പ്രേക്ഷകര്‍ക്കു മേല്‍ ജയറാം ബാലേ

By Staff

അപാരമായ കഴിവുകളുള്ള ഗായകനായിരുന്നിട്ടും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാന്‍ ഒരു ഗുണ്ടയായി തീരേണ്ടിവന്ന സൂര്യനാരായണന്‍ എന്ന അസാമാന്യ കലാകാരന്റെ കഥയാണ് സൂര്യന്‍ പറയുന്നത്. പല സിനിമകളിലും കണ്ട കഥകള്‍ വി.എം.വിനു തന്റെ ശൈലിയില്‍ ഒന്നു കൂടി വികൃതമാക്കി അവതരിപ്പിച്ചിരിക്കുന്നു.

സുരേഷ് മേനോന്‍, സതീഷ് കെ.ശിവന്‍ എന്നീ പുതിയ തിരക്കഥാകൃത്തുക്കളെയാണ് ഈ സിനിമയിലൂടെ വിനു പരിചയപ്പെടുത്തുന്നത്. അയഞ്ഞ ഘടനയും ഒച്ചിന്റെ വേഗത്തില്‍ ഇഴയുന്ന കഥയും മുറുക്കമില്ലാത്ത സംഭാഷണങ്ങളുമായി പ്രേക്ഷകരെ വിരസതയുടെ ഉച്ചയിലെത്തിക്കുന്ന ഒരു ചിത്രമൊരുക്കാന്‍ വേണ്ടതെല്ലാം തിരക്കഥയില്‍ ഈ എഴുത്തുജോഡി വി.എം.വിനുവിന് നല്‍കിയിട്ടുണ്ട്.

പല ധാരകളിലുള്ള കഥയുടെ ഒഴുക്ക് ഒന്നിച്ചുകൊണ്ടുപോവാന്‍ പണിപ്പെടുന്ന സംവിധായകനെയാണ് ഈ ചിത്രത്തില്‍ കാണുന്നത്. ചാന്തുപൊട്ടില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രത്തെ അനുകരിക്കുന്ന ഹരിശ്രീ അശോകന്റെ നമ്പരുകള്‍ മാത്രമാണ് ചിത്രത്തില്‍ കണ്ടിരിക്കാവുന്നതായുള്ളത്.

സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ചിത്രമെന്നൊക്കെ പരസ്യവാചകത്തില്‍ തട്ടിമൂളിച്ച വിനു ഈ ചിത്രത്തില്‍ ഗാനങ്ങള് കുത്തിനിറച്ചിട്ടുണ്ട്. പക്ഷേ മനോഹരമായ ഒരു പിടി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ഇളയരാജയുടെ പ്രതിഭയുടെ നിഴലാട്ടം പോലുമില്ലാത്ത കോമ്പോസിഷനുകളാണ് ഈ ചിത്രത്തിലുള്ളത്. എല്ലാം കൊണ്ടും ഈ ചിത്രം ഒരു സമ്പൂര്‍ണ പരാജയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X