സുരേഷ് ഗോപിയില്‍ നിന്ന് ജയറാം പಠിക്കേണ്ടത്
പരാജയങ്ങളുടെ ഒരു നീണ്ട കഥയാണ് ഈയിടെയായി ജയറാം പറയാനുള്ളത്. സിനിമയില്‍ നായകന്‍ ജയറാമാണോ എങ്കില്‍ പടം പൊട്ടുമെന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് ആറു മാസത്തോളം സിനിമയില്ലാതെ വീട്ടിലിരിക്കേണ്ടി വന്ന നടനാണ് ജയറാം. അതിനു ശേഷം എല്ലാം കലങ്ങിത്തെളിയുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം തനിക്ക് സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച രാജസേനനുമായി വീണ്ടും കൈകോര്‍ത്തത്.
ജയറാം-രാജസേനന്‍ ടീമിന്റെ മധുചന്ദ്രലേഖ എന്ന ചിത്രവും എട്ടുനിലയില്‍ പൊട്ടി. പക്ഷേ അതുകൊണ്ടും ജയറാമിന് മതിയായില്ല. വീണ്ടും രാജസേനനൊപ്പം മറ്റൊരു ചിത്രം- കനകസിംഹാസനം. സഹനശേഷിയുടെ പരിധി വിട്ടപ്പോള്‍ സിനിമ മുഴുവന്‍ കാണാനാവാതെ തിയേറ്ററുകളില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന നിലയിലേക്ക് പ്രേക്ഷകരെയെത്തിച്ച ചിത്രമായിരുന്നു അതും.
അതിനു ശേഷമാണ് ഇപ്പോള്‍ സൂര്യന്‍ എന്ന പേരില്‍ മറ്റൊരു ജയറാം ബാലേ കൂടി പ്രേക്ഷകന് കാണേണ്ടിവന്നിരിക്കുന്നത്. കാശുകൊടുത്ത് തിയേറ്ററുകളിലെത്തുന്ന പ്രേക്ഷകരോട് മിനിമം ഉത്തരവാദിത്തമെങ്കിലുമുണ്ടെങ്കില്‍ ജയറാം, താങ്കളോട് ഒരു അപേക്ഷയുണ്ട്. ഇത്തരം പൊറാട്ടുനാടകങ്ങളുമായി ഇനിയും വെള്ളിത്തിരയില്‍ താണ്ഡവമാടാന്‍ വരരുത്.
സൂപ്പര്‍താരമായി വിലസിയതിനു ശേഷം മാസങ്ങളോളം സിനിമയില്ലാതെ വീട്ടിലിരിക്കേണ്ടി വന്ന നടനാണ് സുരേഷ് ഗോപിയും. ഇപ്പോള്‍ സുരേഷ് ഗോപി എവിടെയാണ്? നാദിയ കൊല്ലപ്പെട്ട രാത്രി പോലുളള ചിത്രങ്ങളിലൂടെ സൂപ്പര്‍താരമായി വിലസുകയാണ് ആ നടന്‍. കഷ്ടകാലത്തിന്റെ പഴങ്കഥ ഓര്‍ക്കാന്‍ പോലും അദ്ദേഹത്തിന് ഇപ്പോള്‍ സമയമില്ല.


Click it and Unblock the Notifications