twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പരദേശിയായി പരകായപ്രവേശം

    By Staff
    |

    അഭിനയജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളിയായി തീര്‍ന്ന കഥാപാത്രമെന്നാണ് പരദേശിയിലെ വലിയകത്തു മൂസയെ കുറിച്ചു മോഹന്‍ലാല്‍ പറഞ്ഞത്. ആ വെല്ലുവിളി ലാല്‍ ഏറ്റെടുത്തത് ഒരു അഭിനയപ്രതിഭയുടെ പരീക്ഷണമെന്ന നിലയിലാണ്. ഏറ്റവും വലിയ വെല്ലുവിളിയായ കഥാപാത്രം അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാക്കി മാറ്റാന്‍ മോഹന്‍ലാലിന് കഴിഞ്ഞിരിക്കുന്നു.

    മോഹന്‍ലാലില്‍ നിന്നും ഇതുപോലൊരു നടനവിസ്മയം ഇതിനു മുമ്പു കണ്ടതു തന്മാത്രയിലാണ്. തന്മാത്രയിലെ നായകനില്‍ നിന്നും പരദേശിയിലെ വലിയകത്തു മൂസയാവാന്‍ ഏറെ മുന്നോട്ടുപോവാനുണ്ട്. അത് ലാല്‍ സാധിച്ചിരിക്കുന്നു. വിവിധ കാലഘട്ടങ്ങളിലെ വിവിധ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന മൂസയെ സൂക്ഷ്മമായ ഭാവപ്രകടനത്തിലൂടെ അവിസ്മരണീയമാക്കുകയാണ് ലാല്‍.

    പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രം ഓഫ് ബീറ്റ് എന്ന ഗണത്തില്‍ പെടുന്നതാണ്. അതുകൊണ്ടു തന്നെ വലിയൊരു സാമ്പത്തികവിജയം ഈ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല. പക്ഷേ നടനെന്ന നിലയില്‍ ലാലിന് ഈ ചിത്രം മഹാവിജയം തന്നെയാണ്. ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു മോഹന്‍ലാല്‍ കഥാപാത്രമായിരിക്കും വലിയകത്തു മൂസ.

    യൗവനത്തിലും മധ്യവയസിലും വാര്‍ദ്ധക്യത്തിലുമായി മൂസയുടെ മൂന്ന് കാലഘട്ടങ്ങളാണ് പരദേശിയില്‍ ചിത്രീകരിക്കുന്നത്. ഈ മൂന്ന് ഘട്ടങ്ങളെയും വ്യത്യസ്തമായ ശരീരഭാഷകളിലൂടെയാണ് ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയമെന്നത് ഇവിടെ സൂക്ഷ്മമായ ഭാവസംവേദനമാണ്. ഈ അഭിനയരീതിയിലൂടെയാണ് മൂസയുടെ വേദനകള്‍ പ്രേക്ഷകരിലേക്ക് പകരാന്‍ മോഹന്‍ലാലിന് കഴിയുന്നത്.

    അടുത്ത പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X