twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കടലിരമ്പുന്ന ഫ്രെയ്മുകള്‍

    By Staff
    |

    മരണം ദുര്‍ബലം എന്ന സീരിയല്‍ മുതല്‍ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതയാണ് ശ്യാമപ്രസാദിന്റെ ഇഷ്ടപ്രമേയം. പലപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത മനനസിന്റെ വ്യാപാരങ്ങളില്‍ തളയ്ക്കപ്പെട്ട് അസാധാരണമായ ബന്ധങ്ങളിലെത്തിപ്പെടുന്ന വ്യക്തികളുടെ സങ്കീര്‍ണമായ ജീവിതാവസ്ഥ മരണം ദുര്‍ബലം മുതല്‍ അകലെ വരെയുള്ള തന്റെ സൃഷ്ടികളില്‍ ശ്യാമപ്രസാദ് മനോഹരമായി വരച്ചുകാട്ടിയിട്ടുണ്ട്.

    ഒരേ കടല്‍ എന്ന തന്റെ പുതിയ ചിത്രത്തിലും മനുഷ്യബന്ധങ്ങളുടെ അസാധാരണമായ വ്യാപാരങ്ങളാണ് ശ്യാമപ്രസാദ് വിഷയമാക്കുന്നത്. പ്രശസ്ത ബംഗാളി സാഹിത്യകാരനായ സുനില്‍ ഗംഗോപാദ്ധ്യായയുടെ ഹീരക് ദീപ്തി എന്ന നോവലിനെ ആസ്പദമാക്കിയാണ് ശ്യാമപ്രസാദ് ഒരേ കടല്‍ ഒരുക്കിയിരിക്കുന്നത്.

    ഒരു മെട്രോനഗരത്തിലെ യാന്ത്രികജീവിതത്തിനിടയിലെ വ്യക്തിബന്ധങ്ങളെയാണ് ഈ ചിത്രവും പ്രമേയമാക്കുന്നത്. പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനായ ഡോ.നാഥന്‍ (മമ്മൂട്ടി) ഒരു പ്രത്യേക രീതിയില്‍ ജീവിതത്തെ കാണുന്നയാളാണ്. സമൂഹത്തിലെ അസമത്വത്തെ കുറിച്ച് പಠിക്കുന്ന ഡോ. നാഥന്‍ വ്യക്തിജീവിതത്തില്‍ മൂല്യങ്ങള്‍ക്കൊന്നും പ്രാധാന്യം കാണുന്നില്ല. സ്ത്രീകളോട് പ്രത്യേക താത്പര്യമുണ്ടെങ്കിലും ശാരീരികബന്ധത്തില്‍ കവിഞ്ഞൊരു ബന്ധവും സ്ത്രീകളുമായി സൂക്ഷിക്കാന്‍ ആയാള്‍ ആഗ്രഹിക്കുന്നില്ല. സ്ത്രീകളുമായി പ്രണയത്തിലകപ്പെടുന്നത് അയാള്‍ ഇഷ്ടപ്പെടുന്നില്ല. സ്നേഹമല്ല സമ്പത്താണ് ഈ ലോകത്തെ നിയന്ത്രിക്കുന്നതെന്നാണ് അയാളുടെ മതം.

    നഗരത്തിലെ ഉന്നതവര്‍ഗത്തില്‍ പെടുന്ന ബെല്ല (രമ്യാ കൃഷ്ണന്‍) എന്ന പെണ്‍കുട്ടിയുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ബന്ധം അയാള്‍ സൂക്ഷിക്കുന്നുണ്ട്. നാഥന്റെ ജീവിതവീക്ഷണത്തോട് ചേര്‍ന്നുനില്‍ക്കുന്ന പെണ്‍കുട്ടിയാണ് ബെല്ലയും.

    അടുത്തുള്ള ഫ്ലാറ്റില്‍ താമസിക്കുന്ന ദീപ്തി (മീരാ ജാസ്മിന്‍) എന്ന പെണ്‍കുട്ടിയുമായി പരിചയപ്പെടുന്ന നാഥന്റെ ജീവിതം അവളുമായി അടുക്കുന്നതോടെ മാറിമറിയുന്നു. ദീപ്തിയുടെ ഭര്‍ത്താവിന് (നരേന്‍) ജോലിയില്ല. അസുഖം ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാനോ വാടക കൊടുക്കാനോ പണമില്ലാതെ ഉഴലുകയാണ് അവള്‍. ഈ സാഹചര്യത്തില്‍ ദീപ്തിയെ സഹായിക്കാന്‍ നാഥന്‍ തയ്യാറായി. അതൊടുവില്‍ ദീപ്തിയുമായി അടുക്കുന്നതിലും അവളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിലും കലാശിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X