twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഥാപാത്രങ്ങളായി ജീവിക്കുന്ന മമ്മൂട്ടിയും മീരയും

    By Staff
    |

    നാഥനുമായുള്ള ബന്ധം ഭര്‍ത്താവില്‍ നിന്ന് ദീപ്തി ഒളിച്ചുവയ്ക്കുന്നു. നാഥനുമായുള്ള ബന്ധത്തെ തുടര്‍ന്ന് ദീപ്തി ഗര്‍ഭിണിയായി. അവളിക്കാര്യം നാഥനെ അറിയിക്കുമ്പോള്‍ അയാളുടെ പ്രതികരണം അവളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. തന്റെ ഉദരത്തിലുള്ളത് അയാളുടെ കുഞ്ഞാണെന്ന് അവള്‍ പറഞ്ഞെങ്കിലും ലോകത്ത് ഓരോ മിനുട്ടിലും 7200 കുഞ്ഞുങ്ങള്‍ ജനിക്കുന്നുണ്ടെന്നായിരുന്നു അയാളുടെ പ്രതികരണം. കൂടുതലൊന്നും ചോദിക്കാന്‍ നില്‍ക്കാതെ അവളെ അവഗണിക്കുകയാണ് അയാള്‍ ചെയ്തത്. നാഥന്റെ അവഗണന ദീപ്തിയില്‍ കടുത്ത മാനസിക പ്രശ്നങ്ങളുണ്ടാക്കി. അവളുടെ മനോനില തെറ്റി.

    ഡോ.നാഥനായി ഗംഭീരമായ പ്രകടനമാണ് മമ്മൂട്ടി കാഴ്ച വച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ പെടുന്നു ഡോ.നാഥന്‍. ദീപ്തിയായി മീരാ ജാസ്മിന്‍ ജീവിക്കുകയാണ്. മീരാ ജാസ്മിന്റെ കരിയറിലെ ഏറ്റവു മികച്ച കഥാപാത്രമാണ് ഒരേ കടലിലെ ദീപ്തി. നരേന്‍, രമ്യാ കൃഷ്ണന്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

    കച്ചവട സിനിമയിലേതു പോലൊരു നാടകീയമായ അന്ത്യമോ നിലനില്‍ക്കുന്ന മൂല്യവ്യവസ്ഥയോട് ചേര്‍ന്നു നിന്നു കൊണ്ടുള്ള പര്യവസാനമോ അല്ല ഈ ചിത്രത്തിനുള്ളത്. വിവിധ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന വ്യക്തികളുടെ മൂല്യബോധവും ജീവിത ബോധവും തമ്മിലുള്ള സംഘര്‍ഷമാണ് ഈ ചിത്രം പ്രമേയമാക്കുന്നത്. അതിനിടയില്‍ ഒരു വിധി പറച്ചിലിന് സംവിധായകന്‍ ശ്രമിക്കുന്നില്ല.

    നല്ല സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്. നമ്മുടെ ചുറ്റുപാടുകളിലേക്ക് എത്തിനോക്കി നമ്മ അസ്വസ്ഥപ്പെടുത്തുന്ന ചില ജീവിത ചിത്രങ്ങളാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

    അഴകപ്പന്റെ ക്യാമറ ശ്യാമപ്രസാദ് എന്ന സംവിധായകന്റെ മനസറിഞ്ഞ് പ്രവര്‍ത്തിക്കുന്നുണ്ട്. മരണം ദുര്‍ബലം എന്ന ടെലിസീരിയല്‍ മുതല്‍ ശ്യാമപ്രസാദിനു വേണ്ടി ഛായ നിര്‍വഹിക്കുന്ന അഴകപ്പന്‍ ഒരേ കടലിന്റെ പ്രമേയം ഉള്‍ക്കൊണ്ട് ഫ്രെയ്മുകളിലൂടെ കഥ പറയുന്നതില്‍ വിജയിച്ചിട്ടുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X