twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാദിയ കൊല്ലപ്പെട്ട രാത്രി

    By Staff
    |

    നാദിയ കൊല്ലപ്പെട്ട രാത്രി സുരേഷ് ഗോപിക്ക് ഒരു ആശ്വാസവിജയമാണ് നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം സുരേഷ് ഗോപി ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഈ ചിത്രത്തിലൂടെ.

    സിബിഐ സിനിമാ പരമ്പര ഒരുക്കിയ കെ.മധുവിന്റെ മറ്റൊരു സസ്പെന്‍സ് ത്രില്ലറാണ് നാദിയ കൊല്ലപ്പെട്ട രാത്രി. തന്റെ മുന്‍ സസ്പെന്‍സ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു ഘടന ഈ ചിത്രത്തിന് നല്‍കാന്‍ കെ.മധു ശ്രമിച്ചിട്ടുണ്ട്. എ.കെ.സാജന്റെ തിരക്കഥയാണ് അതിന് മധുവിനെ സഹായിക്കുന്നത്.

    സേലം റെയില്‍വെ ഡിവിഷന്‍ രൂപീകരിച്ച ആന്റി ക്രിമിനല്‍ ടാസ്ക് ഫോഴ്സിന്റെ തലവനായി സ്ഥാനമേറ്റ ഐപിഎസ് ഓഫീസര്‍ ഷറഫുദ്ദീന്‍ താരാമസി (സുരേഷ് ഗോപി) ഏതാനും വര്‍ഷം മുമ്പ് തീവണ്ടിയില്‍ വച്ചു നടന്ന കൊലപാതകള്‍ക്കു പിന്നിലെ ദുരൂഹതയുടെ കുരുക്കഴിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

    ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്കുളള സൗപര്‍ണിക എക്സ്പ്രസിന്റെ എസി കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന എന്‍‍ഡിടിവി റിപ്പോര്‍ട്ടര്‍ ശ്രേയ മരിയ, നര്‍ത്തകി തുളസീമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഷൂട്ടറായ നാദിയ മാത്തറെ ക്രൂരമായി വെട്ടിപരിക്കേല്പിച്ച നിലയിലും കണ്ടെത്തി. മസ്തിഷ്കമരണം സംഭവിച്ച നാദിറ ഇപ്പോള്‍ ശരീരം തളര്‍ന്ന് മരണതുല്യമായ നിലയിലാണ്.

    ഒരേ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന ഈ പെണ്‍കുട്ടികള്‍ക്ക് തമ്മില്‍ പരിചയമുണ്ടായിരുന്നില്ല. തുളസീമണിയെ കാബിനില്‍ തൂങ്ങിമരിച്ച നിലയിലും ശ്രേയ മരിയയെ ട്രാക്കില്‍ വീണ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

    രണ്ട് കൊലപാതകങ്ങളുടെയും കൊലപാതകശ്രമത്തിന്റെയും പിന്നില്‍ ആരാണെന്ന ചോദ്യവുമായാണ് ഷറഫുദ്ദീന്‍ അന്വേഷണമാരംഭിക്കുന്നത്. അയാളുടെ അന്വേഷണത്തിനിടയില്‍ സംശയിക്കാവുന്ന പലരെയും കണ്ടെത്തി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X