ജയറാമും സുരേഷ് ഗോപിയും തമ്മിലുള്ള വ്യത്യാസം

By Staff

സുരേഷ് ഗോപിയുടെ ഹീറോയിസം പ്രേക്ഷകര്‍ക്ക് ഇപ്പോഴും ഇഷ്ടമാണ്. അതുകൊണ്ടാണ് ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രത്തിലൂടെ ഡയഗോലുകളുടെ ചുരിക വീശി സുരേഷ് ഗോപിക്ക് വമ്പന്‍ തിരിച്ചുവരവ് നടത്താനായത്. സിനിമകള്‍ പലതും പൊട്ടുമ്പോഴും ഡിറ്റക്ടീവ്, നാദിയ കൊല്ലപ്പെട്ട രാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ സുരേഷ് ഗോപിക്ക് പിടിച്ചുനില്‍ക്കാനാവുന്നത് ക്രാഫ്റ്റും മികച്ച തിരക്കഥയമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നതു കൊണ്ടാണ്.

ജയറാമില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ഇത്തരമൊരു ഹീറോയിസമല്ല. (സൂര്യനില്‍ ജയറാം അത്തരമൊരു ഹീറോയിസം കാട്ടാനാണ് തലയും കുത്തി നിന്ന് ശ്രമിക്കുന്നത്) ഒരു കാലത്ത് മിനിമം ഗ്യാരന്റി നടനായും കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടനായും ജയറാമിനെ വിശേഷിപ്പിച്ചിരുന്നത് അദ്ദേഹത്തിന്റെ ഇമേജിന്റെ പ്രത്യേകത കൊണ്ടായിരുന്നു. നുറുങ്ങു തമാശകളും അയലത്തെ പയ്യന്‍ ഇമേജുമായി ജയറാമിന് മലയാളത്തില്‍ വിലസാന്‍ കഴിഞ്ഞു. ആ ഇമേജ് വീണ്ടെടുക്കാനാവാതെ ജയറാമിന് മലയാള സിനിമയില്‍ നിലനില്‍ക്കാനാവില്ല.

തന്റെ മോശം സമയത്ത് തന്നെ നായകനാക്കി സിനിമയെടുക്കാന്‍ സംവിധായകര്‍ വന്നപ്പോള്‍ അവരെ മടക്കി അയക്കുകയാണ് താന്‍ ചെയ്തതെന്ന് സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതു കൊണ്ടു മാത്രം ഒരു തിരിച്ചുവരവ് നടത്താനാവില്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യപ്പെട്ടിരിക്കണം. അത്തരമൊരു തിരിച്ചറിവാണ് ജയറാമിനും വേണ്ടത്.

സംവിധായകര്‍ ആരായാലും പ്രേക്ഷകരുടെ മനസില്‍ തട്ടുന്ന കഥയും കഥാപാത്രങ്ങളുമുള്ള ചിത്രങ്ങളിലൂടെ മാത്രമേ തനിക്കൊരു തിരിച്ചുവരവ് നടത്താനാവൂവെന്ന് ജയറാം സ്വയം തിരിച്ചറിയേണ്ടതുണ്ട്. മികച്ച തിരക്കഥയും ക്രാഫ്റ്റുമുള്ള ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കാനുള്ള വിവേചനബുദ്ധി അദ്ദേഹത്തിനുണ്ടാവണം. മമ്മൂട്ടിക്കും ലാലിനും തലകുത്തി നിന്നാലും ചെയ്യാന‍് പറ്റാത്തത് താന്‍ ചെയ്യുമെന്ന് പറഞ്ഞയാള്‍ക്ക് ആ വിവേചന ബുദ്ധിയുണ്ടെന്ന വിശ്വാസമാണ് പ്രേക്ഷകര്‍ക്ക് ഇപ്പോഴുമുള്ളത്. അതല്ല, കനകസിംഹാസനവും സൂര്യനും പോലുള്ള ചിത്രങ്ങളാണ് ഇനിയും ചെയ്യുന്നതെങ്കില്‍ അദ്ദേഹത്തിന്റെ കരിയറിലെ പതനത്തിന്റെ ശക്തി ഒന്നു കൂടി കൂടും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X