twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേജര്‍ രവിയുടെ മറ്റൊരു മിഷന്‍

    By Staff
    |

    യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി മുമ്പും സിനിമകളുണ്ടായിട്ടുണ്ട്. പക്ഷേ പലപ്പോഴും ജനങ്ങള്‍ ഓര്‍ത്തിരിക്കുന്ന സംഭവങ്ങളുടെ പ്രതീതി മാത്രമേ സിനിമകളില്‍ കാണാറുള്ളൂ. സിനിമയിലെത്തുമ്പോള്‍ സത്യത്തില്‍ അസത്യം ചേരും. അതിശയോക്തി കലര്‍ത്തപ്പെടും. മസാല ചേരുവകള്‍ കൂടി ചേര്‍ത്ത് അത് സിനിമയില്‍ മാത്രം സംഭവിക്കുന്ന ഒന്നായി മാറുകയും ചെയ്യും.

    മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡേയ്സ് ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്. രാജീവ് ഗാന്ധി വധത്തെ തുടര്‍ന്ന് പ്രതികളെ കണ്ടെത്താനായി നടത്തിയ കേസന്വേഷണമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഈ കമാന്റോ ഓപ്പറേഷനില്‍ ഉള്‍പ്പെട്ടിരുന്ന മേജര്‍ രവിയാണ് തന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആ സംഭവത്തെ കുറിച്ച് ചിത്രമൊരുക്കിയിരിക്കുന്നത് എന്നതാണ് മിഷന്‍ 90 ഡേയ്സിലെ കൗതുകം.

    യഥാര്‍ത്ഥ സംഭവങ്ങളെ ഉള്‍പ്പെടുത്തി മേജര്‍ രവി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് യഥാര്‍ത്ഥ പേരുകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. 1991 മെയ് 21ന് ശ്രീപെരുമ്പത്തൂരില്‍ വച്ച് രാജീവ് ഗാന്ധി എല്‍ടിടിഇയുടെ ചാവേറുകളാല്‍ കൊല്ലപ്പെടുന്നതും അതിനായി പുലികള്‍ നടത്തുന്ന റിഹേഴ്സലുകളും തുടര്‍ന്നുണ്ടാകുന്ന അന്വേഷണവുമാണ് ചിത്രത്തില്‍ മേജര്‍ രവി വിഷയമാക്കിയിരിക്കുന്നത്.

    രാജീവ് ഗാന്ധി വധിക്കപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് പ്രതികളെ പിടികൂടാനായി കമാന്റോ സംഘത്തെ നിയോഗിക്കുന്നത്. ഗൂഢാലോചനയിലെ പ്രധാന കണ്ണി ശിവരശനെ ജീവനോടെ പിടിക്കുകയാണ് സംഘത്തിന്റെ തലവനായ മേജര്‍ ശിവരാമന്റെ ലക്ഷ്യം. ആ ലക്ഷ്യത്തോട് അവരടുക്കുകയും ചെയ്യുന്നു. എന്നാല്‍ ശിവരശനെ പിടികൂടാനുള്ള അന്തിമ ഓപ്പറേഷന് ദില്ലിയില്‍ നിന്ന് അനുമതി നല്‍കാന്‍ വൈകിപ്പിക്കുന്നതതു മൂലം ശിവരശനെ ജീവനോടെ പിടികൂടാന്‍ കമാന്റോ സംഘത്തിന് കഴിയാതെ പോവുന്നു. സ്വയം ജീവനൊടുക്കിയ ശിവരശന്റെ മൃതദേഹം മാത്രമാണ് കമാന്റോകള്‍ക്ക് കിട്ടുന്നത്. അതിനു കാരണക്കാര്‍ ഓപ്പറേഷന്‍ വൈകിപ്പിച്ച ദില്ലിയിലെ ഉന്നതങ്ങളിലുള്ളവരാണെന്നാണ് മേജര്‍ രവി ഈ ചിത്രത്തിലൂടെ പറയുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X