സൂപ്പര്‍താരങ്ങളോട് എന്തിനീ കെറുവ്?

By Staff

മുപ്പതു വയസാവുമ്പോഴേക്കും ശാസ്ത്രീയ സംഗീതവും കളരിയും കരാട്ടയുമൊക്കെ പಠിച്ച് സകലകലാവല്ലഭന്മാരായ നായകന്മാരെ അവതരിപ്പിക്കുന്ന സൂപ്പര്‍താരങ്ങളെ പരിഹസിച്ച ജയറാം ഇപ്പോള്‍ അത്തരമൊരു വേഷം തന്നെ ചെയ്ത് പരിഹാസ്യനായി തീര്‍ത്തിരിക്കുന്നു. അത്തരമൊരു പരിഹാസം ഇനി ജയറാമിന്റെ നേരെയുമാവാമല്ലോ..

സൂപ്പര്‍താരങ്ങളെ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതുമൊക്കെ ജയറാമിന്റെ ഇഷ്ടവിനോദമാണ്. "മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ഉയരം തനിക്കുണ്ട്. അവര്‍ തലകുത്തി നിന്നാലും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ തനിക്ക് ചെയ്യാനാവും"- മുമ്പൊരിക്കല്‍ ഒരു ടിവി അഭിമുഖത്തില്‍ ജയറാം പറഞ്ഞതാണിക്കാര്യം. ഉയരമുള്ളതുകൊണ്ടു മാത്രം വലിയ നടനാവുമെങ്കില്‍ മലയാളത്തിലെ ഏറ്റവും വമ്പന്‍ താരം ബാബു ആന്റണി ആവണമായിരുന്നല്ലോ!

മമ്മൂട്ടിക്കും മോഹന്‍ലാലിനും തലകുത്തി നിന്നാലും ചെയ്യാന്‍ പറ്റാത്തതും ജയറാമിനു ചെയ്യാന‍് പറ്റുന്നതുമായ കാര്യങ്ങളെന്താണെന്ന് വ്യക്തമല്ല. പക്ഷേ മമ്മൂട്ടിയും മോഹന്‍ലാലും ചെയ്യുന്ന പലതും തലകുത്തി നിന്നാലും തനിക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ജയറാമിന് ഇനിയെങ്കിലും സ്വയം തോന്നേണ്ടതാണ്. ലാലും മമ്മൂട്ടിയുമൊക്കെ ചെയ്യുന്നത് അനുകരിക്കാന്‍ തലകുത്തി നിന്നുള്ള കಠിനശ്രമം തന്നെയാണ് അദ്ദേഹം സൂര്യനില്‍ നടത്തിയിയിരിക്കുന്നത്.

ഹീറോയിസം കളിച്ച് പരിഹാസ്യനായി തീരുന്നതിനേക്കാള്‍ നല്ലത് തനിക്ക് ചെയ്യാന്‍ പറ്റുന്നതെന്താണെന്ന് സ്വയം വിലയിരുത്തി അത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും ജയറാമിനും സിനിമ കാണാന്‍ കാശു മുടക്കി തിയേറ്ററുകളിലെത്തുന്ന പ്രേക്ഷകര്‍ക്കും ഒരു പോലെ നല്ലത്. അല്ലെങ്കില്‍ പ്രേക്ഷകരുടെ മുകളിലേറിയുള്ള ഇത്തരം ജയറാം ആട്ടക്കഥകള്‍ ഇനിയും കാണേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X