twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍, ലാല്‍ മാത്രം...

    By Staff
    |

    മോഹന്‍ലാല്‍ എന്ന ഒറ്റയാള്‍ പട്ടാളമാണ് ഈ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ടി.എ.ഷാഹിദ് എഴുതിയുണ്ടാക്കിയ കാമ്പില്ലാത്ത രംഗങ്ങള്‍ക്ക് ക്യാമറക്കു മുന്നില്‍ ലാല്‍ ജീവന്‍ പകരുമ്പോള്‍ ഒരു നടനെ സംബന്ധിച്ച് സിനിമ സ്വന്തം തോളിലേറ്റി മുന്നോട്ടുകൊണ്ടുപോവുക എന്ന വല്ലാതെ ഭാരിച്ച ഉത്തരവാദിത്തമാണ് മുന്നിലുള്ളത്. ആ ഉത്തരവാദിത്തം മോഹന്‍ലാല്‍ ഭംഗിയായി നിറവേറ്റിയിട്ടുണ്ട്.

    മറ്റൊരു അഭിനേതാവിനും ഈ ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യാനില്ല. ലാലിന്റെ നിഴലില്‍ നില്‍ക്കുക എന്ന ജോലി മാത്രമാണ് മറ്റ് നടീനടന്മാര്‍ക്കുള്ളത്. കഥയുടെ ഏത് വഴിത്തിരിവും അലിഭായിയുടെ ഹീറോയിസത്തിന്റെ പുതിയ കാഴ്ചകള്‍ക്കു വേണ്ടി മാത്രമുള്ളതാണ്. ജഗദീഷിന്റെയും സുരാജ് വെ‍ഞ്ഞാറമ്മൂടിന്റെയുമൊക്കെ കഥാപാത്രങ്ങള്‍ പലപ്പോഴും സിനിമ കണ്ടിരിക്കുന്ന കാഴ്ചക്കാരുടെ അവസ്ഥയിലാണ്. ലാലിന്റെ ഹീറോയിസത്തിന്റെ കാഴ്ചക്കാരായി മാറുന്ന കഥാപാത്രങ്ങള്‍.

    നരന് രഞ്ജന്‍ പ്രമോദ് ഒരുക്കിയ നല്ല തിരക്കഥ പിന്‍ബലമായുണ്ടായിരുന്നു. രഞ്ജിത്തിനെ അനുകരിച്ച് നാട്ടുരാജാവ് എഴുതിയുണ്ടാക്കിയ ടി.എ.ഷാഹിദിന് അതില്‍ നിന്നും ഒട്ടും മുന്നോട്ടുപോവാന്‍ അലിഭായിയില്‍ കഴിഞ്ഞിട്ടില്ല. തിയേറ്ററുകളില്‍ ഹര്‍ഷാരവമുണ്ടാക്കുന്ന തകര്‍പ്പന്‍ ഡയലോഗുകള്‍ എഴുതുന്ന കാര്യത്തില്‍ രഞ്ജിത്തിന്റെ അടുത്തൊന്നുമെത്താന്‍ ഷാഹിദിന് കഴിയുന്നുമില്ല.

    ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ സ്റ്റണ്ട് മാസ്റ്റര്‍ സൂപ്പര്‍ സുബ്ബരയ്യന്‍ സൂപ്പറായി തന്നെ ഒരുക്കിയിട്ടുണ്ട്. ഷാജി കൈലാസിന്റെ പതിവ് ഫ്രെയ്മുകള്‍ കൂടിയാവുമ്പോള്‍ സ്റ്റണ്ട് രംഗങ്ങള്‍ ആരാധകര്‍ക്ക് അഘോഷമായി മാറുന്നു.

    ഛായാഗ്രാഹകന്‍ ശരവണ ഷാജി കൈലാസ് എന്ന സംവിധായകന്റെ മനമറിഞ്ഞ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. അലക്സ് പോള്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനങ്ങള്‍ കേള്‍ക്കുന്നവരില്‍ പ്രത്യേകിച്ചൊരു ചലനവുമുണ്ടാക്കുന്നില്ല.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X