സുരേഷ് ഗോപിയുടെ ഷറഫുദ്ദീന്‍ താരാമസി

By Staff

സുരേഷ് ഗോപിയുടെ കഥാപാത്രത്തിന് പുതുമെയാന്നും അവകാശപ്പെടാനില്ലെങ്കിലും സിബിഐ ഓഫീസര്‍ ഷറഫുദ്ദീന്‍ താരാമസി സുരേഷ് ഗോപിയുടെ കൈകളില്‍ ഭദ്രമാണ്. ഇനിയും അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷം ആവര്‍ത്തിച്ചുചെയ്താല്‍ അത് പ്രേക്ഷകര്‍ക്ക് മടുക്കുമെന്ന കാര്യം അദ്ദേഹം ഓര്‍ത്തിരിക്കുന്നത് നന്ന്. ഈ വര്‍ഷമിറങ്ങിയ ചിത്രങ്ങളില്‍ ഇത് മൂന്നാമത്തെ തവണയാണ് സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷം കെട്ടുന്നത്.

രൂപമാറ്റങ്ങളുടെ ഒരു പരമ്പര തന്നെയാണ് സിദ്ദിഖ് പരീക്ഷിക്കുന്നത്. ഗസല്‍ ഗായകനായി സിദ്ദിഖിന്റെ മറ്റൊരു രൂപമാറ്റം ഈ ചിത്രത്തില്‍ കാണാം. പക്ഷേ തന്റെ കഥാപാത്രത്ത സിദ്ദിഖ് അവതരിപ്പിച്ചിരിക്കുന്നത് അതിഭാവുകത്വത്തോടെയാണ്.

നാദിയ, നാദിറ എന്നീ രണ്ട് ഇരട്ടകളായി കാവ്യാ മാധവന്‍ ഉജ്വലമായ പ്രകടനം തന്നെ കാഴ്ച വച്ചിട്ടുണ്ട്. കാവ്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ കൂട്ടത്തിലാണ് ഈ വേഷങ്ങള്‍.

സസ്പെന്സ് ചിത്രമെന്ന നിലയില്‍ ചില പുതുമകളുള്ളതിനാല്‍ കണ്ടിരിക്കാവുന്ന ചിത്രമാണ് നാദിയ കൊല്ലപ്പെട്ട രാത്രി. ആദ്യപകുതിയുടെ വേഗത രണ്ടാം പകുതിക്കില്ലെങ്കിലും ഉദ്വേഗ ജനകമായ രംഗങ്ങളിലൂടെ ക്ലൈമാക്സിലേക്കെത്തുന്നത് പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ അനുഭവം പകരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X