഡി ചെയ്യാതെ തന്നെ തന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍‍ക്ക് സ്വീകാര്യമാക്കാന്‍ ദിലീപിന് കഴിഞ്ഞിട്ടുണ്ട്. കോമഡിയും ആക്ഷനും ചേര്‍ത്തുള്ള പതിവ് ഫോര്‍മുല ദിലീപ് ഈ ചിത്രത്തില്‍ മാറ്റിവച്ചിരിക്കുന്നു.

    നായികാനായകന്‍മാര്‍ തമ്മിലുള്ള പ്രണയവും അവരൊത്തുള്ള അസാധാരണമായ യാത്രയും ചേര്‍ന്നുള്ള വ്യത്യസ്തമായ അന്തരീക്ഷമൊരുക്കാന്‍ ജോഷിക്ക് സാധിച്ചിട്ടുണ്ട്. യാത്രയ്ക്കിടയിലെ ആകാംക്ഷാ ഭരിതാമായ രംഗങ്ങളും ഇടയ്ക്കിടെയുള്ള ട്വിസ്റ്റുകളുമായി ഉദ്വേഗജനകമായാണ് കഥ പറ‍ഞ്ഞിരിക്കുന്നത്.

    ജയിലില്‍ വച്ച് നായകനായ ഗോകുല്‍ദാസിനെ (ദിലീപ്) അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ രാമചന്ദ്രന്‍ (സിദ്ദിഖ്) ക്രൂരമായി മര്‍ദ്ദിക്കുന്ന രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. നല്ല നടപ്പിന് ശിക്ഷയിളവ് കിട്ടിയ ഗോകുല്‍ദാസ് ജുലൈ നാലിന് ജയിലില്‍ നിന്ന് മോചിതനാവാനിരിക്കുകയാണ്. എന്നാല് ജീവനോടെ താന്‍ ജയിലിന് പുറത്തേക്കില്ലെന്ന തീരുമാനത്തിലാണ് ഗോകുല്‍ദാസ്. ഗോകുല്‍ദാസ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്താണ്? നല്ലവനായ ജയിലര്‍ പോറ്റി (ഇന്നസെന്റ്)യോട് തന്റെ ജീവിതകഥ ഗോകുല്‍ദാസ് പറയുന്നതോടെ ഫ്ലാഷ് ബാക്ക് ആരംഭിക്കുന്നു.

    കുട്ടിക്കാലത്ത് തന്റെ അമ്മയെ ബലാത്സംഗം ചെയ്ത് കൊന്ന പൊലീസുകാരനെ കൊലപ്പെടുത്തി മുംബൈയിലേക്ക് കടന്നവനാണ് ഗോകുല്‍ദാസ്. മുംബൈ അധോലോകത്തോടൊപ്പം ചേര്‍ന്ന ഗോകുല്‍ദാസ് അവിടെയൊരു ഗുണ്ടയായാണ് വളര്‍ന്നത്. പിന്നീട് തന്റെ അടുത്ത കൂട്ടുകാരനായ ഗോപാലേട്ടന്റെ മരണത്തോടെ ഗോകുല്‍ദാസ് നാട്ടിലേക്ക് മടങ്ങിയെത്തി. ടാക്സി ഡ്രൈവറായ ഗോപാലേട്ടനെ പൊലീസ് വെടിവച്ചുകൊല്ലുകയായിരുന്നു. ഗോപാലേട്ടന്റെ പെണ്‍മക്കളെ സംരക്ഷിക്കുക എന്ന ചുമതല ഗോകുല്‍ദാസ് ഏറ്റെടുത്തു.

    കോയമ്പത്തൂരില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് സമാധാനത്തോടെ ജീവിതം നയിക്കുന്നതിനിടയിലാണ് പാലക്കാട്ടെ ബിസിനസുകാരനായ വിശ്വനാഥനെയും (ദേവന്‍) മകള്‍ ശ്രീപ്രിയയെയും (റോമ) ഗോകുല്‍ദാസ് പരിചയപ്പെടുന്നത്. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് ശ്രീപ്രിയയെ ഗോകുല്‍ദാസ് ടാക്സിയില്‍ വീട്ടിലെത്തിച്ചു. ഗോകുല്‍ദാസ് വിശ്വനാഥന്റെ കുടുംബവുമായി അയാള്‍ ഏറെ അടുക്കുകയും അവരുടെ ഡ്രൈവറാവുകയും ചെയ്തു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X