twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊല ചെയ്തതാര്?

    By Staff
    |

    മുന്‍പരിചയമോ ഏതെങ്കിലും തരത്തിലുള്ള ബന്ധമോയില്ലാത്ത ഈ പെണ്‍കുട്ടികള്‍ക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ച് മൂന്ന് വഴികളിലായി തന്നെ ഷറഫുദ്ദീന് അന്വേഷിക്കേണ്ടിവന്നു. ഓരോ കൊലപാതകങ്ങളും സംഭവിച്ചതെങ്ങനെയെന്ന് കണ്ടെത്താന്‍ മൂന്ന് പെണ്‍കുട്ടികളെയും കുറിച്ച് ഷറഫുദ്ദീന്‍ വിശദമായി അന്വേഷിച്ചു.

    ആദ്യപകുതിയില്‍ കൊലപാതകങ്ങള്‍ക്കു പിന്നിലെ കാരണങ്ങളെ കുറിച്ചുള്ള വിവിധ തലങ്ങളിലുള്ള അന്വേഷണമാണ് നടക്കുന്നത്. രണ്ടാം പകുതിയില്‍ കൊലപാതകങ്ങള്‍ക്കു പിന്നിലെ ദുരൂഹതയുടെ കെട്ടുപാടുകള്‍ ഷറഫുദ്ദീന്‍ ഒന്നൊന്നായി അഴിച്ചെടുക്കുന്നു.

    സസ്പെന്‍സ് നിലനിര്‍ത്താനും ആദ്യന്തം ഉദ്വേഗജനകമായി കഥ പറയാനും കെ.മധുവിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ സിബിഐ ഡയറിക്കുറിപ്പിന്റെയോ സേതുരാമയ്യര്‍ സിബിഐയുടെയോ നിലവാരം പുലര്‍ത്താന്‍ ഈ ചിത്രത്തില്‍ കെ.മധുവിന് കഴിഞ്ഞിട്ടില്ല.

    പതിവ് സസ്പെന്‍സ് ചിത്രങ്ങള്‍ പോലെ കൊല നടത്തിയതെന്ന് സംശയിക്കാവുന്ന ഒരു കൂട്ടം കഥാപാത്രങ്ങളെ ഈ ചിത്രത്തിലും അണിനിരത്തിയിട്ടുണ്ട്. സിദ്ദിഖ്, സുബൈര്‍, സുരേഷ് കൃഷ്ണ, ഊര്‍മിള ഉണ്ണി, ബിന്ദു പണിക്കര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് ആദ്യപകുതി കടന്നുപോവുകയാണ്. പിന്നീട് യഥാര്‍ത്ഥ കൊലയാളിയിലേക്ക് അന്വേഷകന്‍ എത്തിച്ചേരുകയും ചെയ്യുന്നു. അതിനിടയില്‍ ചിലപ്പോഴൊക്കെ ചിത്രം അതിനാടകീയമായി പോവുന്നുണ്ട്. ഈ അതിനാടകീയത ക്ലൈമാക്സിലും മുഴച്ചുനില്‍ക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X